മൃഗം 30 [Master]

Posted by

അടുത്തേക്ക് വന്ന പോലീസുകാരെ നോക്കി പൌലോസ് മുരണ്ടു. അയാളെ നന്നായി അറിയാമായിരുന്ന അവര്‍ ഭയത്തോടെ ചാണ്ടിയെ നോക്കി. അവരെ വിരട്ടിയ ശേഷം പൌലോസ് ചാണ്ടിയെ നോക്കി.
“എടാ ചാണ്ടി..ഈ ആപ്പീസ് നിന്റെ തന്ത നിന്റെ പേരില്‍ എഴുതിത്തന്ന കുടുംബ സ്വത്തോ നിനക്ക് സ്ത്രീധനം കിട്ടിയ വകയില്‍ ഉള്ളതോ അല്ല. ഇത് കേരള സര്‍ക്കാരിന്റെ പ്രോപ്പര്‍ട്ടി ആണ്..അതില്‍ നിന്നെപ്പോലെ പേ പിടിച്ച ഒരു നായയെ അവര്‍ പിടിച്ചിരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നം..ഇവിടെ നിന്നും എപ്പോള്‍ പോകണം എന്ന് ഞാന്‍ തീരുമാനിക്കും..” പൌലോസ് അയാളുടെ മേശപ്പുറത്തേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.
“പിടിച്ചു പുറത്താക്കെടോ അവനെ..”
ചാണ്ടി റിവോള്‍വര്‍ അരയില്‍ നിന്നും ഊരി പൌലോസിനു നേരെ ചൂണ്ടിക്കൊണ്ട് അലറി. പക്ഷെ രണ്ടു സെക്കന്റ് പോലും ആ റിവോള്‍വര്‍ ചാണ്ടിയുടെ കൈയില്‍ ഇരുന്നില്ല. പൌലോസിന്റെ കൈകള്‍ മിന്നല്‍ പോലെ ആണ് പ്രവര്‍ത്തിച്ചത്. തോക്ക് അയാളുടെ കൈയില്‍ നിന്നും പുല്ലുപോലെ പൌലോസ് തന്റെ കൈയിലാക്കി.
“എടാ കോപ്പന്‍ കമ്മീഷണറെ..നിനക്ക് തോക്ക് തൂക്കി ഇട്ടോണ്ട് നടക്കാന്‍ അല്ലാതെ ഇത് കൈകാര്യം ചെയ്യാനുള്ള കഴിവില്ല..എന്നെ ഇവിടെ നിന്നും ഇറക്കാന്‍ തക്ക ബലമുള്ള ഉണ്ട നിന്റെ ഈ ആപ്പീസില്‍ ഇപ്പോഴുള്ള ഒരുത്തനുമില്ല…..ഞാന്‍ തനിയെ വരും തനിയെ പോകും..എന്റെ സൗകര്യം പോലെ…പക്ഷെ ഒന്ന് നീ ഓര്‍ത്തോ..നീ സംരക്ഷിക്കാന്‍ നോക്കുന്ന ആ ക്രിമിനലുകളെ ഞാന്‍ വ്യക്തമായ തെളിവുകളോടെ അകത്താക്കും..നീ എനിക്കെതിരെ എന്ത് പുല്ലു വേണമെങ്കിലും ചെയ്തോ..ഐ ജസ്റ്റ് ഡോണ്ട് കെയര്‍..ഇന്നാ പിടി..”
തോക്ക് അയാളുടെ നേര്‍ക്ക് എറിഞ്ഞിട്ട് പൌലോസ് തൊപ്പി എടുത്ത് പോക്കറ്റില്‍ തിരുകി.
“സര്‍വീസില്‍ നിന്നും പുറത്തായ നീ എന്ത് ചെയ്യും എന്നെനിക്ക് ഒന്ന് കാണണം…” പകയോടെ അങ്ങനെ പറഞ്ഞിട്ട് ചാണ്ടി പോലീസുകാരെ നോക്കി.
“യൂസ്ലെസ്സ് ഫെലോസ്..എവിടെടോ ഫിറോസ്‌..വിളിക്കവനെ” ചാണ്ടി പൌലോസിനെ ഭയന്ന് നിന്നിരുന്ന പോലീസുകാരെ നോക്കി പറഞ്ഞു.
“സര്‍…” അവര്‍ വേഗം പുറത്തേക്ക് പോയി.
“അപ്പൊ എടാ പട്ടി ചാണ്ടി..ഞാന്‍ പോട്ടെ..നീ എന്റെ പിരിച്ചുവിടല്‍ നോട്ടീസ് എന്റെ ആപ്പീസിലോട്ട് അയച്ചേക്ക്..ഞാന്‍ അത് അവിടെ ചെന്ന് കൈപ്പറ്റിയേക്കാം..” പൌലോസ് പോകാനായി തിരിഞ്ഞുകൊണ്ട് പറഞ്ഞു.
“ഹ നില്‍ക്കടാ..നിന്റെ വാസുവിനെതിരെ ഉള്ള അറസ്റ്റ് വാറണ്ട് ഞാന്‍ ദാ ഒപ്പ് വയ്ക്കാന്‍ പോകുകയാണ്. നിന്റെ കണ്മുന്നില്‍ വച്ച് ഫിറോസ്‌ ഇതുമായി പോകുന്നത് കണ്ടിട്ട് നീ പോ..എന്നിട്ട് നീ അവനെ ഒന്ന് രക്ഷിച്ചു കാണിക്ക്…അവന്‍ ഇനി ഈ ജന്മത്ത് പുറം ലോകം കാണാന്‍ പോകുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *