“നോ സര്. ഒരാളെ പോലീസ് പിടികൂടിയാല്‍ അത് എന്തിനാണ് എന്നറിയാന്‍ അയാള്‍ക്ക് അവകാശമില്ലേ? അതോ നിങ്ങള്‍ കണ്ണില്‍ കാണുന്ന ആരെയും പിടിച്ച് അകത്തിടുമോ തോന്നുന്നത് പോലെ? കുറച്ചൊക്കെ നിയമം എനിക്കും അറിയാം സര്”
“എനിവേ..ഇനി പറഞ്ഞില്ല എന്ന് വേണ്ട. കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിവനെ ചോദ്യം ചെയ്യണം” ചാണ്ടി പറഞ്ഞു.
“അത് ആത്മഹത്യ അല്ലെ? അതിന് ഇവനെങ്ങനെ ഉത്തരവാദി ആകും?”
“ആത്മഹത്യ ആണോ കൊലയാണോ എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും. കൊല്ലപ്പെട്ട ആളിന്റെ വാപ്പയ്ക്ക് ഇവനെ സംശയം ഉണ്ട്. അയാളാണ് ഇവന്റെ പേര് ഞങ്ങളോട് പറഞ്ഞതും. അല്ലാതെ രാത്രി ഞാന്‍ സ്വപ്നം കണ്ടു മനസിലാക്കിയതല്ല… ഇവന് അവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതും എയര്‍പോര്‍ട്ടിലേക്ക് പോയ അവനെ തടഞ്ഞു കേസില്‍ കുടുക്കിയതും ഒക്കെ ഞാന്‍ അയാളില്‍ നിന്നും അറിഞ്ഞു..അതൊക്കെ കേട്ടതോടെ അവന്റെ മരണം ആത്മഹത്യ അല്ല എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ നിഗമനം..ഉം..മതിയായല്ലോ..വര്‍ഗീസ് ടേക്ക് ഹിം..”
ചാണ്ടി രൂക്ഷമായി ഡോണയെ നോക്കിയ ശേഷം ഉള്ളിലേക്ക് പോയി. അവള് വേഗം വാസുവിന്റെ അരികിലെത്തി.
“വാസൂ..നീ പേടിക്കണ്ട. നിന്നോട് അയാള്‍ എന്തെങ്കിലും ചോദിച്ചാല്‍ നീ സത്യം അതേപോലെ പറഞ്ഞോ. എനിക്ക് വേണ്ടിയാണ് നീ എല്ലാം ചെയ്തത് എന്ന് തുറന്നു പറഞ്ഞോണം..ഉത്തരം മുട്ടി ഒരിക്കലും ഇരിക്കരുത്”
അവള് അവന്റെ കാതില്‍ മന്ത്രിച്ചു. വാസു തലയട്ടിയ ശേഷം വര്‍ഗീസിന്റെ കൂടെ ഉള്ളിലേക്ക് കയറി. ഇന്ദു അവളെ നോക്കി കണ്ണ് കാണിച്ച ശേഷം ഉള്ളിലേക്ക് പോയി.
ഡോണ വേഗം കമ്മീഷണര്‍ ഓഫീസിനു പുറത്തിറങ്ങി പൌലോസിന്റെ നമ്പര്‍ ഡയല് ചെയ്ത് നടന്ന കാര്യങ്ങള്‍ അയാളെ അറിയിച്ചു. ഉടനെത്താം എന്ന് പൌലോസ് പറഞ്ഞപ്പോള്‍ അവള് ഫോണ്‍ കട്ട് ചെയ്തിട്ട് വീണ്ടും ഓഫീസ് കോമ്പൌണ്ടില്‍ കയറി പുറത്ത് വരാന്തയില്‍ ഇരുന്നു. പോലീസുകാര്‍ അവളെ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അവളെ ചാനലില്‍ കണ്ടു പരിചയം ഉള്ളവര്‍ ആയിരുന്നു എല്ലാവരും.
“മാഡം..ഉള്ളില്‍ ഇരിക്കാം..കസേര ഉണ്ട്”
മൃഗം 30 [Master]
Posted by