“നീ അത് വിടൂ കുട്ടാ….”
“ലക്ഷ്മി വിളിച്ചു. ഞാൻ അവളുമായി സംസാരിക്കുവായിരുന്നു. കുട്ടൻ മാറ്റിവന്നപ്പോൾ വൈകിയതിന് ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ല…”
“ഉം… എന്നെ പറ്റിക്കൽ ഇവിടെയും തുടരുന്നു. അല്ലേ …”
“ഞാൻ പിന്നെ ആരെ പറ്റിച്ചു രസിക്കും ടാ?”
“ഉം. രസിച്ചോ, രസിച്ചോ… എല്ലാത്തിനും ഒരു പാവം ചെണ്ടയായി ഞാനുണ്ടല്ലോ…”
“അങ്ങിനെ പറയല്ലേ ഡാ…”
ഞങ്ങൾ ലിഫ്റ്റിറങ്ങി ഇപ്പോൾ ഫ്‌ളാറ്റുകളുടെ താഴെയെത്തി. റോഡിലേക്കിറങ്ങി നടക്കാൻ തുടങ്ങി.
“നമുക്ക് നടക്കാം. ഒരു നാലു സ്ട്രീറ്റ് കഴിഞ്ഞാൽ കുറെ റെസ്റ്റോറന്റുകളുണ്ട്. ഞാൻ അവിടെയാണ് പോകാറുള്ളത്. എനിക്കധികമൊന്നും പരിചയല്ല്യ, എന്നാലും. ”
ഒരു കേരള റെസ്റ്റോറന്റിന്റെ മുന്നിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. കണ്ടിട്ട് കുഴപ്പമില്ലെന്നു തോന്നി.. വീട്ടിൽ നിന്നും അധികം ദൂരത്തല്ലാതെ. ഒരു പത്തുമിനിട്ടിൽ ഇവിടെയെത്താം.
“ഞാൻ അധികവും കുക്ക് ചെയ്യാറാണ്. അതുകൊണ്ടുതന്നെ എനിക്കിവിടാതെ റെസ്റ്ററെന്റുകളൊന്നും അത്ര പരിചയല്ല്യ. “. ഞാൻ പറഞ്ഞു.
“ഇത് ഓക്കേ ആണെന്നു തോന്നുന്നു. ഇന്നിവിടെയാക്കാം.” ടീച്ചർ പറഞ്ഞു. ഞങ്ങൾ അകത്തേക്കു കയറി.
“അതെ. നാളെ വേറെ സ്ഥലം ട്രൈ ചെയാം.”
“നാളെയോ? പോടാ”.
“പിന്നെ? ടീച്ചർ തന്നെയല്ലേ ഇപ്പൊ പറഞ്ഞത്. ഞാൻ ഒരു നല്ല ആതിഥേയനാണെങ്കിൽ എന്റെ കൂടെ നിന്നൂടെ? പിന്നെ നാളെ വേറെ സ്ഥലമാക്കാമെന്നും പറഞ്ഞു.”
ടീച്ചർ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും വെയ്റ്റർ അടുത്തെത്തിയിരുന്നു. ഞങ്ങളെ ഒരു മേശയിലേക്കു ക്ഷണിച്ച അദ്ദേഹം ഉടനെ മെനുവുമായി വന്നു. ടീച്ചർ മെനു വാങ്ങി. രണ്ടു ഗ്ലാസ്സുകളിൽ വെള്ളമൊഴിച്ചു വെയ്റ്റർ തിരിച്ചുപോയി. മെനു വായിക്കുന്ന ടീച്ചറെയും നോക്കി ഞാനെങ്ങനെയിരുന്നു.. ആ സംഭാഷണം അവിടെ അവസാനിപ്പിക്കാനായി ടീച്ചർ ചോദിച്ചു: “നീയെന്താ കഴിക്കുന്നത്? എനിക്ക് മീൽസ് മതി.”