അവളുടെ ചുണ്ടുകൾ പതിയെ ചലിക്കുന്നുണ്ട്.. എന്തോ ചൊല്ലുവാണെന്ന് തോന്നുന്നു…
മുകളിലേക്ക് ഉയർന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ഫ്‌ളൈറ്റിനുള്ളിലെ വെളിച്ചം ഓഫ് ചെയ്തു.. ചെറിയ ഇരുട്ട് മാത്രമായി ഉള്ളിൽ…
നല്ലത് പോലെ തണുക്കുവാൻ തുടങ്ങിയിട്ടുണ്ട്.. പുതപ്പ് കിട്ടിയത് കൊണ്ട് തന്നെ അത് മെല്ലെ പൊതിഞ്ഞു ചേർത്ത് ഉറക്കത്തിനായി ഞാൻ കണ്ണുകൾ അടച്ചു..
ആ സമയവും എന്റെ കൈകൾക് ഉള്ളിലാണ് മുഹ്‌സിനയുടെ കൈകൾ…
അവൾ ഉറങ്ങുന്നില്ല എന്ന് തോന്നുന്നു..
എന്തെടി.. ഉറങ്ങുന്നില്ലേ…
ഹ്മ്മ് ഹ്മ്മ്.. മെല്ലെ തലയാട്ടി കൊണ്ടായിരിന്നു അവളുടെ മറുപടി…
ഉറക്കം വരുന്നില്ലേ..
ഇല്ല…
എന്ത് പറ്റി…
എന്തോ പേടി പോലെ…
അയ്യേ.. അത് ആദ്യമായിട്ട് ആയത് കൊണ്ടാവും..
പോടാ.. നീ അതിന് കുറെ പ്രാവശ്യം പോയിട്ടുണ്ടോ.. അത് പോട്ടെ നീയും ആദ്യമായിട്ടല്ലേ… അവൾ എന്റെ മുഖത് ചെറുതായി തട്ടി കൊണ്ട് ചോദിച്ചു..