“നായ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ സാറിന് സംശയം ഇല്ലല്ലോ..എന്തിന് അതിനെ കൊല്ലണം? അതേപോലെ അത് കൊല്ലപ്പെട്ട അതേ രാത്രിയില്‍ എന്റെ മോന്‍ എന്തിനു തൂങ്ങി മരിക്കണം? അവന്റെ മരണം ഉറപ്പായും കൊലപതാകം ആണ് സര്‍. എനിക്കതില്‍ അണുവിട സംശയമില്ല. അതിന്റെ പിന്നില്‍ ആരുതന്നെ ആയാലും, അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം…വാസു എന്നവനെ സാറ് നന്നായി ഒന്ന് ചോദ്യം ചെയ്‌താല്‍ അതോടെ എല്ലാ സത്യവും പുറത്ത് വരും സര്‍..”
ചാണ്ടി ഉള്ളിലെ പരുങ്ങല്‍ പുറമേ കാണിക്കാതെ ഗൌരവഭാവത്തില്‍ റാവുത്തരെ നോക്കി.
“ഞാന്‍ അന്വേഷിക്കാം…പക്ഷെ വാസുവാണ് ഇതിന്റെ പിന്നില്‍ എന്ന് സമര്‍ഥിക്കാന്‍ നിങ്ങളുടെ പക്കല്‍ തെളിവുകള്‍ വല്ലതും ഉണ്ടോ?..മാത്രമല്ല ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ കബീറിനെ തനിച്ച് കൊന്നു കെട്ടിത്തൂക്കാന്‍ ഒരാളെക്കൊണ്ട് സാധിക്കും എന്ന് തെളിയിക്കാന്‍ പാടാണ്..അന്ന് രാത്രി വീട്ടില്‍ വേറെ ആരെങ്കിലും ഉള്ളതായി നിങ്ങള്‍ക്ക് അറിവുമില്ല..” ചാണ്ടി റാവുത്തരെ നോക്കി.
“അവന്‍ വീട്ടില്‍ കയറി കബീറിനെ വരുത്തണം എന്ന് പറഞ്ഞതും എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിക്ക് തടഞ്ഞതും തന്നെ അവന് എന്റെ മോനോട് ശത്രുത ഉണ്ടെന്നുള്ളതിന്റെ തെളിവല്ലേ? സാറിന് അറിയുമോ? എനിക്ക് മൂന്ന് അനന്തിരവന്മാരുണ്ട്..അവരെ സാറോന്നു കാണ്…അവരെ ഉള്ളിലേക്ക് വിളിപ്പിക്കട്ടെ?” ചാണ്ടിയുടെ അനുമതിക്കായി റാവുത്തര്‍ അയാളെ നോക്കി.
“യെസ്..കാള്‍ ദം” ചാണ്ടി ആജ്ഞാപിച്ചു.
“മക്കളെ ഇങ്ങു കേറി വാ..” പുറത്തേക്ക് നോക്കി റാവുത്തര്‍ അവരെ വിളിച്ചു. സുഹൈലും അംജദും ഫൈസലും ഉള്ളിലേക്ക് കയറി കമ്മീഷണറെ വണങ്ങി റാവുത്തര്‍ക്ക് പിന്നിലായി നിന്നു.
“സാറ് കണ്ടല്ലോ..മൂന്ന് പേരും ജിമ്മില്‍ പോകുന്നവരാണ്..എന്റെ പെഴ്സണല്‍ സെക്യൂരിറ്റിയും ഇവരാണ്. ഇവര്‍ മൂന്ന് പേരെ എന്റെ വീട്ടില്‍ കയറി ഒറ്റയ്ക്ക് അടിച്ചു നിലത്തിട്ടവനാണ് വാസു. അവന്റെ കരുത്ത് സാറ് ഒന്നറിയാന്‍ വേണ്ടിയാണ് ഞാനിവരെ വരുത്തി ഇത് പറഞ്ഞത്..അങ്ങനെയുള്ള അവന്, എന്റെ മകനെ ഒരു ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെ കൊല്ലാന്‍ സാധിക്കും എന്ന് ഉറപ്പല്ലേ സര്‍..അവനേ അത് പറ്റൂ..അവന്റെ ചരിത്രം സാര്‍ ഒന്ന് പരിശോധിച്ചാല്‍ ഞാനീപറഞ്ഞതൊക്കെ സത്യമാണോ എന്ന് മനസിലാക്കാന്‍ പറ്റും”
പറഞ്ഞിട്ട് റാവുത്തര്‍ പ്രതീക്ഷയോടെ കമ്മീഷണറുടെ കണ്ണിലേക്ക് നോക്കി. ചാണ്ടിയുടെ കണ്ണുകളില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു.
“ഓകെ..നിങ്ങള്‍ പുറത്ത് നില്‍ക്കൂ”
മൃഗം 30 [Master]
Posted by