“എന്താ നിനക്കിത്ര സംസാരിക്കാൻ??”
“അറിയില്ല… എന്തെങ്കിലുമൊക്കെ ഉണ്ടാകും… പരസ്പരം അറിയുന്ന ആളുകളാകുമ്പോൾ വിഷയങ്ങൾക്ക് ഒരിക്കലും കുറവുണ്ടാകില്ലല്ലോ..”
“അതിനു നമ്മൾ പരസ്പരം അത്ര അറിയില്ലല്ലോ…”
“ആര് പറഞ്ഞു അറിയില്ല എന്ന്..??”
“ടീച്ചറെ എനിക്ക് നന്നായി അറിയാം.”
“എന്തറിയാം നിനക്ക്?”
“സംസാരിക്കാനും കൂട്ട് കൂടാനും പറ്റിയ ആളാണ് എന്നറിയാം… എനിക്ക് അത്ര മതി.”
“ഇതൊക്കെ എങ്ങനെ അറിയാം?”
“അതുകൊണ്ടല്ലേ ടീച്ചർ ഇപ്പൊ എന്നെ വിളിച്ചത്?”
“ആര് പറഞ്ഞു??? അതിനൊന്നുമല്ല ഞാൻ വിളിച്ചത്…”
“പിന്നെന്തിനാ?”
“ചുമ്മാ… നീ നന്നായിരിക്കുന്നില്ലേ എന്നറിയാൻ വിളിച്ചതാ…”
“എന്നിട്ടെന്തു മനസിലായി?? നന്നായിരിക്കുന്നോ??”
“ഇല്ലേ ?”
“ടീച്ചർ വിളിക്കും വരെ നന്നായിരുന്നു… ഇപ്പൊ സ്വസ്ഥത പോയി…”
“അതെങ്ങനെ?”
“ഇപ്പൊ ടീച്ചറെ കാണണം എന്ന് തോന്നുന്നു…”
“എന്തിനാ കാണുന്നത്?”
“എനിക്കിഷ്ടാ… ടീച്ചറെ കാണാൻ. അതുകൊണ്ടു തന്നെ.” ഞാൻ ഒളിച്ചുവച്ചില്ല.
“നാട്ടിൽ വരുമ്പോൾ കാണാലോ…”
“പറഞ്ഞില്ലേ… വീട്ടിലാകുമ്പോൾ ടീച്ചറെ ഒന്ന് നല്ലോണം കാണാനൊന്നും പറ്റില്ല. ലിസിമ്മയുണ്ടാകുമല്ലോ… അതല്ലേ ഞാൻ പറഞ്ഞത്… ടീച്ചർ ഇങ്ങോട്ടു വാ… എനിക്ക് കണ്ടുകൊണ്ടിരിക്കാലോ…”
“അവസാനമായി ടീച്ചറെ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അപ്പോൾ ടീച്ചറോട് മിണ്ടാനോ മുഖത്തു നോക്കാനോ പോലും എനിക്ക് ധൈര്യം വന്നില്ല… എന്നാലും ഞാൻ ഒറ്റ നോട്ടത്തിൽ കണ്ട ആ ഇമേജ് ഇപ്പോഴും എന്റെ മനസിലുണ്ട്. എന്ത് പറ്റി അന്ന് രാത്രി? ഉറക്കം വന്നില്ലേ? ടീച്ചറെ എന്തോ അലട്ടുന്ന പോലെ തോന്നി. എനിക്ക് ചോദിക്കാൻ ധൈര്യം വന്നില്ല… സോറി!!”
“നല്ല തലവേദന വന്നു… ഉറക്കം വന്നില്ല…”
“ഞാൻ ചെയ്ത വിഡ്ഢിത്തം കാരണം ആണോ തലവേദന വന്നത് ???”
“ഏയ്, അതൊന്നുമല്ല… ചുമ്മാ ഒരു തലവേദന.”
” ടീച്ചർ കളവുപറയുകയല്ല എന്നു വിശ്വസിക്കട്ടെ. ഇപ്പൊ അല്പം ആശ്വാസമായി… ശരിക്കും കരുതി ഞാൻ കാരണം ആയിരിക്കുമെന്ന്… ഞാനും അന്ന് ഉറങ്ങിയപ്പോൾ പുലർച്ച നാലുമണിയോളം ആയിരുന്നു… ടെൻഷൻ അടിച്ചു ഉറക്കം വന്നില്ല… ടീച്ചറുമായുള്ള സൗഹൃദം തന്നെ ഞാൻ തുലച്ചോ എന്നായിരുന്നു എന്റെ ആശങ്ക.”
“പിന്നെ അന്നൊരു സംഭവം നടന്നു… അതുംകൂടി ആയപ്പോൾ ടെൻഷൻ കൂടി.”
“എന്തുപറ്റി?”
“ഒന്നുമില്ല… അതൊക്കെ കഴിഞ്ഞു.”