“എന്റെ മകള്‍ ജോലിക്ക് പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. ഒരു പഴയ മാരുതി 800 ആണ് അവളുടെ വണ്ടി.”
“മാരുതിയൊ? അതും പഴയത്?’ വാസു ചെറിയ ഞെട്ടലോടെ ചോദിച്ചു.
“അതെ വാസു..ഞാന്‍ പറഞ്ഞല്ലോ..അവള്‍ ഒരു പ്രത്യേക ടൈപ്പ് ആണ്..ആഡംബരം ലവലേശം ഇഷ്ടമല്ല..അവള്‍ കിടക്കുന്ന മുറി വാസു ഒന്ന് കാണണം..ഒരൊറ്റ നല്ല ഫര്‍ണീച്ചര്‍ അതിലില്ല..കുറെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനുള്ള ഒരു അലമാര ഉണ്ട്..എസി ഉണ്ടെങ്കിലും ഒരിക്കലും അവളത് ഉപയോഗിക്കില്ല..വെറുമൊരു പലക കട്ടിലില്‍ മെത്ത പോലും ഇല്ലാതെയാണ് കിടപ്പ്…അവള്‍ക്ക് ഏത് വാഹനം വാങ്ങി നല്‍കാനും എനിക്ക് പറ്റും. പക്ഷെ അവള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ ഒരു സ്കൂട്ടറും ഈ പഴയ വണ്ടിയിലും അല്ലാതെ യാത്ര ചെയ്യില്ല. പ്രായമായ ശേഷം ഇന്നേ നാള്‍ വരെ എന്റെ ബി എം ഡബ്ലിയുവിലോ ബെന്‍സിലോ അവള്‍ കയറിയിട്ടില്ല. അവളുമൊത്ത് ഔട്ടിങ്ങിനു പോകണമെങ്കില്‍ അവളുടെ കാറില്‍ ഞാനും ഭാര്യയും കയറണം..അതല്ലെങ്കില്‍ അവള്‍ വരില്ല”
പുന്നൂസ് പറഞ്ഞത് അത്ഭുതത്തോടെയാണ് വാസു കേട്ടിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയോട് ഒരുതരം ആരാധന അവന്റെ മനസില്‍ ഉടലെടുത്തു.
“അവള്‍ എന്നും പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. രാവിലെ എല്ലാ ദിവസവും എട്ടുമണിക്ക് അവള്‍ പോകും. വൈകിട്ട് ചില ദിവസങ്ങളില്‍ വൈകും. വൈകിയില്ലെങ്കില്‍ ഏഴുമണിയോടെ വീട്ടിലെത്തും. അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവുകള്‍ തേടാന്‍ അവള്‍ തുടങ്ങിയതില്‍ പിന്നെ ഈ അടുത്തിടെയായി വൈകാറുണ്ട്..വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അവള്‍ രാത്രിയും പുറത്ത് പോകും. ഇപ്പോള്‍ അവള്‍ ചെയ്യുന്ന കാര്യത്തില്‍ അവളുടെ ചാനലോ വേറെ ആരും തന്നെയോ അവള്‍ക്ക് സപ്പോര്‍ട്ട് ഇല്ല..ഇതൊരു ഒറ്റയാള്‍ പോരാട്ടമാണ്..അതിദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട, അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അവളുടെ കൂട്ടുകാരിക്ക് നീതി നേടിക്കൊടുക്കുക എന്ന ഒറ്റ ലക്‌ഷ്യം വച്ചാണ് അവള്‍ ഈ ചെകുത്താന്മാര്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്..അവര്‍ക്കെതിരെ ഈ സംഭവത്തിലും മറ്റു പല സംഭവങ്ങളിലും തെളിവുകള്‍ തേടി ശേഖരിച്ച് അത് നിയമത്തിന്റെ മുന്‍പിലോ ജനങ്ങളുടെ മുന്‍പിലോ എത്തിക്കുക എന്നതാണ് അവളുടെ ലക്‌ഷ്യം…അതുകൊണ്ട് തന്നെ ഏതു നിമിഷവും അവള്‍ അപകടത്തില്‍ പെടാം എന്നത് ഉറപ്പായ വസ്തുതയാണ്….”
ഒന്ന് നിര്‍ത്തിയിട്ടു പുന്നൂസ് തുടര്‍ന്നു:
മൃഗം 8 [Master]
Posted by