മുഹ്സിന.. എന്റെ ഇക്കയുടെ ഭാര്യയാണ്.. എന്നെക്കാൾ ഒരു വയസ്സിനു ഇളയത് ആണവൾ…
കാര്യം നോക്കുമ്പോൾ എന്റെ ഇത്ത ആയിരുന്നെകിലും ഒറ്റക് ഇരിക്കുമ്പോൾ നമ്മൾ തമ്മിൽ അങ്ങനെ ഒന്നും അല്ലായിരുന്നു…ഒരു എടാ പോടീ ബന്ധം…
ഇക്ക ഒരുപാട് നാളായി ഇത്തയെ അങ്ങോട്ട് കൊണ്ട് പോകുവാൻ ശ്രമിക്കുന്നു..ഒരു കൊല്ലം മുമ്പ് വിസ റെഡിയായി വന്ന സമയത്ത് ആയിരുന്നു കൊറോണ വന്നത്.. പിന്നെ അതെല്ലാം ഒന്ന് മുതൽ വീണ്ടും തുടങ്ങേണ്ടി വന്നു..
ഇക്കാക് കമ്പനി കുറച്ചേ ലീവ് കൊടുക്കാറുള്ളു.. വർഷത്തിൽ ഇരുപത്തി എട്ട് ദിവസം.. അതിൽ തന്നെ രണ്ടോ മൂന്നേ ദിവസം യാത്രക് തന്നെ വേണം..
ഇക്ക വന്നു പോയാൽ പിന്നെ ഒരു മാസത്തേക്കു ഇത്തയുടെ മുഖത്തു മ്ലാനത നിറഞ്ഞിരിക്കും…
പാവമാണ്.. ഒരു കുട്ടി ഉണ്ടാകുവാൻ പോയി നേരാത്ത നേർച്ച യില്ല… ഇന്നും ഇക്ക അങ്ങോട്ട് കൊണ്ട് പോകുന്നത് അതിന് വേണ്ടി തന്നെ ആണ്..ഒരു കുഞ്ഞി കാല് കാണുവാൻ
❤❤❤