മൃഗം 8
Mrigam Part 8 Crime Thriller Novel | Author : Master
Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7
സന്ധ്യാസമയത്ത് മുസ്തഫയ്ക്കും മൊയ്തീനും രവീന്ദ്രനും ഒപ്പം രവീന്ദ്രന്റെ വീട്ടില്‍ ദിവാകരനും ഉണ്ടായിരുന്നു. നാലുപേരും പുറത്ത് മാറിയിരുന്നു മദ്യസേവയ്ക്ക് ഒപ്പം രഹസ്യമായ ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രവീന്ദ്രന്റെ വീട്ടിലെ പൂച്ച അവരുടെ കാലുകളില്‍ മുട്ടിയുരുമ്മി ചുറ്റിപ്പറ്റി എന്തെങ്കിലും തിന്നാന്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയോടെ കരഞ്ഞുകൊണ്ട് ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. ആധി പിടിച്ചിരുന്ന അവര്‍ നാലുപേര്ക്കുമുണ്ടോ പൂച്ചയെ ശ്രദ്ധിക്കാന്‍ നേരം. രവീന്ദ്രന് കോപത്തോടെ അതിനെ കാലുകൊണ്ട് തോണ്ടി ഒരേറു വച്ചുകൊടുത്തു.
“അവനോടു നമ്മള് പകരം ചോദിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? രവീന്ദ്രന് സാറ് പറ..എന്താ അവനെ ചെയ്യേണ്ടത്?”
മുസ്തഫ ചോദിച്ചു. മുന്‍ നിരയിലെ നാല് പല്ലുകള്‍ നഷ്ടമായത് അവന്റെ മുഖം വികൃതമാക്കിയിരുന്നു.
“നമ്മുടെ പിള്ളേരെ അവന്റെ വീട്ടിലോ ആപ്പീസിലോ വിടണം. നാലോ അഞ്ചോ പേര് ചെന്നാല്‍ ഒന്നും നടക്കത്തില്ല. ഒരു പത്തു പന്ത്രണ്ട് എണ്ണത്തിനെ എങ്കിലും വിടണം. അവനെ വെട്ടി അരിഞ്ഞു കളയാന്‍ അവന്മാരോട് പറ..നായിന്റെ മോന് ഇനി നേരെ ചൊവ്വേ ജീവിക്കാന്‍ പാടില്ല..”
രവീന്ദ്രന് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.
“കൊന്നാല്‍ പുലിവാല് ആകത്തില്ലേ സാറേ..” മൊയ്തീന് ചോദിച്ചു.
“കൊല്ലണ്ട..പക്ഷെ ജീവിക്കുകേം വേണ്ട..ബാക്കിയുള്ള കാലം അവന് എഴഞ്ഞെഴെഞ്ഞു നടക്കണം…അതെനിക്ക് എന്റെ ഈ കണ്ണുകള്‍ കൊണ്ട് കാണണം” രവീന്ദ്രന് പകയോടെ പറഞ്ഞു. വാസുവിനോടുള്ള പക അയാളെ ഭ്രാന്തമായ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിരിക്കുകയായിരുന്നു.
“അവള്..ആ രുക്മിണിയാണ് അവനെ വഷളാക്കുന്നത്..ഒരവസരം ഒത്താല്‍ അവളെ ഞാനൊരു പണി പണിയും..എന്റെ ഒരു മോഹമാണ് അത്..” ദിവാകരന്റെ വാക്കുകളില്‍ പകയും കാമാര്‍ത്തിയും നിറഞ്ഞിരുന്നു.
“നീയുമായി എങ്ങനാ അവര്‍ തെറ്റിയത്?” രവീന്ദ്രന് ചോദിച്ചു.
“ആ കള്ള നായിന്റെ മോളും അവനും തമ്മില്‍ എന്തൊക്കെയോ പരിപാടികള്‍ ഉണ്ട് എന്ന് എനിക്ക് കുറെ നാളായി സംശയമുണ്ട്…അല്ലെങ്കില്‍ വല്ലോനും ഉണ്ടായ അവനോട് അവള്‍ക്കിത്ര സ്നേഹം തോന്നണ്ട കാര്യമെന്താ? നല്ല ചോരേം നീരും ആരോഗ്യോം ഉള്ള അവനെ കണ്ടപ്പോള്‍ കൂത്തിച്ചിക്ക് ഇളകി…എന്റെ മണ്ടന്‍ ചേട്ടനെ അവള് വഞ്ചിക്കുന്നുണ്ട് എന്ന് അവിടെ ചെന്നപ്പോള്‍ ഒക്കെ എനിക്ക് തോന്നിയിട്ടുള്ളതാണ്…അവളുടെ കഴപ്പിന് അവന് തികയുമോ? ആ മോളു പെണ്ണും അങ്ങനെ ചില സംശയങ്ങള്‍ എന്നോട് പറഞ്ഞത് വച്ച് ഞാനവനെ കൈയോടെ പിടിക്കാന്‍ ഒരു ദിവസം അവിടെപ്പോയി..പക്ഷെ കഷ്ടകാലത്തിന് അവനെന്നെ കണ്ടു..അപ്പഴേക്കും അവനും അവളും കൂടി കഥ അങ്ങ് മാറ്റി…