…………..
അത്താഴം കഴിക്കുമ്പോൾ മൂസാക്ക സുല്ഫത്തിനെ അടുത്തേക്ക് വിളിച്ചു.
“ജ്ജ് പഠിപ്പും വിവരോം ഉള്ള കുട്ടിയല്ലേ. അനക്ക് ഇങ്ങനെ വീട്ടി തന്നെ ഇരുന്നാ മതിയോ?”
“എനിക്കും എന്തെങ്കിലും ചെയ്യണമെന്നുണ്ട് ഉപ്പാ. വീട്ടില് പകലൊക്കെ ഭയങ്കര ബോറടിയാ”
“അനക്ക് മ്പളെ ടെസ്റ്റയിൽസിലേയും പമ്പിലെയും കണക്ക് നോക്കാൻ പറ്റോ?”
“ഓളെക്കൊണ്ടതൊക്കെ പറ്റോ?” മൻസൂർ സംശയം പ്രകടിപ്പിച്ചു. സുല്ഫത്ത് ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ മൻസൂർ മിണ്ടാതെ തല താഴ്ത്തി ഭക്ഷണം കഴിച്ചു.
“എനിക്ക് പറ്റും ഉപ്പാ. ഉപ്പ ആദ്യം ഒന്ന് പഠിപ്പിച്ചാൽ മതി.”
“ശരി. രണ്ടീസം കഴിയട്ടെ. അയ്നു മുമ്പ് ഒന്ന് രണ്ട് കാര്യം ചെയ്യാനുണ്ട്.”
സുല്ഫത്തിന് അതോടെ വളരെ സന്തോഷമായി.
……………
രാവിലെ ദിനേശിന്റെ കൂട്ടുകാരൻ ജയരാജൻ ജോലിക്ക് വന്നു. ജയരാജൻ ഇരുപത്താറു വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ഉറച്ച ശരീരപ്രകൃതി. ഒരു വിധം എല്ലാ ഊടായിപ്പുകളും അറിയുന്ന ആളായിരുന്നു അയാൾ.
പിറ്റേന്ന് രാവിലെത്തന്നെ ജാബിറ മൂസാക്കക് വേണ്ടി നാസ്ത തയ്യാറാക്കി തുടങ്ങി. അവൾ പത്തിരിയും ചിക്കൻ സ്റ്റൂവും ബീഫ് ഉലത്തിയതും ഉണ്ടാക്കി വച്ചു. മൂസാക്ക രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ഹനീഫിന്റെ വീട്ടിലെത്തി. പോകുന്ന വഴി അയാളുടെ വക്കീലിനെയും രജിസ്ട്രാരെയും കൂടെ കൂട്ടിയിരുന്നു. ഹനീഫ് തികഞ്ഞ ഭയഭക്തി ബഹുമാനത്തോടെ മൂസാക്കയെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. ജയരാജൻ കാറിൽ തന്നെ ഇരുന്നു. വക്കീലും മൂസാക്കയും രജിസ്ട്രാരും അകത്തേക്ക് കയറി.
“നല്ല ഭക്ഷണത്തിന്റെ മണം വരുന്നുണ്ടാല്ലോടാ. അന്റെ കെട്ടിയോൾ നന്നായി സൽക്കരിക്കാനുള്ള പൊറപ്പാടിലാണല്ലോ.”
“മൂസാക്കയെ പിന്നെ സൽക്കരിക്കാതെ വിടാൻ പറ്റ്വോ?” ജാബിറ അകത്തു നിന്നും വിളിച്ചു പറഞ്ഞു.