മുറപ്പെണ്ണ് 3 [പൂച്ച]

Posted by

ആദ്യം പ്രിയയുടെ മുറി എനിക്കുതന്ന് അവൾ ലെച്ചുവിന്റെ കൂടെകിടക്കട്ടെ എന്ന ആശയം ചിറ്റപ്പൻ പറഞ്ഞത്…

ഉടനെ…

 

“വേണ്ട അവനും ഞാനും എന്റെ റൂമിൽ കിടന്നോളാം..”

 

പിന്നെയുള്ളതിന്റെ ബാക്കിയാണ് ഇപ്പൊ നടന്നത്..

 

കാട്ടിലെന്റെ രണ്ട് അറ്റാതായി കിടക്കുകയായിരുന്നു ഞങ്ങൾ… ഞാൻ ചുവരിനോട് ചേർന്നും മറു വശത്തു ലെച്ചുവും..

 

“ഡാ നിന്റെ ബാക്കി പരുപാടി എങ്ങനാ..”

 

“എന്തുപരുപാടി..”

 

“നിന്റെ കോഴ്സ് കഴിഞ്ഞില്ലേ ഇനി എങ്ങനാ..”

 

“റിസൾട്ട്‌ വന്നതിനു ശേഷം ക്യാമ്പസ്‌ സെലെക്ഷൻ കാണും ചേച്ചി… അതുവഴി നല്ലതുവല്ലതും നോക്കണം..”

 

“എത്രയും പെട്ടെന്നുതന്നെ ഒരു ജോലി നോക്കുകേട്ടോ..”

 

“മ്മ്..”

 

“നിന്റെ ചേട്ടനെ കണ്ടുപഠി… ഇപ്പൊ നല്ലജോലിയിൽ അല്ലെ…. ഇരുപതിനാലുവയസ്സിലല്ലേ ഒരു ബാങ്ക് മാനേജർ ആയത്…. ഇനി അതുലേട്ടൻ നല്ല ആലോചനകൾ വരില്ലേ… നിനക്കും വരും നല്ല ആലോചനകൾ.. നീയും നല്ല ജോലിവാങ്ങു..”

 

“മ്മ്..”ചേച്ചി അവന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വർഷയെ ആണ് ഓർമവന്നത്… അവരിപ്പോഴും അഗാധമായ പ്രണയത്തിലാണെന്ന് ലെച്ചുവിനോട് പറയാല്ലോ….”അവൻ അവനുള്ള പെണ്ണിനെ കണ്ടുപിടിച്ചു കഴിഞ്ഞ് ചേച്ചി..”

 

വിശ്വസിക്കാനാവാതെ അവൾ ചെരിഞ്ഞു എന്നെനോക്കി…

 

“സത്യമാണോടാ നീ പറയുന്നേ..”

 

“ഇക്കാര്യത്തിൽ കള്ളം ഞാൻ പറയില്ല..”

 

“ആരാടാ ആൾ…”

 

“വേറെ ആർ വർഷ തന്നെ… ”

 

“വർഷയോ…. അതെപ്പോ സംഭവിച്ചു…”

 

നടന്നതെല്ലാം ഞാൻ അവളോട് പറഞ്ഞു….

എല്ലാം കേട്ടുകഴിഞ്ഞപ്പോ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അതവളുടെ മുഖത്തുണ്ടായിരുന്നു..

 

“അതെന്തായാലും നന്നായി പെണ്ണിനെ അന്വേഷിക്കണ്ടല്ലോ..”

 

“മ്മ്….”

 

പിന്നെയൊന്നും ഞാനും അവളും സംസാരിച്ചില്ല..

എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

അവളിലെ വിയർപ്പിന്റെ മണം എന്നെ കീഴ്പ്പെടുത്തികൊണ്ടിരുന്നു… റൂമിലെ സീറോ ബൾബിന്റെ വെട്ടത്തിൽ അവൾ ഉറങ്ങുന്നത് എനിക്കുകാണാമായിരുന്നു..

അവൾ ഉറങ്ങുവാണോ… അതോ വെറുതെ കണ്ണടച്ചു കിടക്കുവാണോ… അറിയില്ല..

കുറച്ചുനിമിഷം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം അവൾ ഉറങ്ങി എന്നെന്നെ അറിയിച്ചു…

ഞാൻ അവൾക്കുനേരെ തിരിഞ്ഞുകിടന്നു..

അവളുടെ ഇരുനിറമുള്ള സൗന്ദര്യത്തിൽ ഞാൻ മയങ്ങിപോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *