“എങ്കിലും വാസു നീ പിടിയിലാകാതിരിക്കാന്‍ വേണ്ടത് നമ്മള്‍ ചെയ്യണ്ടേ? എന്തായാലും പോലീസ് നിന്നെ തേടി വന്നാല്‍ നീ അവരുടെ കൂടെ പോകുക. രാത്രിയാണ് അവര്‍ വരുന്നതെങ്കില്‍ നീ അവരുടെ കൂടെ പോകരുത്..പകല്‍ മാത്രമേ പോകാവൂ..എപ്പോള്‍ പോയാലും നീ എന്നെ അപ്പോള്‍ത്തന്നെ വിവരം അറിയിക്കണം. ബാക്കി ഞാന്‍ നോക്കിക്കോളാം..” പൌലോസ് വാസുവിനെ നോക്കി പറഞ്ഞു.
“എന്താണ് പൌലോസ്? അയാള്‍ ഇവനെ പിടികൂടിയാല്‍ എന്ത് ചെയ്യാനാണ് നിങ്ങളുടെ പരിപാടി..” ഇന്ദു ചോദിച്ചു.
“അതൊക്കെ ഉണ്ട് മാഡം..പക്ഷെ അതോടെ എന്റെ ഇവിടുത്തെ സേവനം കമ്മീഷണര്‍ മതിയാക്കനാണ് ചാന്‍സ്..എന്തായാലും ഇവനൊരു പോറല്‍ പോലും ഞാനിവിടെ ഉള്ളിടത്തോളം ഏല്‍ക്കില്ല..അതിനുള്ള മരുന്നൊക്കെ എന്റെ പക്കലുണ്ട്…” പൌലോസ് ചിരിച്ചു.
ഡോണ ആശ്വാസത്തോടെ അയാളെ നോക്കി.
“ഡോണ..നീ ഉടന്‍ തന്നെ നിന്റെ ചാനല്‍ മുതലാളിയെ കണ്ട് മുംതാസ് വിഷയം സജീവമാക്കാന്‍ വേണ്ടത് ചെയ്യണം..ഇനി അത് വച്ചു താമസിപ്പിച്ചു കൂടാ” ഇന്ദു അവളെ ഓര്‍മ്മപ്പെടുത്തി.
“എടി എനിക്ക് ഇപ്പോള്‍ ഇവന്റെ കാര്യം ഓര്‍ത്തിട്ടു യാതൊരു സമാധാനവും ഇല്ല..അയാള്‍ വല്ല കുതന്ത്രവും ഇവനെതിരെ ഒപ്പിക്കുമോ എന്ന ഭയത്തിലാണ് ഞാന്‍..” ഡോണ ആധിയോടെ വാസുവിനെ നോക്കിയാണ് അത് പറഞ്ഞത്.
“എന്റെ ഡോണ..നീ എന്നുമുതല്‍ ആണ് ഇങ്ങനെ ഒരു ഭയമുള്ള പെണ്ണായി മാറിയത്..മുന്‍പൊക്കെ നീ എത്ര ധൈര്യശാലി ആയിരുന്നു..പേടിക്കാതെ ഇരിക്കെടി..ഞാനും പൌലോസും ഒക്കെ ഇല്ലേ ഇവിടെ..”
“ഇന്ദൂ..എന്റെ ധൈര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല..കമ്മീഷണറോട് ഞാന്‍ സംസാരിച്ചത് നീ കണ്ടതല്ലേ..നീ പറഞ്ഞത് മറ്റൊരു തരത്തില്‍ ശരിയാണ്..മുന്‍പ് ഞാന്‍ ഇത്തരം മാനസികാവസ്ഥ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല..കാരണം അന്ന് എനിക്കിവനെ..എന്റെ അനുജനെ കിട്ടിയിരുന്നില്ല എന്നതാണ്..എന്റെ പപ്പയും മമ്മിയുമല്ലാതെ എന്റെ മനസ്സില്‍ ഇടം നേടിയ ആരും അന്നുണ്ടായിരുന്നില്ല..പക്ഷെ ഇപ്പോള്‍ അതല്ല ഇന്ദൂ എന്റെ സ്ഥിതി..ഇവന്റെ കാര്യത്തില്‍ എനിക്ക് വല്ലാത്ത ആശങ്കയും ആധിയും ഉണ്ട്..”
“മാഡം..എനിക്കുമുണ്ട് അതെ ടെന്‍ഷന്‍..വാസുവിനൊരു പോറല്‍ പോലും ഏല്‍ക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല..എനിവേ മാഡം..കബീറിന്റെ മരണം കൊലയാണ് എന്ന് കമ്മീഷണര്‍ സ്ഥിരീകരിക്കും എന്ന് തോന്നുന്നുണ്ടോ?” പൌലോസ് ചോദിച്ചു.
“ഇന്നത്തെ സംസാരത്തില്‍ നിന്നും അങ്ങനെയാണ് എനിക്ക് തോന്നിയത്..എന്താ പൌലോസ്?”
“അങ്ങനെ അയാള്‍ ചെയ്യാന്‍ ഡെവിള്‍സ് സമ്മതിക്കില്ല എന്നാണ് എന്റെ മനസു പറയുന്നത്. കാരണം ഇതൊരു ആത്മഹത്യ ആയി എഴുതി തള്ളുന്നതാണ് അവര്‍ക്ക് സുരക്ഷിതം..ശരിയല്ലേ?” അയാള്‍ ഇന്ദുവിനെ നോക്കി.
“അതെ..പക്ഷെ റാവുത്തര്‍ ശക്തമായ നിലപാട് എടുത്താല്‍ കമ്മീഷണര്‍ക്ക് അന്വേഷണം നടത്തേണ്ടി വരും…”
മൃഗം 30 [Master]
Posted by