മൃഗം 28 [Master]

Posted by

“ഇന്നേവരെ ഞാന്‍ ആകെ പരാജയപ്പെട്ടത് രണ്ടു കേസുകളില്‍ മാത്രമാണ്. അത് എന്റെ കഴിവുകേട് കൊണ്ട് പറ്റിയതല്ല..പോലീസ് സംഭവം മണത്തറിഞ്ഞു എന്നെ തോല്‍പ്പിച്ചതാണ്. ഇവിടെ അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ലെങ്കില്‍ വിജയം ഉറപ്പ്..”
“ഈ വിവരം ഞങ്ങള്‍ മൂന്നുപേര്‍ക്ക് മാത്രമേ അറിയൂ..പോലീസിനെ താങ്കള്‍ പേടിക്കേണ്ട..അവരിത് സംഗതി നടന്ന ശേഷമേ അറിയൂ”
വണ്ടി തങ്ങളുടെ ബംഗ്ലാവിന്റെ ഉള്ളിലേക്ക് ഓടിച്ചു കയറ്റിക്കൊണ്ട് മാലിക്ക് പറഞ്ഞു. അല്‍പ്പം അകലെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നും ലോങ്ങ്‌ റേഞ്ച് ഉള്ള ക്യാമറയില്‍ ആ വണ്ടിയും, അതില്‍ നിന്നും മാലിക്കിന്റെ ഒപ്പം ഇറങ്ങിയ ആളിന്റെ ചിത്രവും പതിഞ്ഞു കഴിഞ്ഞ വിവരം അയാളുമായി ഉള്ളിലേക്ക് കയറിയ മാലിക്കോ, അയാളോ പക്ഷെ അറിഞ്ഞില്ല.
——————-
“സാറേ..അടി വല്ലതും ഉണ്ടെങ്കില്‍ എന്നെ ഒന്ന് കാണിച്ചു ചെയ്യണം. അന്ന് രാത്രി മാഞ്ചിയത്തെ സാറടിച്ച ആ അടി കാണാന്‍ പറ്റാതെ പോയതിന്റെ വെഷമം ഇപ്പോഴും മാറീട്ടില്ല.” സന്ധ്യയ്ക്ക് ഡിക്രൂസിനെ തേടിയുള്ള യാത്രയ്ക്കിടെ അക്ബര്‍ അടുത്തിരിക്കുകയായിരുന്ന വാസുവിനോട് പറയുകയായിരുന്നു.
“നമ്മള് പിടിക്കാന്‍ പോകുന്ന സാറിന് ദേഹക്ഷതം ഒന്നും ഏല്‍ക്കാന്‍ പാടില്ല എന്നാണ് പൌലോസ് സാറിന്റെ കല്‍പന. അതുകൊണ്ട് അടി നടക്കുമോ എന്ന് പറയാന്‍ പറ്റില്ല ഇക്കാ…” വാസു സാറ് വിളി മാറ്റി അക്ബറിനെ ഇക്ക എന്ന് വിളിക്കാന്‍ തീരുമാനിച്ചിരുന്നു.
“ഹോ..സാറെന്നു സാറ് വിളിക്കുമ്പോള്‍ എന്തോ ഒരു സുഖമില്ലാരുന്നു കേള്‍ക്കാന്‍. ഇപ്പൊ ഇക്കാന്നു വിളിക്കുമ്പം എന്തോ ഒരിത്” അക്ബര്‍ പറഞ്ഞു.
“പക്ഷെ വെറും ഏഴാംകൂലിയായ എന്നെ ഇക്ക സാറെന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്കെന്റെ തൊലി ഉരിഞ്ഞു പോന്ന പോലാ..”
‘പൌലോസ് സാറ് വാസു സാറിനെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് ജനിക്കാതെ പോയ അനിയന്‍ എന്നാണ്. അത്രയ്ക്ക് കാര്യമാ സാറിനെ അദ്ദേഹത്തിന്..മറ്റു എല്ലാ ജോലികളില്‍ നിന്നും മാറ്റിയിട്ടാണ് സാറിന്റെ സെക്യൂരിറ്റി എന്നെ ഏല്‍പ്പിച്ചത്. അന്ന് സാറ് ആ ജൂവലറി മുതലാളിയുടെ വീട്ടില്‍ പോയപ്പോള്‍ വെളിയില്‍ ഞാനുണ്ടായിരുന്നു..ഉള്ളില്‍ നടന്ന വിവരമൊന്നും പക്ഷെ എനിക്കറിയാന്‍ പറ്റിയില്ല. പിന്നെ പൌലോസ് സാറ് പറഞ്ഞാ ഒക്കെ ഞാന്‍ അറിഞ്ഞത്..സാറിന്റെ ധൈര്യം സമ്മതിക്കണം” അക്ബര്‍ ആരാധനയോടെ അവനെ നോക്കി.
“ഇക്കാ..എന്നെ പേര് വിളിക്കാമോ? ഇല്ലെങ്കില്‍ അനിയാന്നു വിളിച്ചോ..” വാസു പരിഭവത്തോടെയാണ് അത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *