ചിന്ത ഇങ്ങനെ കാട് കയറുന്നു. വായിക്കുന്നതിൽ മനസ്സുറക്കുന്നില്ല…. ഫോൺ റിങ് ചെയ്യുമോ എന്നാണു എന്റെ ചിന്ത. ഓരോ കാൾ വരുമ്പോഴും ടീച്ചർ ആണോ എന്ന് കരുതി ആണ് ഫോൺ എടുക്കുന്നത്.
ഇത് ഇങ്ങനെ തുടർന്നാൽ നാളത്തെ പരീക്ഷ പൊട്ടിയത് തന്നെ… ഒരു കാര്യം ചെയ്യാം. ഫോൺ ഓഫ് ചെയ്യാം. എന്നാൽ പിന്നെ കാൾ വരും എന്ന ചിന്ത വേണ്ടല്ലോ.
അങ്ങനെ ഫോൺ ഓഫ് ചെയ്തു ഞാൻ വായനയിൽ മുഴുകി. ഇടക്കികക്ക് ഒന്ന് ഓൺ ചെയ്തു നോക്കി എന്നല്ലാതെ പകൽ ഞാൻ ഫോൺ ഉപയോഗിച്ചതേയില്ല. ഇന്ന് പ്ലാൻ ചെയ്തതൊക്കെ പഠിച്ചുകഴിഞ്ഞു. വളരെ ഫലവത്തായൊരു ദിവസം. നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. നാളെ രാവിലെ എഴുന്നേറ്റു മെയിൻ പോയിന്റ്സ് എല്ലാം ഒന്നുകൂടി വായിക്കണം.
നാലുമണിക്ക് അലാറംവച്ച് നേരത്തെതന്നെ കിടന്നു. ടീച്ചർ വിളിച്ചതും സംസാരിച്ചതും കാരണമുള്ള എക്സൈറ്റേഷൻ മനസ്സിലുണ്ടെങ്കിലും പഠനത്താലുള്ള ക്ഷീണത്താൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കലിഞ്ഞുചേർന്നു.
================== എഴുത്തുപരീക്ഷകളെല്ലാം കഴിഞ്ഞു. ഇനി വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു നാലുനാളത്തെ സാവകാശവുമുണ്ട്. വന്നിട്ടിന്നുവരെ ഒന്നു നന്നായി ഭക്ഷണം കഴിക്കുകയോ ടീവി കാണുകയോ റിലാക്‌സ് ആയി ഉറങ്ങുകപോലും ചെയ്തിട്ടില്ല. ഇന്നത്തെ ദിവസം ഉറങ്ങിത്തീർക്കാണ് തന്നെ തീരുമാനിച്ചു. നല്ല ഒരു പൈസയും അല്പം ജ്യുസും ഓർഡർ ചെയ്‌തു. ഒരു പഴയ ഹോളിവുഡ് സിനിമയും കണ്ടു അതെല്ലാം കഴിച്ചു. ഒരു പതിനൊന്നുമണിയോടെ ഞാൻ ഓഫായി. പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് കിടക്കയിൽനിന്നു എഴുന്നേൽക്കുന്നത്. ഇടക്ക് ഒന്നോ രണ്ടോ തവണ വെള്ളം കുടിക്കാനും വാഷ്റൂമിൽ പോകാനും എഴുന്നേറ്റത് ഓർമയുണ്ട്. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചുറങ്ങുന്നത് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ.
ഉച്ചക്ക് ഭക്ഷണം ഞാൻ തന്നെ പാകംചെയ്തുകഴിച്ചു. ശേഷം വീണ്ടും ടീവിയുടെ മുന്നിലിരുന്നു. ഇന്നേക്ക് ഒരാഴ്ച്ചയായി ടീച്ചർ വിളിച്ചിട്ട്. വെക്കേഷൻറെ ഓരോരോ ചിത്രങ്ങൾ മനസിൽ തെളിഞ്ഞു മറിഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ലിസിമ്മയുടെ നമ്പറാണ്. ടീച്ചറാകണേ എന്ന് പ്രാർത്ഥിച്ചു ദൈവത്തെ ധ്യാനിച്ച് മെല്ലെ ഫോണെടുത്തു.
ലിസിമ്മയാണ്.
“കുട്ടാ, പരീക്ഷയെല്ലാം കഴിഞ്ഞില്ലേ?”
“കഴിഞ്ഞല്ലോ. ഇനി വൈവയുണ്ട്. അതു പ്രശ്നമില്ല. മൂന്നുദിവസം കഴിഞ്ഞാ.”