മിന്നായംപോലെ ദ്വിവേദിയും പൌലോസും ചാടി എഴുന്നേറ്റു. മുഖാമുഖം കരുതലോടെ നില്‍ക്കുന്ന ഇരുവരെയും ചങ്കിടിപ്പോടെ നോക്കി നിന്നതല്ലാത സിങ്ങും പോലീസുകാരും അവിടേയ്ക്ക് അടുത്തില്ല.
പ്രിയങ്ക ആശങ്കയോടെ വിരല്‍ കടിച്ചു.
അടുത്ത നിമിഷം പൌലോസ് ഒരു പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു. ദ്വിവേദി ഒരു വശത്തേക്ക് മിന്നല്‍ വേഗത്തില്‍ ചുവടുവച്ചു മാറി കാലുയര്‍ത്തി അയാളുടെ അടിവയര്‍ ലക്ഷ്യമാക്കി തൊഴിച്ചു. പക്ഷെ രണ്ടുകൈകള്‍ കൊണ്ടും ആ കാലില്‍ കടന്നുപിടിച്ച പൌലോസ് അവന്റെ തുടയുടെ മധ്യത്തില്‍ ശക്തമായി ചവിട്ടി. ദ്വിവേദി നിലതെറ്റി വീണെങ്കിലും അടുത്ത സെക്കന്റില്‍ അയാള്‍ നിവര്‍ന്നുകഴിഞ്ഞിരുന്നു. അതേസമയം തന്നെ വെട്ടിയിട്ടപോലെ നിലത്തേക്ക് ഇരുന്ന പൌലോസ് അവന്റെ കാലുകളില്‍ പിടിച്ച് വലിച്ചു; അങ്ങനെയൊരു നീക്കം ദ്വിവേദി പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ മലര്‍ന്നടിച്ചു വീണുപോയി. വീണയുടന്‍തന്നെ ഉരുണ്ടുമാറിയ അവന്‍ കുതറിയുയര്‍ന്ന് പൌലോസിന്റെ ദേഹത്തേക്ക് ചാടിവീണു. അവന്‍ നിലത്തേക്ക് എത്തുന്നതിനും തൊട്ടുമുന്‍പ് ഇരുന്നിടത്ത് നിന്നും വശത്തേക്ക് തവളയെപ്പോലെ ചാടി മാറിയ പൌലോസ് അടുത്ത നിമിഷം ചാടി എഴുന്നേറ്റ് ദ്വിവേദിയുടെ പിന്നില്‍ ആഞ്ഞു ചവിട്ടി. നിലത്തേക്ക് കാല്‍മുട്ടുകള്‍ കുത്തി വീണ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ കാലിന്റെ മടക്കുകളില്‍ പൌലോസ് ശക്തമായി ചവിട്ടിയരച്ചു. കാല്‍മുട്ടുകള്‍ നിലത്തമര്‍ന്നുരഞ്ഞ ദ്വിവേദി വേദന സഹിക്കാതെ നിലവിളിച്ചു. ടൈല്‍സ് ഇട്ട നിലത്തേക്കായിരുന്നു അയാള്‍ മുട്ടുകുത്തി വീണത്.
“നിന്റെ കളി തീര്‍ന്നെടാ മോനെ” പകയോടെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് അവനെ പിന്നില്‍നിന്നും തൂക്കിയെടുത്ത് മുകളിലേക്ക് പൊക്കിയിട്ട് നിലത്തടിച്ചു. വീണ്ടും മുട്ടുകള്‍ നിലത്തിടിച്ച ദ്വിവേദി ഉറക്കെ നിലവിളിച്ചു.
“അവന്റെ കൈയില്‍ വിലങ്ങിട് സര്‍..” പൌലോസ് പറഞ്ഞു. മുട്ടിന്റെ ചിരട്ടയ്ക്ക് ശക്തമായ താഡനം ഏറ്റ ദ്വിവേദി എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ഞരങ്ങുന്നത് പ്രിയങ്കയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. അവള്‍ നിരാശയും പകയും ഇടകലര്‍ന്ന ഭാവത്തില്‍ പൌലോസിനെ നോക്കി ശക്തമായി കിതച്ചു.
“തല്‍ക്കാലം ഈ ഷോ പോരേടീ വേശ്യെ? ങേ? ഞാനവനെ കാര്യമായി ഒന്നും ചെയ്തിട്ടില്ല…ഞങ്ങള്‍ കേരളാ പോലീസ് ഫീല്‍ഡില്‍ പണി കുറവേ ചെയ്യൂ.. വര്‍ക്ക്ഷോപ്പില്‍ കയറ്റിയാണ് ഞങ്ങളുടെ യഥാര്‍ത്ഥ പണി…അപ്പൊ ഞാനിവനെ അങ്ങ് കൊണ്ടുപോകുവാ കേട്ടോ” പകയോടെ പൌലോസ് മുരണ്ടു.
പ്രിയങ്ക നിലത്ത് കിടക്കുന്ന ദിവേദിയെയും അയാളെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ പുരുഷനെയും മാറിമാറി നോക്കി. അവളുടെ മുഖം തുടുക്കുന്നത് പൌലോസ് കണ്ടു. ഇരുട്ടില്‍ മാറി നിന്നിരുന്ന അവളുടെ ഭര്‍ത്താവ് ആവേശത്തോടെ ഓടി അരികിലെത്തി പൌലോസിന്റെ നേരെ കൈ നീട്ടി.
മൃഗം 32 [Master]
Posted by