“വാസുവിന്റെ തുറന്നുള്ള സംസാരമാണ് അവനെ രക്ഷിച്ചത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാന്‍ ഇവന് പറഞ്ഞപ്പോള്‍ കമ്മീഷണര്‍ക്ക് ഉത്തരം മുട്ടിപ്പോയി. പക്ഷെ വാസു, നീ സൂക്ഷിക്കണം. അയാള്‍ കുറുക്കനെക്കാള്‍ സൂത്രശാലിയും കടുവയെക്കാള്‍ അപകടകാരിയുമാണ്. നിനക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കി നിന്നെ ഉള്ളിലാക്കുകയായിരിക്കും അയാളുടെ ലക്ഷ്യം..ഇന്‍ ഫാക്റ്റ് അയാളുടെയല്ല ഡെവിള്‍സിന്റെ ഉന്നം..” ഇന്ദു മൂവരെയും നോക്കി പറഞ്ഞു.
“അതെ ഇന്ദൂ.എനിക്കും അതെ ഭയമാണ്. കബീറിന്റെ വീട്ടില്‍ ഇവന് കയറി ആക്രമണം നടത്തി എന്നതിന്റെ പരാതി പോലീസ് റിക്കോഡില്‍ ഉണ്ട്. അതേപോലെ തന്നെ എയര്‍പോര്‍ട്ട് സംഭവവും. അതുരണ്ടും പക്ഷെ കബീറിന്റെ മരണവുമായി ബന്ധപ്പെടുത്താന്‍ അനുബന്ധ തെളിവുകള്‍ ആവശ്യമാണ്. അത് അവര്‍ ഉണ്ടാക്കുമോ?” ഡോണ ആശങ്കയോടെ ചോദിച്ചു.
“ഉണ്ടാക്കും. ഉറപ്പാണ്..കമ്മീഷണര്‍ ഡെവിള്‍സിന്റെ ആളായത് കൊണ്ട് ഇവനെ കുടുക്കാന്‍ കിട്ടിയ അവസരം അയാള്‍ കളഞ്ഞു കുളിക്കില്ല. ആ മണ്ടന്‍ റാവുത്തര്‍ക്ക് ബുദ്ധി ഇല്ലാതെ പോയതിന്റെ കുഴപ്പമാണ്. ഡോണ..ഞാന്‍ കരുതുന്നത് നമ്മള് അയാളെ ചെന്നൊന്നു കാണണം എന്നാണ്..കബീറിന്റെ പിന്നാലെ വാസു എന്തിനാണ് ചെന്നത് എന്ന് മനസിലാക്കിയാല്‍ ഒരുപക്ഷെ അയാള്‍ അവനല്ല അവന്റെ മരണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞാലോ” പൌലോസ് ഡോണയെ നോക്കി ചോദിച്ചു.
“ഒരു ഗുണവും ഉണ്ടാകില്ല പൌലോസ്..” ഒരു പുഞ്ചിരിയോടെ ഇന്ദു തുടര്‍ന്നു:
“അയാള്‍ മകന്റെ മരണത്തില്‍ ആകെ മനസ് കൈമോശം വന്ന സ്ഥിതിയിലാണ്. ഈ സീനൊക്കെ ഒന്ന് ആറി തണുക്കാതെ അയാളെ കണ്ടിട്ട് ഗുണമില്ല. നാളെ കബീറിന്റെ ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യും. അത് കഴിഞ്ഞ് അവന്റെ കബറടക്കം കാണും. ഈ സമയത്തൊക്കെ അയാളുടെ ധാരണ വാസുവാണ് അവന്റെ മരണത്തിനു പിന്നില്‍ എന്നാണ്. അവന്റെ മരണത്തിന്റെ ഷോക്ക് ഒക്കെ ഒന്ന് മാറി വന്നാലേ നമ്മളോട് സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയില്‍ അയാള്‍ എത്തൂ..പക്ഷെ അപ്പോഴേക്കും വളരെ വൈകിയിരിക്കും..”
അത് കേട്ടതോടെ ഡോണ കടുത്ത ആശങ്കയോടെ വാസുവിനെ നോക്കി.
“പേടിക്കണ്ട ഡോണ..എന്നെ അവര്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് നമുക്ക് അറിയാമല്ലോ..അതുകൊണ്ടുതന്നെ എന്നെ ഒന്നും ചെയ്യാനും അവര്‍ക്ക് കഴിയില്ല..ഞാന്‍ പുറത്ത് വരുക തന്നെ ചെയ്യും…” വാസു അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
മൃഗം 30 [Master]
Posted by