മൈ സ്റ്റോറി
My Story | Author : Akshay
എന്റെ പേര് അക്ഷയ്. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ പഠിച്ചു വളർന്ന ഒരു യുവാവ്. ഞാൻ ആദ്യമായാണ് ഒരു സംഭവം എഴുതുന്നത് തന്നെ. എന്റെ റിയൽ ലൈഫ് സ്റ്റോറി ആണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. മുന്പരിചയമില്ലാത്തതിനാൽ പല തെറ്റുകളും ലാഗും ഒക്കെ കഥയിൽ കാണാൻ സാധ്യതയുണ്ട്. ദയവു ചെയ്തു ക്ഷമിക്കുക. ഞാൻ ഒരു ചെറിയ ഇൻട്രോവെർട്ട് ടൈപ്പാണ്. പെട്ടെന്നാരോടും കേറി സംസാരിക്കില്ല. എന്നാൽ പരിചയമായാൽ സംസാരമൊട്ട് നിർത്തുകയുമില്ല. സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും പല പെൺപിള്ളേരോടും ക്രഷ് ഒക്കെ തോന്നിയിട്ടുണ്ടെലും പോയ് പറയാനൊക്കെ പേടിയായിരുന്നു. കാരണം ഒന്നാമത് ഇൻട്രോവെർട്ട് സ്വഭാവം. രണ്ടാമത് എന്നെ കാണാൻ അത്ര ലൂക്കൊന്നുമില്ല എന്ന ഒരു കോമ്പ്ലെക്സും. ഇതിന്റെടേലും ചില കേസുകളൊക്കെ ഇങ്ങോട്ട് വന്നെങ്കിലും അതൊന്നും എന്തോ കാര്യമായി സക്സസ് ആയില്ല. അപ്പൊ എന്നാ കഥയിലേക്ക് കടക്കാം. ഒരു ആറു വർഷം മുന്നേ നടക്കുന്ന കഥയാണിത്. ഡിഗ്രീ ഒക്കെ കഴിഞ്ഞിങ്ങനെ ഏതേലും ഗവണ്മെന്റ് ജോലിക്ക് ശ്രമിച്ചോണ്ടിരിക്കാണ്. അപ്പഴാണ് എന്റെ ബാംഗ്ലൂരിലുള്ള കസിൻ വിളിക്കുന്നത്. അവിടെ നല്ലൊരു ഇൻസ്റ്റിറ്റിയൂട്ട് ഉണ്ട്. ഗവ പരീക്ഷകൾക്കൊക്കെ നല്ല പരിശീലനം കൊടുക്കുന്നുണ്ട്. അവിടെ പഠിച്ചാൽ ഏതേലും ജോലി ഉറപ്പാണെന്നൊക്കെ. ഞാനാലോചിച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കാ. കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി എന്നും വിചാരിച്ചു നേരെ ബാംഗ്ലൂർക്ക് വണ്ടി കേറി. പിറ്റേന്ന് ബാംഗ്ലൂർ കസിന്റെ ഫ്ലാറ്റിലെത്തി റസ്റ്റ് എടുത്ത്. അതിന്റെ പിറ്റേന്ന് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇറങ്ങി. അവിടെ പോയപ്പോൾ പിറ്റേന്ന് തന്നെ ഒരു പുതിയ ബാച്ച് തുടങ്ങുന്നു അതിൽ ചേരുന്നോ എന്നവർ ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു പൈസ എല്ലാം കൊടുത്ത് ബുക്ക് ഒക്കെ വാങ്ങി തിരിച്ചു പോന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ക്ലാസ്സ് തുടങ്ങുന്നേ. രണ്ട് മുതൽ ആറു വരെയേ ഉള്ളു. ഞാൻ പിറ്റേന്ന് കുളിച്ചു റെഡി ആയി ലഞ്ചെല്ലാം കഴിച്ച് ഇറങ്ങി. പോകുന്ന വഴിയിൽ എന്റെ പ്രാർത്ഥന കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഉണ്ടാവണേ എന്നാണ്.