അവരെ നിയമത്തിന്റെ മുന്പില് എത്തിക്കാന്‍ ഡോണ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ അവിടെ അന്ന് പോയത്…” വാസു കാര്യം വിശദീകരിച്ചു.
ചാണ്ടിയുടെ മുഖം വലിഞ്ഞു മുറുകുന്നത് ഇന്ദു ശ്രദ്ധിച്ചു. അയാള്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നടന്ന ശേഷം കസേര നീക്കി അവന്റെ മുന്പില് ഇരുന്നു.
“ഈ കഥ നീ തനിയെ ഇപ്പോള്‍ ആലോചിച്ച് ഉണ്ടാക്കിയതാണോ അതോ മുന്‍കൂര്‍ തയാറാക്കി വച്ചിരുന്നതോ?” അയാള്‍ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഞാന്‍ പറഞ്ഞത് സത്യമാണ്. സാറിന് കൂടുതല്‍ വിവരം അറിയണമെങ്കില്‍ ഡോണയോട് തന്നെ ചോദിക്കാം.”
“പോലീസ് തീര്‍പ്പാക്കിയ കേസ് അന്വേഷിക്കാന്‍ അവള് ആരാടാ? നിനക്ക് ആരാണ് അതില്‍ സഹകരിക്കാന്‍ അനുമതി നല്‍കിയത്?” ചാണ്ടി കോപത്തോടെ ചോദിച്ചു.
“ഞാന്‍ ഡോണയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്. എന്നോട് പറയുന്ന പണി ഞാന്‍ ചെയ്യും….”
“എന്തിനാണ് നീ കബീറിനെ കൊന്നത്…”
“സാറ് തമാശ പറയുകയാണോ?”
“കഴുവര്‍ടമോനെ..മര്യാദയ്ക്ക് ചോദിച്ചതിനു മറുപടി താടാ…”
“സാറെ..എനിക്ക് ഇന്നത്തെ ദിവസം വരെ പോലീസുകാരോട് ഒരു ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു..സാറായിട്ട് അതില്ലാതാക്കരുത്..മാന്യമായി സംസാരിക്കണം..ഞാന്‍ ആരെയെങ്കിലും കൊന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍, അതിന്റെ തെളിവ് ഹാജാരാക്കി എന്നെ അറസ്റ്റ് ചെയ്യാം..”
വാസു കൂസലില്ലാതെ പറഞ്ഞപ്പോള്‍ ഇന്ദുലേഖ അറിയാതെ കൈയടിച്ചു പോയി. ചാണ്ടി കോപത്തോടെ അവളെ നോക്കിയപ്പോള്‍ ഇന്ദു ചെറുതായി ഒന്ന് ചമ്മി.
“ഇന്ദു..ബീഹേവ് യുവെഴ്സെല്‍ഫ്..” ചാണ്ടി ഈര്‍ഷ്യയോടെ അവളെ നോക്കി പറഞ്ഞു. പിന്നെ അയാള്‍ വീണ്ടും വാസുവിന് നേരെ തിരിഞ്ഞു.
“നീ എന്നെ നിയമം പഠിപ്പിക്കുകയാണോ? നീയാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് അവന്റെ വാപ്പയ്ക്ക് സംശയം ഉണ്ട്…അതുമതി ഞങ്ങള്‍ക്ക് നിന്നെ തൂക്കി അകത്തിടാന്‍…”
“സാറേ..ഞാന്‍ ആരെയും കൊന്നിട്ടില്ല..കബീറിനെ നിയമത്തിന്റെ കൈകളില്‍ എത്തിക്കുക എന്നത് മാത്രമാണ് ഡോണ ആഗ്രഹിച്ചത്.. അത് കൊലപാതകമാണ് എന്ന് സാറിന് തോന്നുന്നുണ്ട് എങ്കില്‍ അവന് പിടിക്കപ്പെടും എന്ന് ഭയമുള്ള ആരോ ആണ് അവനെ കൊല്ലിച്ചത്..അവന് പിടിയിലായാല്‍ ഒപ്പം ജയിലില്‍ പോകാന്‍ സാധ്യതയുള്ള ആരോ….”
“കബീര്‍ കൊല്ലപ്പെട്ട രാത്രി നീ എവിടെയായിരുന്നു?”
“എന്റെ വീട്ടില്‍..”
“നീ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്?”
“ഞാന്‍ അവിടെ ഇല്ലായിരുന്നു എന്നതിന്റെ തെളിവ് സാറിന്റെ കൈയില്‍ ഉണ്ടോ? തെളിവ് ഉണ്ടാക്കി വച്ചിട്ടാണോ സര് ഒരാള്‍ വീട്ടില്‍ താമസിക്കുന്നത്?”
ചാണ്ടി അവന്റെ കണ്ണിലേക്ക് നോക്കി. സാധാരണ വിരട്ടല്‍ കൊണ്ട് അവന് ഭയക്കില്ല എന്നയാള്‍ക്ക് മനസിലായി.
മൃഗം 30 [Master]
Posted by