“എന്തൊക്കെ വിശേഷങ്ങൾ?”
“സുഖം തന്നെ. നീ പോയതിൽ പിന്നെ ഒറ്റക്കാ… അത്ര തന്നെ.”
“ടീച്ചറില്ലേ?”
“അവൾ പോയി. ഇന്നുരാവിലെ.”
“ഓഹോ. ഇനിയെന്നാ തിരിച്ചുവരിക?”
“അറിയില്ല. ഒരാഴ്ചയെങ്കിലും ആവും.”
“ശരി ലിസിമ്മേ. ടീച്ചർ വരുവോളം അഡ്‌ജസ്‌റ്റ് ചെയ്യൂ.”
“ഉം”
“അച്ഛൻ വിളിച്ചിരുന്നോ?”
“അതേ, നീ അച്ഛനെ വിളിച്ചിരുന്നല്ലേ?”
“ഉം, ഞാൻ ഇടക്ക് വിളിക്കാറുണ്ട്. വരുന്നുണ്ടോ ആൾ?”
“നിന്നോടു പറഞ്ഞോ?”
“ഉം, ഞാനല്ലേ അച്ഛനോടു പറഞ്ഞത് വരാൻ.”
“എനിക്കു മനസിലായി.”
“അച്ഛൻ പറഞ്ഞോ?”
“പറഞ്ഞില്ല. അച്ഛൻറെ വാക്കുകളിൽനിന്ന് ഞാൻ ഊഹിച്ചു.”
“അതെങ്ങിനെ?”
“അതൊന്നും ഞാൻ പറയുന്നില്ല. എനിക്ക് നിന്നോട് സോറി പറയണം.”
“ഏയ്, അതൊന്നും വേണ്ട, എന്തിനാ അതൊക്കെ?”
“അറിയാതെയോ അറിഞ്ഞോ ഒക്കെ പലപ്പോഴും ഞാൻ നിന്നോട് വേണ്ടാത്ത പലതും ചെയ്തിട്ടുണ്ട്.”
“അതൊന്നും ഇപ്പൊ പറയണ്ട ലിസിമ്മേ. സാരല്യ. അച്ഛന്റെ കൂടെ കുറച്ചുനാൾ നല്ലരീതിയിൽ താമസിച്ചാൽ ലിസിമ്മയുടെ ഒരുപാടു പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാം.”
“അച്ഛൻ വരുമ്പോൾ നല്ലരീതിയിൽ നിൽക്കണം.”
“ചെയ്യാം.”
“എത്രനാൾ ഉണ്ടാകും അച്ഛൻ?”
“രണ്ടാഴ്ചയെന്നാ പറഞ്ഞത്.”
“ഓഹ്. ലിസിമ്മ വഴക്കിനൊന്നും പോകരുത്. അച്ഛനും ഒറ്റക്കല്ലേ ജീവിതം. നല്ല കുറച്ചു ദിവസങ്ങൾക്കായാണ് വീട്ടിലേക്കു വരുന്നത്.”
“ഞാൻ വഴക്കിനു പോകാറില്ല കുട്ടാ. ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കായിമാറും.”
“അങ്ങിനെ സംഭവിക്കാതെ നോക്കിയാ മതി. അൽപം വിട്ടുവീഴ്ച ചെയ്‌തു നോക്കൂ.”
“ചെയാമെടാ.”
“ആദ്യത്തെ രണ്ടു ദിവസം ഒരിക്കലും വഴക്കിടുകയോ നല്ലതല്ലാത്ത കാര്യങ്ങൾ പറയുകയോ ചെയ്യില്ല എന്നെനിക്ക് വാക്കു തരാമോ?”
“അതൊക്കെ ചെയ്യാവുന്നതേയുള്ളൂ.”
“എന്നാ ഇത്തവണ അങ്ങിനെ ചെയ്യണം. അച്ഛൻ വന്നു മൂന്നാം നാൾ ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിച്ചുപറയണം. സമ്മതിച്ചോ?”
“ചെയ്യാം.”
“എന്നാൽ ബാക്കിയൊക്കെ ഞാൻ പറയുന്ന പോലെ വരും.”
“ഞാൻ ഒരുപാട് ശ്രമിച്ചതാ കുട്ടാ.”
“ഇനി അങ്ങിനെയൊന്നും പറയാൻ പറ്റില്ല. എനിക്ക് വാക്കുതന്നു കഴിഞ്ഞു.”
“ചെയ്യാം. ഞാൻ വിളിക്കാം. അതുവരെ ഒരു പ്രശ്നവും ഉണ്ടാവില്ല.”
“ഇനി അച്ഛന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നു തോന്നിയാലും ലിസിമ്മ അടങ്ങിയിരിക്കണം. സമ്മതമല്ലേ?” അച്ഛന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങളുൺകാകാൻ സാധ്യതയില്ല. അല്ലെങ്കിൽ വളരെ കുറവാണ്. ഇതെനിക്കറിയാം.