മുഹ്സിന
Muhsina | Author : Chank
മുഹ്സിന…
ഹലോ..
ഹലോ…..
അക്കു..
ആ ഇക്ക..
ടാ… എന്തായി നിന്റെ മെഡിക്കൽ…
പാസ്സ് ആണിക്ക.. കോഴിക്കോട് വെച്ചായിരുന്നു…
ആ.. എന്നിട്ട്.. നീ ട്രാവൽസിൽ പോയോ…
ഹേയ് ഇല്ല… അവർ അവിടെ നിന്നും ഓൺലൈൻ ആയി വിടുമെന്ന് പറഞ്ഞു.. വിസ സ്റ്റാമ്പ് ചെയ്തു വന്നിട്ടു വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ രാവിലെ വിളിച്ചപ്പോൾ…
ആ… എത്ര ദിവസം ആവും…
ഏറിയാൽ ഒന്നോ രണ്ടോ ആഴ്ച…
ഹ്മ്മ്.. പിന്നെ നിന്നോട് വേറെ ഒരു കാര്യം പറയാനാണ് ഞാൻ വിളിച്ചത്..
എന്താണിക്ക…
നീ വരുമ്പോൾ കൂടേ ഒരാൾ കൂടേ ഉണ്ടാവും…
ആര്…
മുഹ്സിന…
ഇത്താത്ത യോ…
ഹ്മ്മ്.. അവളുടെ വിസിറ്റിംഗ് റെഡി ആയിട്ടുണ്ട്.. നിനക്ക് ടിക്കറ്റ് എടുക്കുന്നതിനു കൂടേ അവളുടെതും എടുത്തോ ഞാൻ ട്രാവെൽസിൽ വിളിച്ചു പറയുന്നുണ്ട്… പൈസ യും അവരുടെ അക്കൗണ്ടിലേക് എത്തും…
പിന്നെയും ഇക്കാക്ക എന്തെക്കെയോ പറഞ്ഞു ഫോൺ വെച്ചു…