പൌലോസിനെ കൊച്ചിയില്‍ നിന്നും ഉടന്‍ തന്നെ മാറ്റണം..ഇന്ദുലേഖയുടെ കാര്യത്തില്‍ സാറിന് ഞങ്ങളുടെ സഹായം വല്ലതും വേണേല്‍ പറഞ്ഞാല്‍ മതി..” അര്‍ജ്ജുനാണ് അത് പറഞ്ഞത്.
“പൌലോസിന്റെ കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്യാം. പക്ഷെ ആദ്യം ആ വാസുവിനെ ഒതുക്കണം. അവനാണ് ഡോണയുടെ ശക്തി. അവന്‍ അവളില്‍ നിന്നും മാറ്റപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്കവളെ കൈകാര്യം ചെയ്യാന്‍ പ്രയാസം കാണില്ല..അതോടെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന സകല തെളിവുകളും നിങ്ങള്‍ കണ്ടെത്തണം..എന്നിട്ടത് നശിപ്പിക്കണം. ഇല്ലെങ്കില്‍ നാളെ അതിനു വലിയ വില കൊടുക്കേണ്ടി വരും..ഇപ്പോള്‍ കബീര്‍ കേസില്‍ അവന്റെ വാപ്പയ്ക്ക് വാസുവിനെ സംശയം ഉള്ളത് നിങ്ങള്‍ ഭംഗിയായി മുതലെടുത്താല്‍, അവന്‍ മിനിമം പത്തുകൊല്ലം എങ്കിലും അകത്ത് കിടന്നോളും..” ചാണ്ടി മൂവരെയും നോക്കി.
“മുതലെടുക്കുക എന്ന് പറഞ്ഞാല്‍..വേറൊരു പ്രശ്നമുണ്ട് സാറേ. കബീറിന്റെ മരണം കൊലപാതകമാണ് എന്ന് പോലീസ് കരുതാന്‍ പാടില്ല. അങ്ങനെ കരുതുന്നത് നാളെ ഞങ്ങള്‍ക്ക് പ്രശ്നം ആയേക്കും. തന്നെയുമല്ല, വാസുവാണ് കൊന്നത് എന്ന് തെളിയിക്കാന്‍ ഒന്നോ രണ്ടോ കള്ളസാക്ഷികളെ ഒപ്പിക്കാന്‍ പറ്റുമെങ്കിലും നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ അവന്മാര്‍ കുടുങ്ങും. അതുകൊണ്ട് ഞാന്‍ പറയുന്നത് മറ്റൊന്നാണ്. മുംതാസ് കേസില്‍ ഞങ്ങള്‍ക്കെതിരെ ഉള്ളതുപോലെ, ആത്മഹത്യാപ്രേരണ എന്ന കുറ്റം അവന്റെ മേല്‍ ചെലുത്തുക എന്നതാണ് നല്ലത്. അവനെ അകത്താക്കുകയും ചെയ്യാം ഒപ്പം ഡോണയെ ഞങ്ങള്‍ക്ക് തനിച്ചു കിട്ടുകയും ചെയ്യും. എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു.
ചാണ്ടി ആലോചയില്‍ ആണ്ടു. മൂവരും മദ്യം നുണഞ്ഞുകൊണ്ട് അയാളെ നോക്കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ചാണ്ടി മുരടനക്കി.
“പക്ഷെ തന്തപ്പടി മോന്റെ മരണം കൊലപാതകമാണ് എന്ന് വാശി പിടിച്ചാല്‍, ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടി വരും. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്താനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്.. അയാളങ്ങനെ പറയുന്നത് കൊണ്ട് അത് നടത്തേണ്ടി വരും” ചാണ്ടി മൂവരെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു.
“പോസ്റ്റ്മോര്‍ട്ടം ചെയ്താലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മരണകാരണം കഴുത്തില്‍ കയറു മുറുകി സംഭവിച്ചതാണ് എന്ന് തന്നെയേ അതിലും വരൂ. സാറ്..അതൊരു ആത്മഹത്യയായിത്തന്നെ റിക്കോഡ് ആക്കിയാല്‍ മതി. പിന്നെ, കബീര്‍ മരിച്ച രാത്രി വാസു അവിടെ ചെന്ന് ഭീഷണി മുഴക്കിയിരുന്നു എന്ന് ആ കിഴവന്റെയും വീട്ടുകാരുടെയും പക്കല്‍ നിന്നും സാറ് മൊഴി വാങ്ങണം..അതുമതി അവനെ കുരുക്കാന്‍…” അര്‍ജുന്‍ തങ്ങളുടെ തീരുമാനം ചാണ്ടിയെ അറിയിച്ചു. ചാണ്ടി അനുസരണയോടെ അത് മൂളിക്കേട്ടു.
ഈ സമയത്ത് ഇന്ദുവിന്റെ വീടിന്റെ മുകളിലെ മുറിയില്‍ പൌലോസും ഡോണയും വാസുവും ഇന്ദുവിന്റെ ഒപ്പം ചര്‍ച്ചയില്‍ ആയിരുന്നു.
മൃഗം 30 [Master]
Posted by