എന്നോട് ഇഷ്ടമാണെന്ന് പറയാൻ ഓട്ടും ധൈര്യമില്ല..
ഇങ്ങനെയുള്ളവനെയാണല്ലോ ഞാൻ ഇഷ്ടപ്പെട്ടത്.. എന്റെ വിധി..”ഇത്രെയുംപറഞ്ഞു അവൾ സ്വന്തം തലക്കൊരു കൊട്ടുകൊടുത്തു..
എനിക്ക് സന്തോഷം നിയന്ത്രിക്കാനയില്ല..ഞാൻ ഓടിപ്പോയി അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു അപ്പോഴേക്കും ഞാനും കരഞ്ഞുപോയിരുന്നു..
“വിടാടാ എന്നെ പിടിക്കേണ്ട നീ.. പോ… എനിക്ക് കല്യാണം നടത്താൻ വന്നവനല്ലേ നീ പോ… പോടാ.. എന്നെ വിട്..”
അവൾ കുത്തരിമാറാൻ നോക്കി..
“ഇല്ല വിടില്ല ലെച്ചു… എനിക്കുവേണം നിന്നെ…. സോറി സോറി സോറി സോറി… ഒരായരം സോറി…പേടിച്ചിട്ടാ പെണ്ണെ ഇഷ്ടം പറയാത്തെ… നീ എന്നോട് മിണ്ടില്ലെന്ന് പേടിച്ചിട്ടാ..”
ഇത്രെയും പറഞ്ഞപ്പോൾ അവളൊന്നടങ്ങി എന്റെ കൈപിടിയിൽ ഇതുങ്ങികൂടി..
“പെണ്ണെ..”
“മ് ”
“അത്രക്കിഷ്ടാണോ എന്നെ..”
“ഒരുപാട്..”
ഞാൻ അവളുടെ പിൻ കഴുത്തിൽ ഒരുമ്മകൊടുത്തു അവൾ ഒന്നുകുറുകികൊണ്ട് എന്നോട് ചേർന്നിരുന്നു..
“ഇനി എനിക്കുവരുന്ന കല്യാണാലോചന നീവേണം മുടക്കാൻ… എന്നെ ഇനി അതിനു കിട്ടില്ല.. നീ മുടക്കിലേൽ ഞാൻ അയ്യാളെ കെട്ടി കൂടെ പോവും..”
“എങ്കി ഞാൻ കൊല്ലും..”
“എന്നാ നല്ലകുട്ടിയായി..കുടുംബം പൊറ്റാനുള്ള പ്രാപ്തി വേഗം ഉണ്ടാക്കിക്കോ.. എന്നിട്ട് വാ എന്നെ പെണ്ണുചോദിക്കാൻ..”
“അമ്മയും അച്ഛനും സമ്മതിക്കോ പെണ്ണെ..”
“സമ്മതിപ്പിക്കണം..”
“നോക്കാം..”
“അതൊക്കെ നോക്കാം മോനിപ്പോ മാറ് താഴെ എല്ലാവരും നമ്മളെ തിരക്കുവായിരിക്കും..”
ഞാനും അവളും താഴേക്കുച്ചെന്നു..
“എന്തായാടാ മോനെ അവൾ വല്ലതുംപറഞ്ഞോ..”
“ആരെയും ഇഷ്ടമുണ്ടെന്നൊന്നും പറഞ്ഞില്ല പക്ഷെ കല്യാണം കുറച്ചുകഴിഞ്ഞു മതി എന്നാണ് അവൾ പറയുന്നത്… നമ്മളെ എല്ലാവരെയും വിട്ടുപോകുന്നതിന്റെ വിഷമം കാണും അപ്പച്ചി.. അതുപ്പിടിച്ചിട്ടായിരിക്കും സമ്മതിക്കത്തെ.. ഒരുവർഷം കൂടിക്കഴിഞ്ഞുമതി എന്നാ അവള് പറയുന്നേ..”
“മോനെ ഒരുവർഷം കഴിയുമ്പോ അവൾക്കു വയസ് ഇരുപതിയേഴാവും.. അത്രെയും താമസിച്ചാൽ അവൾക്ക് നല്ലൊരാലോചന വരുവോട..”
“നോക്കാം അപ്പച്ചി.. അധികം നിർബന്ധിക്കണ്ട..”
“അവളുടെ സമ്മതമില്ലാതെ ഒന്നും നടത്താൻ പറ്റില്ലല്ലോ.. കാത്തിരിക്കാത്തന്നെ..”
ഒരു നെടുവീർപ്പോടെ അപ്പച്ചി പറഞ്ഞു നിർത്തി..