കൌണ്ടറില്‍ നിന്നിരുന്ന അക്ബറും കണ്ടു. അപ്പോള്‍ത്തന്നെ തന്റെ പിന്‍കഴുത്തില്‍ എന്തോ ചെറിയ തണുപ്പ് അനുഭവപ്പെടുന്നതും ഡിക്രൂസ് അറിഞ്ഞു.
“പോയിന്റ് .45..സ്വിസ് മെയിഡ് പിസ്റ്റള്‍ ആണ് നിന്റെ കഴുത്തില്‍ മുട്ടിയിരിക്കുന്നത്….മര്യാദയ്ക്ക് എഴുന്നേറ്റ് ഒരക്ഷരം മിണ്ടാതെ എന്റെ കൂടെ വന്നോ..ഇല്ലേല്‍ ഇവിടെ വച്ചു തന്നെ നിന്നെ ചുട്ടുകളയും..ഉം”
വാസു കുനിഞ്ഞ് അവന്റെ കാതില്‍ മുരണ്ടു. ഡിക്രൂസ് ഞെട്ടി വിറച്ചുപോയി. ഇടതു കണ്ണുകൊണ്ട് അവന്‍ റിവോള്‍വര്‍ കണ്ടു. മറ്റുള്ളവര്‍ വാസുവിനെ വളയാന്‍ ചാടി എഴുന്നേറ്റെങ്കിലും ഡിക്രൂസ് അവരെ കൈ കാണിച്ച് ഇരുത്തി.
“വേണ്ട..ഞാനിപ്പോള്‍ വരാം..നിങ്ങള്‍ ഇവിടിരിക്ക്” അയാള്‍ അവരോടു പറഞ്ഞു. വാസു കൈലേസിന്റെ ഉള്ളിലാണ് റിവോള്‍വര്‍ വച്ചിരുന്നത്; മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധത്തില്‍. ഡിക്രൂസ് എഴുന്നേറ്റപ്പോള്‍ അവന്‍ അത് അവന്റെ ഇടുപ്പിനോട് ചേര്‍ത്ത് വച്ചു.
“നടന്നോ..” വാസു മന്ത്രിച്ചു.
ഡിക്രൂസിനെ നടത്തിച്ചു കൊണ്ടുവരുന്ന വാസുവിനെ നോക്കിയിട്ട് അക്ബര്‍ വേഗം വെളിയിലേക്ക് ചെന്ന് വണ്ടിയില്‍ കയറി അത് സ്റ്റാര്‍ട്ട് ആക്കി.
————————
“ഇത് എവിടെയാണ്? നിങ്ങള്‍ എന്ത് പോക്രിത്തരം ആണ് കാണിക്കുന്നത്? ഞാനാരാണെന്ന് എന്ന് നിനക്കൊന്നും അറിയില്ല..എല്ലാത്തിനെയും ഞാന്‍ അഴി എണ്ണിക്കും”
കൈകാലുകള്‍ കെട്ടപ്പെട്ട നിലയില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഡിക്രൂസ് മുന്‍പില്‍ ഇരുന്നിരുന്ന പൌലോസ്, ഡോണ, വാസു, അക്ബര്‍ എന്നിവരെ നോക്കി അലറി.
“കൂള്‍ ഡൌണ്‍ ഡിക്രൂസ്..നിന്നെ എനിക്കും ഈ ഇരിക്കുന്നവര്‍ക്കും നന്നായി അറിയാം..പിന്നെ ഞാന്‍ പൌലോസ്. മട്ടാഞ്ചേരി എസ് ഐ ആണ്. ഇവള്‍ ഡോണ; എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍. തല്‍ക്കാലം ഞങ്ങളെ മാത്രം നീ അറിഞ്ഞാല്‍ മതി. നീ എന്തോ ചെയ്യും എന്ന് പറഞ്ഞല്ലോ..അത് ചെയ്യാന്‍ വേണ്ടിയാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയത്..ദാ നോക്ക്..എന്റെ ഐ ഡി.. “ പൌലോസ് തന്റെ ഔദ്യോഗിക ഐ ഡി കാര്‍ഡ് അയാളെ കാണിച്ചു.
“ഹും പോലീസ്..എന്തിനാണ് നിങ്ങളെന്നെ ഇവിടെ കൊണ്ടുവന്നത്? എസ് ഐ അല്ല..കമ്മീഷണര്‍ ആയാലും ഇതിനു നിങ്ങള്‍ അനുഭവിക്കും..പറയുന്നത് ഭദ്രന്‍ വക്കീലിന്റെ ജൂനിയര്‍ ഡിക്രൂസ് ആണ്..” ഡിക്രൂസ് പകയോടെ മുരണ്ടു.
“ഡാ ഡിക്രൂസെ..നീ ഇപ്പോള്‍ ഏതു സ്ഥലത്താണ് എന്ന് നിനക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. നീ ഇവിടെ നിന്നും പുറത്ത് പോയാലെ നിന്റെ ഏതഭ്യാസവും നടക്കൂ. അങ്ങനെ നീ പുറത്ത് പോകണം എങ്കില്‍,
മൃഗം 28 [Master]
Posted by