മൃഗം 29 [Master]

Posted by

മൃഗം 29
Mrigam Part 29 Crime Thriller Novel | Author : Master

Previous Parts

 

“അ..ആരാ…ആരാ അത്”
വരണ്ടുണങ്ങിയ തൊണ്ട പണിപ്പെട്ടു നനച്ച് തന്റെ മുന്‍പില്‍ നിന്നിരുന്ന രൂപത്തെ നോക്കി കബീര്‍ ചോദിച്ചു. പൊടുന്നനെ തന്റെ കഴുത്തില്‍ ഒരു കുരുക്ക് വീണത് അവനറിഞ്ഞു. അത് മെല്ലെ മുറുകുന്നത് മനസിലായപ്പോള്‍ അവന്‍ പിടഞ്ഞെഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ മുന്‍പില്‍ നിന്നിരുന്ന മനുഷ്യരൂപം ചെവിയുടെ പിന്നില്‍ ചെറുതായി ഒന്ന് തട്ടിയതോടെ ശരീരം തളര്‍ന്നവനെപ്പോലെ അവന്‍ ഇരുന്നുപോയി.
“ഡെവിള്‍സ് നിന്റെ ജീവനെടുക്കാന്‍ വേണ്ടി അയച്ചതാണ് എന്നെ..ഇനി നിനക്ക് പേടിക്കാന്‍ ഒന്നുമില്ല കബീര്‍….സുഖമായ, ഒരിക്കലും ഉണരാത്ത ഉറക്കം ഞാന്‍ നിനക്ക് നല്‍കാന്‍ പോകുകയാണ്….”
ഇംഗ്ലീഷിലുള്ള, മരണത്തിന്റെ ഗന്ധവും പൈശാചികതയും ഉണ്ടായിരുന്ന ആ വാക്കുകള്‍ കബീറിന്റെ നാഡികളെ പൂര്‍ണ്ണമായി തളര്‍ത്തിക്കളഞ്ഞു. ഒരു ഭീകരനായ ദുരാത്മാവിന്റെ മുരള്‍ച്ച പോലെയാണ് അവനത് തോന്നിയത്. കഴുത്തില്‍ മുറുകിയ ചരടില്‍ പിടിച്ചുകൊണ്ട് കബീര്‍ ഇരുട്ടില്‍ നിന്നിരുന്ന ആ രൂപത്തെ വിറയലോടെ, മരണഭീതിയോടെ നോക്കി.
“ഡെവിള്‍സ്..ഓ നോ..ഇല്ല..അവരത് ചെയ്യില്ല..നിങ്ങള്‍ ആരാണ്..എന്നെ വിടൂ..” അവന്‍ കുതറാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.
“ഞാന്‍ ദിവേദി..ഹരീന്ദര്‍ ദ്വിവേദി…ഡെവിള്‍സ് നിയോഗിച്ച കില്ലര്‍..അവരെ വിശ്വസിച്ച നീ പടുവിഡ്ഢി…..ബൈ കബീര്‍…” ദയയുടെ കണിക പോലും ഇല്ലാതെ ദ്വിവേദി പറഞ്ഞു.
തന്റെ ഒരേയൊരു മനുഷ്യജന്മത്തില്‍ അവസാനമായി അവന്‍ കേട്ടത് ആ വാക്കുകള്‍ ആയിരുന്നു. തുടര്‍ന്ന് എന്തെങ്കിലും പറയാനോ ചെയ്യാനോ സാധിക്കുന്നതിനു മുന്‍പ് അവന്റെ കഴുത്തിലെ കുരുക്ക് വലിഞ്ഞുമുറുകി. ശ്വാസം കിട്ടാതെ പിടഞ്ഞ കബീറിന്റെ ആത്മാവ് ശരീരത്തില്‍ നില്‍ക്കാനാകാതെ ചിറകടിച്ചു പറന്നുയര്‍ന്നു. മരണത്തിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്ത് ഹരീന്ദര്‍ ദ്വിവേദി പിടി അയച്ചു. കൈയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം ചരടിന്റെ ഒരഗ്രം മുകളിലേക്ക് എറിഞ്ഞു ഫാനില്‍ കുരുക്കി അയാള്‍ താഴേക്ക് ഇറക്കി. പിന്നെ ആ ചരടില്‍ കബീറിനെ അനായാസം മുകളിലേക്ക് വലിച്ചു പൊക്കിനോക്കി. അയാളുടെ കൈകളില്‍ കിടന്ന് കബീര്‍ പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി.
————
വാസുവും ഡോണയും കയറിയ ബുള്ളറ്റ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്റെ കോമ്പൌണ്ടില്‍ എത്തി നിന്നപ്പോള്‍ സമയം രാവിലെ എട്ടരമണി കഴിഞ്ഞിരുന്നതെയുള്ളൂ. ബൈക്കില്‍ നിന്നും ഇറങ്ങി ഡോണ വാസുവിന്റെ ഒപ്പം തിടുക്കത്തില്‍ പൌലോസിന്റെ ക്യാബിനിലേക്ക് കയറി. പൌലോസ് അക്ഷമയോടെ അവരെ കാത്തിരിക്കുകയായിരുന്നു.
“എന്താ ഇച്ചായാ അത്യാവശ്യമായി വിളിപ്പിച്ചത്..”

Leave a Reply

Your email address will not be published. Required fields are marked *