ടീച്ചറെ വീട്ടിൽ സ്വീകരിക്കുന്നു
വൈകിയാണ്‌റങ്ങിയതെങ്കിലും അധികം വൈകാതെ തന്നെ ഉണർന്നു. ഉണർന്നയുടൻ ടീച്ചറുടെ കാളോ മെസ്സേജോ ഉണ്ടോ എന്നാണു നോക്കിയത്. രണ്ടുമില്ല. അക്ഷമനായാണ് ഞാൻ രാവിലത്തെ ജോലികളെല്ലാം ചെയ്തത്. ഒരു കോഫിയുണ്ടാക്കി അൽപം കോൺഫ്ലാക്‌സും കൂട്ടി പ്രാതൽ കഴിക്കാനിരുന്നപ്പോഴാണ് ടീച്ചറുടെ വിളി വരുന്നത്. ഒമ്പതുമണിക്ക് അവിടെനിന്നു പുറപ്പെടുമെന്നു പറഞ്ഞു. ഒരു നാൽപതു മിനിറ്റുകൊണ്ട് ഇവിടത്തെ മെട്രോ സ്റ്റേഷനിൽ ഇറങ്ങും. ഞാൻ വീട്ടിൽ ബാക്കിയുണ്ടായിരുന്ന ക്‌ളീനിംഗ് കൂടി തീർത്തു കുളിയും കഴിഞ്ഞു നേരത്തെ തന്നെ സ്റ്റേഷനിലെത്തി കാത്തുനിന്നു. തലേ ദിവസത്തെപ്പോലെ തന്നെ എല്ലാത്തിനും ഒരു ചടുലത കൈവന്നപോലെ എനിക്കുതോന്നി.
ഇന്നലത്തേതിന് വിപരീതമായി ആദ്യത്തെ ട്രെയിനിൽ തന്നെ ടീച്ചർ വന്നിറങ്ങി. നേരം ഒരു പത്തേമുപ്പതായിട്ടുണ്ട്. ചുരിദാറാണു വേഷം. ഒരു ട്രാവൽ ബാഗുമായാണ് വരവ്. എന്റെ നെഞ്ചിടിപ്പു കൂട്ടാൻ ഇതുംകൂടി ഒരു കാരണമായി.
ദൂരെനിന്നും എന്നെ കണ്ടു കൈവീശി വന്ന ടീച്ചർ അടുത്തെത്തിയ ഉടനെ ഞാൻ കൈ നീട്ടി ആ ബാഗ് വാങ്ങി വലത്തേ തോളിലിട്ടു. ടീച്ചർ എന്റെ ഇടത്തായി ഞങ്ങളൊരുമിച്ചു സ്റ്റേഷന് പുറത്തേക്കു നടന്നു.
“വരുമെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ തമാശയാണെന്നാ കരുതിയത്.”
ടീച്ചർ ഒന്നു മൂളി: “ഉം. അതെന്താ?”
“വന്നതിനു നന്ദി.” ഞാൻ പറഞ്ഞു.
ഇതിനുള്ള മറുപടി എന്റെ മുഖത്തുനോക്കി ഒരു ചെറുചിരിയിലൊതുക്കി.
“നമുക്കൊരു ടാക്സി പിടിക്കാം. ഇവിടന്നു ബസ്സിൽ കയറി അവിടെയെത്താൻ പാടാ. കുറച്ചു നടക്കുകയും വേണ്ടിവരും. ട്രോളിയുമുണ്ടല്ലോ..”