മുനി ടീച്ചർ 3 [Decent]

Posted by

മുനി ടീച്ചർ 3

Muni Teacher Part 3 | Author : Decent


വീണ്ടും ബാംഗ്ലൂരിൽ : ഭാഗം – 2 | Previous Part


സാധാരണത്തെപോലെ ആയിരുന്നില്ല ഈ പ്രാവശ്യത്തെ അവധിക്കാലം. ടീച്ചറുമായി പരിചയപ്പെടാൻ സാധിച്ചതും ടീച്ചർക്ക് കൂട്ടുകൂടാൻ താല്പര്യമുണ്ടെന്ന സൂചനകൾ കിട്ടിയതുമെല്ലാം വലിയ പ്രതീക്ഷകളാണ് ജീവിതത്തിൽ കൊണ്ടുവന്നത്. എന്റെ ചെയ്തികളിലും ദിനചര്യകളിലുമെല്ലാം ഒരു പ്രത്യേക ഊർജം വന്നെത്തിയപോലെ.

ലിസിമ്മയുടെ സ്വഭാവത്തിലും മാറ്റം വന്നപോലെ ഒരു തോന്നൽ. സ്വഭാവത്തിലെ കടുംപിടുത്തങ്ങൾ പോയിട്ടില്ലെങ്കിലും മുമ്പത്തെപ്പോലെ അത്ര പരുപരുത്ത പെരുമാറാൻ ഉണ്ടായിട്ടില്ല. കൂടാതെ വഴക്കുപറയുകയോ നാണംകെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തിട്ടുമില്ല.

ഒരുപക്ഷേ ടീച്ചറുടെ സാന്നിധ്യമാവാം കാരണം. വെക്കേഷൻ സമയത്തു സാധാരണയായി ലിസിമ്മയുമായുണ്ടാവാറുള്ള കശപിശകളും അവരുടെ പ്രത്യേക ഇടപെടലുകളും സ്നേഹം കാണിക്കലുമെല്ലാം സാധാരണ ഇവിടെ ആദ്യത്തെ വന്നാൽ ഒരാഴ്ച എന്നെ അലട്ടാറാണ് പതിവ്.

എന്തായാലും മുമ്പത്തേക്കാളുപരി കഴിഞ്ഞ ഒരാഴ്ചത്തെ അവധിക്കാലം നന്നായിരുന്നു. ജീവിതം മാറാൻ ഒരാളോടുള്ള അല്പനേരത്തെ ചങ്ങാത്തമോ സ്നേഹമോ ഒക്കെ തന്നെ ധാരാളമെന്നു പറയുന്നതിൽ ഒരുപാടു കഴമ്പുണ്ടെന്ന് എനിക്കുമനസ്സിലായി.

എന്നാലും ഇതിനിടയിൽ എന്നെ അലട്ടിയ ഒരു കാര്യമുണ്ട്. ടീച്ചറുമായുണ്ടായ കശപിശകൾ തന്നെ. ടീച്ചറോടു കമ്പനിയായി വന്നതെല്ലാം അവസാനം കൊണ്ടു തുലച്ചതിന്റെ വിഷമം മാറുന്നില്ല. ഇനി ആ ബന്ധം ശരിയാക്കിയെടുക്കാൻ എത്രനാൾ വേണ്ടിവരുമെന്നും അറിയില്ല. ഇനി പഠനകാലമാണ്.

പരീക്ഷകളും മറ്റുമെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും എല്ലാം ശരിയാവുമെന്നു പ്രതീക്ഷിക്കാം. അവസാന ദിവസം ലിസിമ്മയുടെ സങ്കടവും അടുത്തിടപഴകളുമെല്ലാം മുമ്പത്തേക്കാളും ആർദ്രമായിരുന്നു. ഇതും മനസിനെ ഇടക്കിടക്ക് അലട്ടിക്കൊണ്ടിരുന്നു. എന്നാൽ ചിലസമയങ്ങളിൽ ഇത് നല്ലതിനായുള്ള തുടക്കമാവാമെന്നും മനസു പറയുന്നുണ്ടായിരുന്നു. എന്തായാലും കാത്തിരുന്നു കാണാം.

 

പരീക്ഷക്കാലം

 

നാട്ടിൽ നിന്നെത്തിയിട്ട് ഒരാഴ്‌ചയായി. അക്കൗണ്ടിംഗ് പരീക്ഷകൾ കഴിഞ്ഞു. ഇനി രണ്ടു നാൾ കഴിഞ്ഞാണ് അടുത്ത പരീക്ഷ. പിന്നെ വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു ഒരാഴ്ച്ച സമയമുണ്ട്. റൂമിൽ തന്നെ ഇരുന്നു പഠിത്തമാണ്. പുറത്തൊന്നും ഇറങ്ങുന്നില്ല. അൽപ നേരം ഒന്ന് വിശ്രമിക്കാം എന്ന് കരുതി ഒന്ന് തലചായ്ച്ചു. പരീക്ഷയുടെ സമയത്താണല്ലോ ഉറക്കം ഏറ്റവും ആസ്വദിക്കാനാവുക. അതിന്റെ മൂല്യമറിയുകയും അന്നേരം തന്നെ. അതികം വൈകാതെ ഉറക്കത്തിലേക്ക് വഴുതിവീണു.

Leave a Reply

Your email address will not be published. Required fields are marked *