“അതെ..അങ്ങനെ വന്നാല്‍, ആരായിരിക്കും കേസ് അന്വേഷിക്കുക?”
“അത് പറയാന്‍ പറ്റില്ല. എന്റെ ഊഹം ശരിയാണ് എങ്കില്‍, നാളെ പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രത്യേകിച്ച് അസ്വാഭിവകമായി ഒന്നും കിട്ടിയില്ല എങ്കില്‍, സംഭവം ആത്മഹത്യ എന്നെഴുതി തള്ളാന്‍ ആണ് ചാന്‍സ്. ദ്വിവേദി ആയുധങ്ങള്‍ ഉപയോഗിക്കാത്ത ആളായത് കൊണ്ട് അസ്വാഭാവികമായി എന്തെങ്കിലും കിട്ടാന്‍ സാധ്യത കുറവും ആണ്. അങ്ങനെ വരുമ്പോള്‍ കൊലക്കുറ്റം വാസുവിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കാതെ ആത്മഹത്യാപ്രേരണ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നേക്കാം..” ഇന്ദു ആലോചനയോടെ പറഞ്ഞു.
“അതെ മാഡം..അങ്ങനെ വരാനാണ് ചാന്‍സ്. പക്ഷെ ഇതൊരു ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണ് എന്ന് നമ്മള്‍ ജനങ്ങളെ അറിയിക്കണം. ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പ് റാവുത്തരെ തന്നെ ഇത് അറിയിക്കണം. എന്റെ പക്കല്‍ വളരെ ശക്തമായ ഒരു തെളിവുണ്ട്. ഡെവിള്‍സിനും ദ്വിവേദിക്കും മീതെ ഞാന്‍ ചിന്തിച്ചത് കൊണ്ടുമാത്രം എനിക്ക് കിട്ടിയ ഒരു തെളിവ്..അത് പക്ഷെ ഇപ്പോള്‍ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്..കാരണം ഈ കേസിന്റെ പോക്ക് എങ്ങോട്ടാണ് എന്നറിഞ്ഞ ശേഷം മതി അത് പുറത്തെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്..” ഒരു ചെറു ചിരിയോടെ പൌലോസ് പറഞ്ഞു.
ഡോണയും വാസുവും ഇന്ദുവും വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി.
“പറ പൌലോസ്..എന്ത് തെളിവാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്?” ഇന്ദു ആകാംക്ഷയോടെ ചോദിച്ചു.
“മാഡം..ദ്വിവേദി മാലിക്കിന്റെ ഒപ്പം എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ എന്റെ ഒരു ചാരന്‍ അയാളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു..ഇരുപത്തിനാല് മണിക്കൂറും..വേറെ ആരുമല്ല..നമ്മുടെ അക്ബര്‍ തന്നെ. വാസുവിന് സെക്യൂരിറ്റി ഇട്ടിരുന്ന അവനെ ഞാന്‍ അതില്‍ നിന്നും മാറ്റി ദ്വിവേദിക്ക് പിന്നാലെ നിയോഗിച്ചു. ശ്രദ്ധക്കുറവ് മൂലം ഒരു അപകടത്തില്‍ ചെന്ന് ചാടിയ വാസു ഇനി അത് ആവര്‍ത്തിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് അവനെ ഞാന്‍ അവിടെ നിന്നും മാറ്റിയത്. അന്നുരാത്രി ദ്വിവേദി സൈക്കിളില്‍ റാവുത്തരുടെ വീട്ടില്‍ എത്തിയതും, മതില്‍ ചാടിക്കടന്ന് അയാള്‍ക്ക് നേരെ കുതിച്ച നായയെ കുരുക്ക് എറിഞ്ഞു പിടിച്ചു കൊന്നതും, പിന്നെ വീട്ടുകാര്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഉള്ളിലേക്ക് കയറിയതും എല്ലാം അവന്‍ നേരില്‍ കണ്ടതും ഇരുട്ടില്‍ അത്ര സ്പഷ്ടമല്ലാത്ത വീഡിയോ എടുത്തതും ആണ്. ഉള്ളില്‍ നടന്നതൊന്നും അവന്‍ കണ്ടിട്ടില്ല. പക്ഷെ കൃത്യം നടത്തിയിട്ട് ദ്വിവേദി തിരികെ പോകുന്നത് വളരെ വ്യക്തമായി അവന്റെ വീഡിയോയില്‍ സമയവും തീയതിയും സഹിതം പതിഞ്ഞിട്ടുണ്ട്..നാളെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പോള്‍ അവന്റെ മരണസമയം കൃത്യമായി അറിയാന്‍ പറ്റും..എന്നിട്ട് എന്താണ് കമ്മീഷണര്‍ ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം..വാസുവിന്റെ ഒരു രോമത്തില്‍ അയാള്‍ തൊടില്ല മാഡം..”
മൃഗം 30 [Master]
Posted by