“കള്ളം പറയുന്നോടാ പന്നീ..എടാ കേറി ഒന്നും മേയടാ അവന്റെ കടേല്..” അവന് പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
കൂടെ വന്നവര്‍ കടയിലേക്ക് ചാടിക്കയറി മുത്തുവിനെ വലിച്ച് പുറത്തേക്കിട്ടു. അവന് നിലവിളിച്ചുകൊണ്ട് ഓടി. കടയിലെ സാമഗ്രികള്‍ അവന്മാര് തലങ്ങും വിലങ്ങും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
“എടൊ പുല്ലേ മര്യാദയ്ക്ക് പറ..നീ അവനെ എവിടെയാണ് ഒളിപ്പിച്ചത്? ആണുങ്ങളെ തല്ലിയാല്‍ പണി കിട്ടും എന്നറിഞ്ഞ് നീ അവനെ മാറ്റിയതല്ലേടാ? പറയടാ..എവിടവന്‍?”
അവന് കത്തിയെടുത്ത് ശങ്കരന്റെ കഴുത്തില്‍ കുത്തി നിര്‍ത്തി. അവിടെ നിന്നും ചെറുതായി ചോര പൊടിയാന്‍ തുടങ്ങി. ശങ്കരന് നിസ്സഹായനായി ചുറ്റും കൂടി നിന്നവരെ നോക്കി. ആരും പക്ഷെ ഒരു വിരല്‍ അനക്കാന്‍ പോലും തയാറായിരുന്നില്ല.
“ഞാന്‍ സത്യമാണ് പറഞ്ഞത്..എന്നെ വിശ്വസിക്കൂ..എനിക്കറിയില്ല അവനെവിടെയാണെന്ന്..എന്നോട് പറയാതെയാണ് പോയത്..” ശങ്കരന് കൈകള്‍ കൂപ്പി അപേക്ഷിച്ചു.
“കള്ളപ്പന്നി..” അവന് ശങ്കരനെ ശക്തമായി ഇടിച്ചു. അയാള്‍ മലര്‍ന്നടിച്ചു പിന്നോക്കം വീണു.
“പന്നീടെ മോനെ..ഞങ്ങള്‍ ഇനിയും വരും..നീ അവനെ എവിടെ ഒളിപ്പിച്ചാലും ഇവിടെ എത്തിച്ചോണം..ഇല്ലേല് ഇനി ഞങ്ങള്‍ കേറി മേയുന്നത് നിന്റെ വീട്ടിലായിരിക്കും..ഓര്‍ത്തോ…വാടാ..നമുക്ക് പോയിട്ട് വരാം”
അവന് കത്തി അരയില്‍ തിരുകിയ ശേഷം ചെന്നു വണ്ടിയില്‍ കയറി. ഓഫീസില്‍ കയറിയവന്മാര് ശങ്കരന്റെ പണം നിറച്ച ബാഗും എടുത്ത് വണ്ടിയില്‍ കയറി സ്ഥലം വിട്ടു.
ശങ്കരന് എഴുന്നേറ്റ് ചുറ്റും പകയും വേദനയും കലര്‍ന്ന ഭാവത്തോടെ ചുറ്റിലും നിന്നവരെ നോക്കി കാറിത്തുപ്പി.
“കാഴ്ച കാണാന്‍ നില്ക്കുന്നു..ശവങ്ങള്..” അയാള്‍ ദേഷ്യത്തോടെ പറഞ്ഞു.
“പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമെന്നാ…വടിവാളും കത്തീമായി വന്നവന്മാരുടെ നേരെ ചെന്നു ചാകണോ..നീ ചെയ്തതിന്റെ ഫലമല്ലേ..തന്നെ അനുഭവിക്ക്..” ഒരുത്തന് അവനു മറുപടി നല്‍കിയിട്ട് അവന്റെ കടയിലേക്ക് കയറിപ്പോയി.
ഭയം കൊണ്ട് ഓടിപ്പോയിരുന്ന മുത്തു ഗുണ്ടകള്‍ പോയെന്ന് കണ്ടപ്പോള്‍ ഓടിവന്നു.
“മുതലാളി..പോലീസില്‍ പറ..” അവന് ശങ്കരന്റെ സ്ഥിതി കണ്ടു ഭയത്തോടെ പറഞ്ഞു. ശങ്കരന് ദേഹത്ത് പറ്റിയ പൊടി തട്ടിക്കളഞ്ഞു. പിന്നെ കത്തി കൊണ്ട് മുറിഞ്ഞ കഴുത്തിലെ ചോര തുടച്ചുമാറ്റി.
“ശകലം വെള്ളം ഇങ്ങെടുത്തോടാ” അയാള്‍ മുത്തുവിനോട് പറഞ്ഞു. അവന് വേഗം ചെന്ന് ഒരു കുപ്പി വെള്ളവുമായി എത്തി. ശങ്കരന് കൈയും മുഖവും കഴുകിയ ശേഷം കുപ്പി അവനു തിരികെ നല്കി.
“നീ ഇവിടെ നില്ക്ക്..കട ഇങ്ങനെ തന്നെ കിടക്കട്ടെ..ഞാന്‍ സ്റ്റേഷന് വരെ ഒന്ന് പോയേച്ചു വരാം”
ശങ്കരന് സ്കൂട്ടര്‍ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോയി.
മൃഗം 8 [Master]
Posted by