മൃഗം 30 [Master]

Posted by

വെറും വരാന്തയില്‍ തറയില്‍ ഇരുന്ന അവളോട്‌ ഒരു പോലീസുകാരന്‍ പറഞ്ഞു.
“താങ്ക്സ്..വേണ്ട..ഞാന്‍ ഇവിടെത്തന്നെ ഇരുന്നോളാം..” ഡോണ അത് സ്നേഹപൂര്‍വ്വം നിരസിച്ചു.
“മാഡം കുടിക്കാന്‍ ചായയോ മറ്റോ” അയാള്‍ വീണ്ടും തിരക്കി.
“ഒന്നും വേണ്ട..വളരെ നന്ദി..” ഡോണ അയാളെ നോക്കി പുഞ്ചിരിച്ചു.
ഇന്ദുലേഖ ഉള്‍പ്പടെ ഉള്ള ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടി കമ്മീഷണര്‍ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കയറി. വാസു അവര്‍ക്കെതിരെ കസേരയില്‍ ഇരുന്നു.
“വാസു..അല്ലെ?” ചാണ്ടി ഇരിക്കാതെ അവന് ചുറ്റും നടന്നുകൊണ്ട് ചോദ്യങ്ങള്‍ ആരംഭിച്ചു.
“അതെ സാര്‍”
“കബീറും നീയുമായി എന്തായിരുന്നു ശത്രുതയ്ക്ക് കാരണം?”
“എനിക്ക് അയാളോട് ശത്രുത ഒന്നുമില്ലായിരുന്നു സാര്‍”
“പിന്നെ നീ റാവുത്തരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്തിനാണ്?”
“കബീറിനെ കാണാന്‍ ചെന്നതാണ് ഞാന്‍…അതിക്രമിച്ചല്ല കയറിയത്..സന്ധ്യക്ക് എല്ലാവരും ഉള്ളപ്പോള്‍ സാധാരണ പോലെ തന്നെയാണ് ചെന്നത്” വാസു ഭയമില്ലാതെ പറഞ്ഞു.
“നീ വീട്ടില്‍ കയറി അക്രമം കാണിച്ചില്ലേ?”
“ഞാനല്ല..അവരാണ് കാണിച്ചത്..എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ചെറുത്തു നിന്നു..”
“ഹും..എന്തിനാടാ വെറുതെ അവര് നിന്നെ ഉപദ്രവിക്കുന്നത്? നീ അവിടെ കയറി എന്തോ പോക്രിത്തരം കാണിച്ചതുകൊണ്ടല്ലേ അത് സംഭവിച്ചത്….”
“സാറേ..ഉള്ള കാര്യം പറയാം..ഡോണ എന്റെ ബോസ് ആണ്. മുംതാസ് എന്ന അവളുടെ കൂട്ടുകാരിയെ കബീര്‍ പ്രേമിച്ചു ചതിച്ച് ഗര്‍ഭിണിയാക്കി. തുടര്‍ന്ന് അവളെ ഒഴിവാക്കാന്‍ വേണ്ടി അവനവളെ കൊട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യിച്ചു..അതിന്റെ വിഷമത്തില്‍ അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസ് പോലീസ് അന്വേഷിച്ചെങ്കിലും കൃത്യം നടത്തിയവര്‍ ഇടപെട്ട് അവരുടെ ഒരു കൂലി തൊഴിലാളിയെ പ്രതിയാക്കി കേസ് തീര്‍പ്പാക്കി. ശിക്ഷിക്കപ്പെടെണ്ട കബീറും കൊച്ചിയിലെ അധോലോകം നിയന്ത്രിക്കുന്ന അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയിലെ മൂന്നുപേരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടത് കൊണ്ട്,

Leave a Reply

Your email address will not be published. Required fields are marked *