ആര്‍ക്കും അടിതെറ്റും എന്നുള്ള സത്യം ദ്വിവേദിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു. ദ്വിവേദി കബീറിന്റെ വീട്ടില്‍ കയറിയതിന്റെ തെളിവ് കിട്ടിയിട്ടും ഞാനത് തള്ളിയത് ഒരിക്കലും അയാളെ ആരും പിടികൂടാന്‍ പോകുന്നില്ല എന്ന അമിത ആത്മവിശ്വാസം കൊണ്ടുമാത്രമായിരുന്നു. എന്നാല്‍ എന്റെ കസേര തെറിക്കാന്‍ തന്നെ ആ ഒരു തീരുമാനം കാരണമാകും എന്നാണ് ഇപ്പോഴത്തെ ഭയം..ഇതോടെ പൌലോസിനു കേരളാ പോലീസില്‍ ശക്തമായ ഒരു ഇമേജ് ആണ് ഉണ്ടായിരിക്കുന്നത്”
“സാറേ..ഞങ്ങള്‍ക്ക് പ്രസംഗം കേള്‍ക്കണ്ട..ഞങ്ങള്‍ എന്ത് ചെയ്യണം? അത് പറ..വക്കീലിനെ വിളിച്ചിട്ട് ഗുണമില്ല എന്ന് സാറ് തന്നെ പറഞ്ഞല്ലോ? പിന്നെ എന്താണ് ഇതില്‍ നിന്നും ഊരാനുള്ള വഴി?” അര്‍ജുന്‍ അക്ഷമനായി ചോദിച്ചു.
“വേറെ ഒരു വഴിയുമില്ല. ഇവിടെ നിന്നും വല്ല വിദേശ രാജ്യത്തേക്കും എത്രയും വേഗം കടക്കുക. അതല്ലാതെ വേറെ യാതൊരു പോംവഴിയും ഞാന്‍ കാണുന്നില്ല. പൌലോസ് ഇതിനകം ദ്വിവേദിയെക്കൊണ്ട് സത്യം പറയിച്ചിട്ടുണ്ടാകും. വീഡിയോ കണ്ടാല്‍ പിന്നെ അയാള്‍ക്ക് രക്ഷയില്ലല്ലോ..മാത്രമല്ല, വീഡിയോ എടുത്ത ആള്‍, അവന്‍ ഇതിന്റെ ദൃക്സാക്ഷിയും ആണ്.” ചാണ്ടി ആശങ്കയോടെ പറഞ്ഞു.
സ്റ്റാന്‍ലി എഴുന്നേറ്റ് മുറിയില്‍ മെല്ലെ ഉലാത്തി. അവന്‍ ഗഹനമായ ചിന്തയില്‍ ആയിരുന്നു.
“നീ എന്താണ് ആലോചിക്കുന്നത്” അര്‍ജുന്‍ അസ്വസ്ഥതയോടെ ചോദിച്ചു.
“വിദേശത്തേക്ക് കടക്കുക എന്ന് പറഞ്ഞാല്‍, നമ്മള്‍ നമ്മുടെ സാമ്രാജ്യം ഉപേക്ഷിക്കണം എന്നല്ലേ? ഇനിയൊരു തിരിച്ചുവരവ് അസാധ്യമായ ഒരു പോക്ക്..എനിക്കത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല…” സ്റ്റാന്‍ലി പറഞ്ഞു.
“നിങ്ങളുടെ മുന്‍പില്‍ വേറെ വഴി ഇല്ല. പോലീസ് നിങ്ങളുടെ വിദേശയാത്ര ബ്ലോക്ക് ചെയ്യുന്നതിനു മുന്‍പ്, എത്രയും വേഗം പോകുന്നതാണ് നല്ലത്..വൈകിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരിക്കലും രക്ഷപെടാന്‍ പറ്റില്ല. യു പി സര്‍ക്കാര്‍ നേരിട്ടറിഞ്ഞ ഈ കേസില്‍, എത്ര രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിലും, കേരള സര്‍ക്കാരിനും നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. കാരണം സത്യം ഇന്ന് ജനങ്ങളുടെ മുന്‍പില്‍ തുറന്നു കിടക്കുകയാണ്” ചാണ്ടി മൂവരെയും മാറിമാറി നോക്കി പറഞ്ഞു.
അര്‍ജ്ജുന്റെ കണ്ണുകളില്‍ പകയുടെ അഗ്നിനാളങ്ങള്‍ എരിയുന്നത് ചാണ്ടി കണ്ടു.
“എല്ലാറ്റിനും കാരണം അവളാണ്..ഡോണ..ഞങ്ങള്‍ക്ക് പിന്നാലെ അവള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി തിരിച്ചതിന്റെ പര്യവസാനമാണ് ഇപ്പോള്‍ നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന ഈ അവസ്ഥ..സ്റ്റാന്‍ലി..”
അര്‍ജ്ജുന്‍ എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ എഴുന്നേറ്റ് സ്റ്റാന്‍ലിയെ വിളിച്ചു. സ്റ്റാന്‍ലിയും മാലിക്കും ചാണ്ടിയും അവനെ നോക്കി.
“ചാണ്ടി സാറ് പറഞ്ഞത് മാത്രമേ നമുക്ക് മാര്‍ഗ്ഗമായി ഉള്ളൂ..വ്യക്തമായ തെളിവോടെ ആണ് ദ്വിവേദിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്.
മൃഗം 32 [Master]
Posted by