മൃഗം 32 [Master]

Posted by

അവന്‍ പത്രം നിവര്‍ത്തി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന വാര്‍ത്ത ഇങ്ങനെ വായിച്ചു:
“ഹരീന്ദര്‍ ദ്വിവേദി അറസ്റ്റില്‍..കേരളാ പോലീസിലെ സമര്‍ത്ഥനായ പൌലോസ് ജോര്‍ജ്ജ് എന്ന സബ് ഇന്‍സ്പെക്ടറും ഫിറോസാബാദ് എസ് എച് ഓ മഹീന്ദര്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ ആണ് നാടകീയമായി ദ്വിവേദിയെ കുടുക്കിയത്. കേരളത്തില്‍ അടുത്തിടെ നടന്ന കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്നയാളിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതിന്റെ തെളിവുകള്‍ പൌലോസ് യുപി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ദ്വിവേദിയെ കേരളാ പോലീസിന് കൈമാറുന്നതിനു മുന്‍പ്, പൌലോസിനും സിംഗിനും സ്റ്റേറ്റ് പോലീസിന്റെ ബഹുമതിപത്രം നല്‍കുന്ന ചടങ്ങും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്; പ്രസ്തുത ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി രണ്ട് ഉദ്യോഗസ്ഥരെയും ആദരിക്കും….”
സ്റ്റാന്‍ലി വായന നിര്‍ത്തിയിട്ട് ബാക്കി ഉണ്ടായിരുന്ന മദ്യം വേഗം തന്നെ കുടിച്ചു. എന്നിട്ട് ചോദ്യഭാവത്തില്‍ ചാണ്ടിയെ നോക്കി.
“ചാണ്ടി സാറേ..ഇനി എന്ത് ചെയ്യണം? കാര്യങ്ങള്‍ മൊത്തം നമ്മുടെ കൈവിട്ടു പോയിരിക്കുന്നു…” മാലിക്ക് കടുത്ത ആശങ്കയോടെ ചോദിച്ചു.
ചാണ്ടി ഒരു പെഗ് കൂടി ഒഴിച്ച് അല്പം സിപ് ചെയ്ത ശേഷം മൂവരയൂം നോക്കി.
“യു പി പോലീസിന്റെ അനുമോദനം ഏറ്റുവാങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ വാടകക്കൊലയാളിയെ കൃത്യമായ തെളിവ് സഹിതം അറസ്റ്റ് ചെയ്ത പൌലോസിനു നല്ലൊരു പ്രൊമോഷനും ഒപ്പം പ്രത്യേക ബഹുമതിയും കേരളത്തിലും ഉറപ്പാണ്‌. ദ്വിവേദിയെ പൌലോസ് ഇവിടെ എത്തിക്കുന്നതിന് മുന്‍പ് വരെ മാത്രമേ നിങ്ങള്‍ക്ക് സമയം ഉള്ളൂ. അയാള്‍ ഇവിടെ എത്തിയാല്‍, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഈ വീടിന്റെ പുറത്ത് നിങ്ങള്‍ക്ക് പോലീസിനെ പ്രതീക്ഷിക്കാം..” ചാണ്ടി പറഞ്ഞു.
“അത് ഞങ്ങള്‍ക്കും അറിയാം..എങ്ങനെ രക്ഷപെടാമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയേണ്ടു..അര്‍ജുന്‍..വക്കീലിനെ വിളിക്കടാ” സ്റ്റാന്‍ലി അസ്വസ്ഥനായി എഴുന്നേറ്റ് ഉലാത്തിക്കൊണ്ട് പറഞ്ഞു.
“വക്കീലിനെ വിളിച്ചിട്ട് ഗുണമൊന്നുമില്ല..മുംതാസിന്റെ മരണവും അതില്‍ ഡോണ നടത്തിയ അന്വേഷണ വിവരങ്ങളും ഇന്ന് ലോകം മൊത്തം അറിഞ്ഞു കഴിഞ്ഞു. പക്ഷെ കബീറിനെ കൊന്നത് നിങ്ങളാണ് എന്ന് തെളിയിക്കാന്‍ അതൊന്നും പോരാ എന്നതായിരുന്നു ഇതുവരെയുള്ള ഏക ആശ്വാസം. മുംതാസിന്റെ മരണത്തിനു പിന്നില്‍ നിങ്ങളാണ് എന്ന് ജനം വിശ്വസിച്ചുകഴിഞ്ഞു എങ്കിലും ഒന്നാം പ്രതി മരിച്ചത് നിങ്ങള്‍ക്ക് നേട്ടമായി മാറി. എന്നാല്‍ ആ നേട്ടം തന്നെ ഇപ്പോള്‍ ഏറ്റവും വലിയ കോട്ടമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ സെലക്റ്റ് ചെയ്ത കൊലയാളി പെര്‍ഫെക്റ്റ്‌ ആയിരുന്നു; അയാളേക്കാള്‍ മികച്ച ഒരു കില്ലര്‍ ലോകത്ത് തന്നെ വേറെ കാണില്ല എന്നാണ് എന്റെ തോന്നല്‍. പക്ഷെ സമയം മോശമായാല്‍,

Leave a Reply

Your email address will not be published. Required fields are marked *