അയാള്‍ കളി തുടങ്ങി എന്ന് മനസിലാക്കിയ പൌലോസ് ഒരു പുഞ്ചിരിയോടെ തൊപ്പി ഊരി മേശപ്പുറത്ത് വച്ചു. എന്നിട്ട് മുന്‍പോട്ട് ആഞ്ഞിരുന്ന് ചാണ്ടിയുടെ കണ്ണിലേക്ക് നോക്കി.
“എടൊ ചാണ്ടി..ഇപ്പോള്‍ ഈ സംസാരിക്കുന്നത് വെറും പൌലോസ് ആണ്. തന്റെ കീഴാപ്പീസര്‍ പൌലോസല്ല, താഴത്തങ്ങാടി മനയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്ജിന്റെ മകന്‍ പൌലോസ് ജോര്‍ജ്ജ്. താന്‍ ആര്‍ക്കു വേണ്ടിയാണ് വാസുവിനെ കുടുക്കാന്‍ നോക്കുന്നത് എനിക്ക് നന്നായി അറിയാം. നിരപരാധിയായ ആ ചെറുപ്പക്കാരനെ താന്‍ കള്ളക്കേസില്‍ കുടുക്കിയാല്‍, ചാണ്ടി നിന്റെ പണ്ടി ഞാന്‍ അടിച്ചു പൊട്ടിക്കും. എനിക്കീ പോലീസ് ജോലീം കോപ്പും ഒന്നും ഒരു പുല്ലുമല്ല.. ഇട്ടെറിഞ്ഞിട്ട് ഞാന്‍ പോകും..പക്ഷെ അത് നിന്റെ കഷ്ടകാലത്തിന്റെ തുടക്കം ആയിരിക്കുമെന്ന് മാത്രം”
പൌലോസ് ഒരു സിംഹത്തെപ്പോലെ മുരണ്ടു. ചാണ്ടി അയാളുടെ ഭാവമാറ്റം കണ്ട് ആദ്യമൊന്നു ഞെട്ടി. പക്ഷെ വേഗം തന്നെ അയാള്‍ സമനില വീണ്ടെടുത്ത് പകയോടെ പൌലോസിനെ നോക്കി.
“എടാ..മര്യാദയ്ക്ക് സംസാരിക്കണം. നീ വെറും ഒരു എസ് ഐ ആണ്..നിന്റെ തൊപ്പി എന്നേക്കുമായി തെറിപ്പിക്കാന്‍ എനിക്ക് സെക്കന്റുകള്‍ മതി” ചാണ്ടി സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു..
“തെറിപ്പിക്കടാ പുല്ലേ..വളരെ വ്യക്തമായ ഒരു തെളിവ് നിന്റെ കൈയില്‍ തന്നിട്ട് നിനക്ക് സംശയം.. അല്ലേടാ? നീ ഒന്നോര്‍ത്തോ..നിന്റെ കൌണ്ട് ഡൌണ്‍ ഇവിടെ തുടങ്ങുകയാണ്. ദ്വിവേദി ആണ് ഈ കൊലയ്ക്ക് പിന്നിലെന്ന് ഞാന്‍ തെളിയിക്കും. അതിന് എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല. അവനെ ഇവിടേക്ക് കൊണ്ട് വന്നത്, നീ മൂലം താങ്ങി സഹായിക്കുന്ന ഡെവിള്‍സ് ആണ് എന്നും പുല്ലുപോലെ ഞാന്‍ തെളിയിക്കും. നീ ഞാന്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അവന്മാരെ അറസ്റ്റ് ചെയ്താല്‍, നീ ചെയ്തുകൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങള്‍ ഞാനങ്ങു ക്ഷമിച്ചേക്കാം..അതല്ല, ആ പാവം പയ്യനെ കുടുക്കാനാണ് നിന്റെ പദ്ധതി എങ്കില്‍, ചാണ്ടീ നീ ഒരൊറ്റ ദിവസം സമാധാനത്തോടെ കിടന്നുറങ്ങില്ല..പൌലോസ് ആണ് പറയുന്നത്”
“ഛീ..എഴുന്നേല്‍ക്കടാ..കടക്കടാ എന്റെ ഓഫീസില്‍ നിന്നും പുറത്ത്..”
ചാണ്ടി ചാടി എഴുന്നേറ്റ് ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തി. രണ്ടു പോലീസുകാര്‍ വേഗം ഉള്ളിലെക്കെത്തി അയാള്‍ക്ക് സല്യൂട്ട് നല്‍കി.
“ഇവനെ പിടിച്ചു പുറത്ത് എറിയെടോ..ബ്ലഡി ഫൂള്‍..നിന്നെ ഞാന്‍ സസ്പെന്ഡ് ചെയ്തിരിക്കുന്നു..” ചാണ്ടി അലറി.
പോലീസുകാര്‍ പൌലോസിനെ സമീപിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു.
“നിന്റെയൊക്കെ മേലാപ്പീസര്‍ പറഞ്ഞത് കേട്ട് എന്റെ ദേഹത്ത് തൊട്ടാല്‍, ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐ സി യുവില്‍ മുന്‍കൂര്‍ ആയി ബെഡ് ബുക്ക് ചെയ്തിട്ടേ ആകാവൂ..മാറി നില്‍ക്കടാ”
മൃഗം 30 [Master]
Posted by