മുനി ടീച്ചർ 3 [Decent]

Posted by

“ആണെന്ന് കുട്ടന് തോന്നുന്നുണ്ടോ? അതിനു നമ്മൾ മോശപ്പെട്ടതൊന്നും സംസാരിക്കുന്നില്ലല്ലോ…”

“ഏയ്… ചുമ്മാ ചോദിച്ചതാ… സീരിയസ് ആയി എടുക്കല്ലേ…”

“ഞാനെന്താ എല്ലാം സീരിയസ് ആയി എടുക്കുന്ന ആളാണോ?”

“അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചില്ലല്ലോ..”

“പിന്നെ എന്താ ഉദ്ദേശിച്ചേ?”

“ചുമ്മാ പറഞ്ഞതാണേ… ”

“കുട്ടന്റെ ഉറക്ക് ഞാൻ കളഞ്ഞല്ലേ……”

“എന്തിനാ? എനിക്കിഷ്ട്ടാ ടീച്ചറോട് സംസാരിക്കാൻ എന്ന് പറഞ്ഞില്ലേ?”

“എന്താ എന്നെ ഇത്രയ്ക്കിഷ്ടം?”

“അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. പിന്നെ വീട്ടിൽ വരുന്നത് എനിക്ക് തീരെ ഇഷ്ടമില്ല… അവിടെ ലിസിമ്മ മാത്രമേ കാണൂ… വീട്ടിൽ വന്നാൽ പോകാനുള്ള ദിവസം കാത്തിരിക്കും… എന്നാൽ ഇത്തവണ നല്ല രസമായിരുന്നു… ടീച്ചറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമായി പിന്നെ അവസാനം ചുമ്മാ അല്പം കശപിശ ഉണ്ടായി എന്നൊഴിച്ചാൽ ഈ പ്രാവശ്യം നാട്ടിൽ വന്നത് ഞാൻ ശരിക്കും ആസ്വദിച്ചു… എല്ലാത്തിനും കാരണം ടീച്ചറാ… ഒരുപാട് നന്ദി ടീച്ചറുടെ ഫ്രണ്ട്ഷിപ്പിനു.”

“ഇവിടെയും അങ്ങിനെതന്നെ. ഒരുപാട് കാലമായി ചെമ്പകത്തിൽ വന്നിട്ട്. മുരളിയേട്ടൻ ജോലിക്കു പോയാൽ പിന്നെ ഞാൻ തനിച്ചാ… ചിലപ്പോൾ ലിസിമ്മയുടെ അടുത്ത് സംസാരിക്കാൻ പോകുന്നതൊഴിച്ചാൽ ജീവിതം അറു ബോറാണ്. കുട്ടൻ വന്ന ആഴ്ച്ച നല്ല രസമായിരുന്നു. ഞാൻ നന്നായി ആസ്വദിച്ചു. ഈ സൗഹൃദത്തിനു ഞാൻ ആണ് നന്ദി പറയേണ്ടത്…”

“അപ്പൊ ടീച്ചർ ഒരാഴ്‌ച നന്നായി ആസ്വദിച്ചോ??” “എസ്…ഒരുപാട്.”

“അപ്പൊ എന്നെ പേടിപ്പിച്ചതും ടീച്ചർക്ക് ഒരു എന്ജോയ്മെന്റ് ആയിരുന്നോ?”

“നിനക്ക് എന്ത് തോന്നുന്നു?”

“എനിക്ക് സ്ത്രീകളുടെ മനസ് അറിയില്ല.”

” ഓക്കേ, എന്തായാലും അത് കഴിഞ്ഞു… ഇനി അങ്ങനെ സംഭവിക്കേണ്ട… അല്ലെ…?  അതുകൊണ്ടു ആ സംഭവം തത്കാലം നമുക്ക് മറക്കാം.”

“ശെരി ടീച്ചറേ… ഇനി ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കില്ല പറയില്ല……” അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ചോദിച്ചു: “ഞാൻ വരുമ്പോൾ ടീച്ചർ അവിടെ ഉണ്ടാകുമോ?”

“ഉണ്ടാകും എന്ന് കരുതുന്നു.”

“അപ്പോൾ ഉറപ്പില്ലേ ?”

“മിക്കവാറും ഉണ്ടാകും. അടുത്ത രണ്ടാഴ്‌ച എറണാകുളത്തു പോകാൻ ആയിരുന്നു എന്റെ പ്ലാൻ. അടുത്ത വീക്ക് കുട്ടൻ വരുമല്ലോ എന്ന് കരുതി ആണ് ഞാൻ ഈ വീക്ക് ഇങ്ങോട്ടു പോന്നത്. ഒരാഴ്ചക്കുള്ളിൽ ഞാൻ തിരിച്ചു പോകും. അപ്പോഴേക്കും കുട്ടൻ എത്തില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *