ടി പേടിയുണ്ടോ… മുഹ്‌സിനയുടെ കയ്യിലെ പിടുത്തം കുറച്ചു മുറുകിയപ്പോൾ ഞാൻ ചോദിച്ചു..
കുറച്ചു.. ആകാശത് കൂടേ പോകുന്ന സാധനമല്ലേ ഒരു സപ്പോർട്ട് പോലും ഇല്ലാതെ..
ആ.. ഇനി നിനക്ക് പോകുവാൻ ആകാശത് റോഡ് ഉണ്ടാക്കി തരുവാൻ പറയാം… അവളെ ഒന്ന് കളിയാക്കുവാൻ തന്നെ ആയിരുന്നു ഞാൻ പറഞ്ഞത്..
പോടാ..
എയർ ഹോസ്റ്റസ് ഞങ്ങളുടെ ബോഡിങ് പാസ്സ് വാങ്ങി ഞങ്ങൾക്കുള്ള സീറ്റ് കാണിച്ചു തന്നു..വളരെ കുറച്ചു പേര് മാത്രമേ ഫ്ലൈറ്റിലുള്ളു….
അവർ ആണേൽ ഒരുപാട് സീറ്റ് ഉള്ളത് കൊണ്ട് തന്നെ സ്വന്തം സീറ്റില്ലല്ലാതെ കുറെ മാറി ആയിരുന്നു ഇരിക്കുന്നത്…
ഫ്ലൈറ്റ് മെല്ലെ റൺവെ യിലേക്ക് നീങ്ങുവാൻ തുടങ്ങി… മുഹ്സിന എന്നെ മുറുകെ പിടിച്ചിട്ടുണ്ട് കൈകൾ എന്റെ കൈക്കുള്ളിലാക്കി ചേർത്ത് കൊണ്ട്..
ഇത് വരെ അവളോട് തോന്നുവാത്ത ഒരു വികാരം എന്റെ ഉള്ളിൽ പതിയെ നിറയുന്നത് പോലെ…