“നീ രാവിലെ എട്ടുമണിയോടെ റെഡി ആകണം. ഒരു ചുവന്ന മാരുതി 800-ലാണ് അവളുടെ യാത്ര. ഈയിടെയായി സ്കൂട്ടര്‍ ഉപയോഗിക്കാറില്ല അധികം. അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ നിന്റെ ഫോണില്‍ റോസ്‌ലിന്‍ മിസ് കോള്‍ നല്‍കും. വണ്ടി ഈ വീടിന്റെ മുന്‍പിലൂടെ പാസ് ചെയ്യുമ്പോള്‍ നിനക്ക് അവളെ പിന്തുടരാം..പുറത്തിരിക്കുന്ന ബുള്ളറ്റ് നിനക്കുള്ളതാണ്..ഫോണും മറ്റു കാര്യങ്ങളും ഈ ബാഗില്‍ ഉണ്ട്..ഒപ്പം നിന്റെ ചിലവിനുള്ള പണവും…”
ബാഗ് അവന്റെ മുന്‍പിലേക്ക് അയാള്‍ നീക്കി വച്ചു.
“ഇന്ന് വൈകിട്ട് ഞാന്‍ മകളെയും കൂട്ടി നടക്കാന്‍ എന്ന പോലെ ഇതിലെ വരും..അപ്പോള്‍ നിനക്കവളെ കാണാം..ഞാന്‍ ഇങ്ങോട്ട് കയറില്ല..നീ ഒരു എട്ടുമണിയോടെ റോഡില്‍ ഉണ്ടായിരുന്നാല്‍ മതി..”
“ശരി സര്‍..”
“പിന്നെ..നിന്റെ ഫോണില്‍ എന്റെ നമ്പര്‍, വീട്ടിലെ നമ്പര്‍. റോസിയുടെ നമ്പര്‍, പിന്നെ സിറ്റി പോലീസ് കമ്മീഷണറുടെ മൊബൈല്‍ നമ്പര്‍, പോലീസ് കണ്ട്രോള്‍ റൂം നമ്പര്‍ എന്നിവ ഫീഡ് ചെയ്തിട്ടുണ്ട്..ആവശ്യം വന്നാല്‍ ഉപയോഗിക്കുക..ഞാന്‍ ഇറങ്ങട്ടെ”
“ശരി സര്‍..സന്ധ്യക്ക് കാണാം” വാസു പറഞ്ഞു.
പുന്നൂസ് ഡോണയെയും കൂട്ടി സന്ധ്യയോടെ നടക്കാനിറങ്ങി. അയാള്‍ പറഞ്ഞതുപോലെ വാസു ഒരു ലുങ്കിയും ബനിയനും ധരിച്ച് ഒരു തലയില്‍കെട്ടുമായി റോഡിലൂടെ പുന്നൂസിന്റെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്ന സമയത്താണ് അയാള്‍ മകളെയും കൂട്ടി വന്നത്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടുവരുന്ന വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ വാസു ശ്രദ്ധിച്ചു. നല്ല പ്രസരിപ്പ്; നല്ല ഊര്‍ജ്ജം. ഒരു ജീന്‍സും ഷര്‍ട്ടുമാണ് വേഷം. മുടിക്ക് സാമാന്യത്തിലധികം നീളമുണ്ട്. അത് മുകളിലേക്ക് ഏതോ ക്ലിപ്പ് ഉപയോഗിച്ചു കെട്ടിനിര്‍ത്തി ബാക്കി പിന്നിലേക്ക് ഇട്ടിട്ടുണ്ട്. നല്ല തിളക്കമുള്ള കണ്ണുകള്‍. നിഷ്കളങ്കമായ മുഖം. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി എല്ലയ്പോഴുമുണ്ട് എന്ന് വാസുവിന് തോന്നി. അവനെ കടന്നു പോയ പുന്നൂസ് അവള്‍ കാണാതെ അവനെ നോക്കി ഗൂഡമായി ഒന്ന് പുഞ്ചിരിച്ചു. വാസു മെല്ലെ തലയാട്ടി. അവളുടെ മുഖവും രൂപവും വാസുവിന്റെ മനസ്സില്‍ കൃത്യമായി പതിഞ്ഞു കഴിഞ്ഞിരുന്നു.
——-
“ശങ്കരാ..നിങ്ങളെ ഞാന്‍ വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്..”
കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് എസ് ഐ പൌലോസ് ശങ്കരനോട് പറഞ്ഞു. അയാള്‍ ശങ്കരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. ശങ്കരന്‍ ആകാംക്ഷയോടെ അയാളെ നോക്കി.
“അവന്മാരെ സി ഐ ഇടപെട്ട് വെറുതെ വിട്ടു..ഈ പറഞ്ഞ മുസ്തഫയ്ക്കും മറ്റും മുകളില്‍ നല്ല പിടിപാടുണ്ട്..ഈ സ്റ്റേഷനിലെ തന്നെ ചില തെണ്ടികള്‍ അവന്മാരുടെ ആസനം താങ്ങിക്കൊടുക്കാന്‍ നടക്കുന്നുണ്ട്..നിങ്ങള്‍ സൂക്ഷിക്കണം. എന്നെ ഒന്നും ചെയ്യാന്‍ അവന്മാരെക്കൊണ്ട് പറ്റില്ല എന്നവര്‍ക്ക് അറിയാം..കൂടിയാല്‍ ഒരു ട്രാന്‍സ്ഫര്‍..പെണ്ണും പിടക്കോഴിയും ഇല്ലാത്ത എനിക്ക് ഏതു സ്റ്റേഷനും ഒരേപോലെയാണ്..
മൃഗം 8 [Master]
Posted by