പക്ഷെ കൊല ചെയ്തത് അവനാണ് എന്ന് അതുകൊണ്ട് മാത്രം സമര്‍ഥിക്കാന്‍ പറ്റില്ല.” ചാണ്ടി മദ്യം സിപ് ചെയ്ത്കൊണ്ട് മൂവരെയും നോക്കി പറഞ്ഞു.
“ദൃക്സാക്ഷികളെ ഒക്കെ തരാം. പക്ഷെ അവനെ പൂട്ടിയാല്‍ അത് പിന്നെ തുറക്കാന്‍ അവനോ അവന്റെ ആളുകള്‍ക്കോ സാധിക്കരുത്.” അര്‍ജുന്‍ പറഞ്ഞു.
“നിങ്ങള്‍ നല്‍കുന്ന സാക്ഷികള്‍ ശക്തമായി നിന്നാല്‍, ബാക്കി ഞാന്‍ ഏറ്റു..”
“സാക്ഷികള്‍ തല പോയാലും വാക്ക് മാറ്റില്ല. പക്ഷെ സാറ് ആ റാവുത്തരെക്കൊണ്ടും അവനെ അന്ന് രാത്രി ആ വീടിന്റെ പരിസരത്ത് കണ്ടിരുന്നു എന്ന് വരുത്തി തീര്‍ത്താല്‍, അത് നമുക്ക് കുറേക്കൂടി ഗുണം ചെയ്യും. മറ്റൊന്ന്, കബീറിന്റെ മരണത്തിനു കാരണക്കാരന്‍ ആയി പൌലോസ് വാസുവിനെ ഉപയോഗിച്ചു എന്നുള്ള കാരണം പറഞ്ഞ് അവനെ ഉടന്‍ തന്നെ ഇവിടുന്ന് തട്ടണം.. അവന്‍ ഇവിടെ നില്‍ക്കുന്നത് നമുക്ക് ആപത്താണ്. ഡോണയുടെ രണ്ടു ശക്തമായ ചിറകുകളില്‍ ഒന്ന് വാസുവും മറ്റേതു പൌലോസുമാണ്. അവര്‍ രണ്ടും കളം വിട്ടാല്‍ പിന്നെ അവളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം..” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട് ക്രൂരഭാവത്തോടെ പറഞ്ഞു.
“അതെ സാറെ..പൌലോസ് ഇനി കൊച്ചിയില്‍ വേണ്ട. പക്ഷെ അവന്‍ പോകുന്നത് വാസു അഴികള്‍ക്ക് പിന്നില്‍ ആയ ശേഷം മാത്രമേ ആകാവൂ..അവനത് നേരില്‍ കണ്ടിട്ട് പോകട്ടെ..അല്ലേടാ…” മാലിക്ക് അര്‍ജുനെയും സ്റ്റാന്‍ലിയെയും നോക്കി ചോദിച്ചു.
“യെസ്..എന്റെയും ആഗ്രഹം അതാണ്. ഡോണയുടെ ഇരു ചിറകുകളും ഒരേ ദിവസം അരിഞ്ഞു വീഴ്ത്തണം…പിന്നെ അവള്‍ എന്ത് ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഒന്ന് കാണണം..” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചു.
“എന്റെ അറിവ് വച്ചു ഞാന്‍ പറയുകയാണ്. വാസുവിനെ അകത്താക്കിയാല്‍ അവള്‍ ചാനലിലൂടെ ആയിരിക്കും അതിന്റെ പരിഹാരം കാണുക. ശക്തയായ ഒരു മാധ്യമ പ്രവര്‍ത്തക ആണ് ഡോണ. എവര്‍ഗ്രീന്‍ ചാനല്‍, നല്ല പോപ്പുലര്‍ ആയ ഒരു ചാനലും. അവനെ നിങ്ങളാണ് പൂട്ടിയത് എന്ന് മനസിലായാല്‍, അവള്‍ക്കത് നിസ്സാരമായി ഊഹിക്കാന്‍ പറ്റും, ഇതുവരെ നിങ്ങള്‍ക്കെതിരെ അവള്‍ സമാഹരിച്ച എല്ലാ തെളിവുകളും ചാനല്‍ വഴി അവള്‍ ലോകത്തെ അറിയിക്കും..അങ്ങനെ വന്നാല്‍, നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഞാനായിരിക്കും നിര്‍ബന്ധിതനാകുക.. അതുകൊണ്ട് നന്നായി ആലോചിച്ചു വേണം എന്തും ചെയ്യാന്‍…” ചാണ്ടി മൂവരെയും നോക്കി പറഞ്ഞു.
“അക്കാര്യത്തില്‍ സാറ് പേടിക്കണ്ട. എവര്‍ഗ്രീന്‍ അല്ല, ഒരു ചാനലും അവള്‍ നല്‍കുന്ന വിവരം സംപ്രേഷണം ചെയ്യില്ല. ഞങ്ങളെ ധിക്കരിച്ച് അത് ചെയ്യാന്‍ ചങ്കുറപ്പ് ഉള്ള ഒരുത്തനും ഇവിടില്ല..ചെയ്‌താല്‍, അവന്‍ അടുത്ത പ്രഭാതം കാണില്ല..അതുകൊണ്ട് അങ്ങനെയൊരു പേടി സാറിന് വേണ്ട”
മൃഗം 30 [Master]
Posted by