മൃഗം 30 [Master]

Posted by

സന്ധ്യയ്ക്ക് കായലിന്റെ അരികില്‍, ഒരു ഹൌസ് ബോട്ടില്‍ ഇരുന്നുകൊണ്ട് സ്റ്റാന്‍ലി കമ്മീഷണര്‍ ചാണ്ടിയോട് സംസാരിക്കുകയായിരുന്നു. അര്‍ജ്ജുനും മാലിക്കും അവര്‍ക്കൊപ്പം ബോട്ടില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് നടുവില്‍ ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുടെ പകുതി തീര്‍ന്ന കുപ്പിയും ഉണ്ടായിരുന്നു.
“പക്ഷെ പൌലോസ് അയാള്‍ വന്ന വിവരം എങ്ങനെ അറിഞ്ഞു? നീയാണ് അയാളെ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു കൊണ്ട് വന്നത് എന്നുവരെ അയാള്‍ എന്നോട് പറഞ്ഞു” ചാണ്ടി മദ്യം നുണഞ്ഞുകൊണ്ട് മാലിക്കിനെ നോക്കി.
മൂവരുടെയും മുഖത്തെ ഞെട്ടല്‍ ചാണ്ടി ശ്രദ്ധിച്ചു.
“അയാള്‍ അങ്ങനെ പറഞ്ഞോ?” അര്‍ജുന്‍ ആശങ്കയോടെ ചോദിച്ചു.
“യെസ്..കബീറിന്റെ കൊലയ്ക്ക് പിന്നില്‍ ദ്വിവേദി ആണ് എന്ന് പൌലോസിനു മനസ്സിലായിക്കഴിഞ്ഞു..അയാള്‍ സാധാരണക്കാരനല്ല..” ചാണ്ടി അലസമായി പറഞ്ഞു.
“നമുക്കത് പാര ആകുമോ ചാണ്ടി സാറേ” മാലിക്ക് ചോദിച്ചു.
“സിറ്റി പോലീസ് ഫോഴ്സില്‍ നമ്മള്‍ അറിയാത്ത ചില കൂട്ടുകെട്ടുകള്‍ ഉണ്ട്..ആരൊക്കെ ആരുടെയൊക്കെ ചാരന്‍ ആണ് എന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥിതിയില്‍ ആണ് കാര്യങ്ങള്‍. ഇന്ദുലേഖയും പൌലോസും തമ്മില്‍ എന്തോ ഇടപാടുകള്‍ ഉണ്ട്.” ചാണ്ടി പറഞ്ഞു.
“ഉണ്ട്..ഡോണയ്ക്ക് സപ്പോര്‍ട്ട് ആണ് അവര്‍ രണ്ടുപേരും. ഒപ്പം വാസുവും അവളുടെ കൂടെ ഉള്ളത് കൊണ്ട് എന്തുമാകാം എന്നൊരു ധാര്‍ഷ്ട്യം അവള്‍ക്കുണ്ട്” സ്റ്റാന്‍ലി പറഞ്ഞു.
“ഡോണ മുംതാസ് കേസില്‍ നിങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഉണ്ടാക്കിക്കഴിഞ്ഞു എന്നാണ് പൌലോസിന്റെ സംസാരത്തില്‍ നിന്നും എനിക്ക് മനസിലായത്. നിങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് അയാളും വാസുവും സംസാരിച്ചത്. കബീറിനെ നിങ്ങള്‍ തക്ക സമയത്ത് ഇല്ലാതാക്കിയത് അവര്‍ക്ക് ചെറിയ ഒരു തിരിച്ചടി ആയിട്ടുണ്ട്‌..പക്ഷെ അത് നിങ്ങള്‍ നടത്തിച്ച കൊലയാണ് എന്ന് തെളിയിക്കാന്‍ അവര്‍ക്കായാല്‍, സംഗതി കൈവിട്ടുപോകും..ഞാന്‍ പറഞ്ഞല്ലോ..എന്നില്‍ നിന്നും പലതും ഇന്ദുലേഖ പൌലോസ് എന്നിവര്‍ ഒളിക്കുന്നുണ്ട്..വേറെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ അവര്‍ക്കൊപ്പം ഉണ്ടെന്നും എനിക്കറിയില്ല..” ചാണ്ടി ആശങ്കയോടെ മൂവരെയും നോക്കി.
“ചാണ്ടി സാറേ..സാറ് ഒരുമാതിരി മട്ടില്‍ സംസാരിക്കരുത്. സാറിനെ പണം വലിച്ചെറിഞ്ഞ് ഇങ്ങോട്ട് വരുത്തിയത് മുംതാസ് കേസ് ഇനി മേല്‍ തല പൊക്കാതിരിക്കാന്‍ വേണ്ടി ആണ്. പോലീസിന്റെ സഹായം ഇല്ലാതെ ആ നായിന്റെ മോള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ചിലപ്പോള്‍ ചാനലിലോ മറ്റോ ഒരു ചര്‍ച്ച ആക്കിയേക്കും. കോടതി തീര്‍പ്പാക്കിയ കേസായതിനാല്‍ അതിനു വലിയ പബ്ലിസിറ്റി കിട്ടാന്‍ ചാന്‍സില്ല..എന്നാല്‍ പോലീസിന്റെ സഹായത്തോടെ കേസ് കോടതിയില്‍ റീ ഓപ്പണ്‍ ചെയ്യാന്‍ അവള്‍ക്ക് സാധിച്ചാലാണ് പ്രശ്നം. അതുകൊണ്ട് ഇതില്‍ അവളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സാറ് വേണ്ടപോലെ കൈകാര്യം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *