അന്ന് ആര്യചേച്ചി സ്ഥലത്തുണ്ടായിരുന്നില്ല.
അമ്പിളി കുറച്ചു കഴിഞ്ഞ് ഞാൻ അറ്റിലേയ്ക്കുള്ള പടവുകളുടെ മുകളിൽ ഇരിക്കുമ്പോൾ എന്റെ അടുത്ത് വന്ന് നിന്നു. “ശ്യാമേ ഞാനൊരു കാര്യം ചോദിക്കട്ടെ?”
എന്റെ ഉള്ളിൽ പേടി അലയടിച്ചു. ആര്യചേച്ചിയോട് ഞാനും അർച്ചനയുമായും ഇപ്പോളും ബന്ധമുണ്ട് എന്ന് അമ്പിളി പറയുമോ എന്നതാണ് ഒന്നാമത്തെ പേടി, രണ്ടാമതായി എന്താണ് നിങ്ങൾ സംസാരിച്ചത് എന്ന് ചോദിക്കുമോ എന്നും.!
“എന്താ ചേച്ചി?”
“നിനക്ക് സ്ക്കൂളിൽ ഏതോ ലൈനൊക്കെയില്ലേ?”
“ഉം, ചുമ്മാ ടൈംപാസിന്”
അമ്പിളി ഒന്ന് നിർത്തി.. സ്വൽപ്പം കഴിഞ്ഞ്
“ഞാൻ നേരത്തെ എന്താണ് കണ്ടത്?”
“എന്താ ചേച്ചി?”
“നീയും അർച്ചനയും എന്തോ പറയുന്നത് കേട്ടല്ലോ?”
“ഒന്നുമില്ല ചേച്ചി”
“ആര്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്”
ഞാൻ ആലോചിച്ചതു തന്നെ സംഭവിച്ചു.! തണുപ്പ് അരിച്ചിറങ്ങുന്നു.
“ഞങ്ങൾ വെറുതെ എന്തോ പറയുകയായിരുന്നു”
“ഞാൻ കേട്ടു”
“”
“ഇനി എപ്പോളാ- എന്നാണ് നീ ചോദിച്ചത്”
“ഇനി എപ്പോളാ ആര്യചേച്ചി വരുന്നത് – എന്നാണ് ചോദിച്ചത്”
“കൊള്ളാം, ശ്യാമേ അത്രയ്ക്ക് മണ്ടിയാക്കല്ലേ”
“അതെ ചേച്ചി”
“നീയും അർച്ചനയുമായി ഉണ്ടായതൊക്കെ ആര്യ എന്നോട് പറഞ്ഞിട്ടുണ്ട്”
എന്റെ വായിൽ നാക്കില്ല. അമ്പിളിക്ക് കൂടുതൽ ധൈര്യമായി. പതിയെ എന്റെ അടുത്ത് ഇരുന്നു. ഞാൻ താഴേയ്ക്ക് നോക്കിയിരിക്കുന്നു.
“ഇങ്ങ് നോക്ക്”
ഞാൻ വിളറിയ മുഖവുമായി അമ്പിളിയെ നോക്കി.
“ആര്യ ഇതറിഞ്ഞാൽ അവൾക്ക് ഭയങ്കര ഷോക്കാകും”
“ചേച്ചി.. പ്ലീസ് ഒന്നുമില്ലാ, വെറുതെ ഒന്നും ആര്യചേച്ചിയോട് പറയല്ല്.”
“ഞാൻ പറയാതിരിക്കാം, എങ്കിലും ഇനി ഇങ്ങിനൊന്നും ഉണ്ടാകരുത്”
“ഇല്ല”
“എനിക്ക് തോന്നുന്നത് ആര്യയ്ക്ക് അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടെന്നാണ്”
“ഇല്ല ചേച്ചി”
“ഞാൻ വിശ്വസിക്കില്ല, എങ്കിലും പോട്ടെ.. ഞാനൊന്നും ആര്യയോട് പറയുന്നില്ല”
എനിക്കത് ഒട്ടും വിശ്വാസമായില്ല. ഈ വൈതരണിയിൽ നിന്നും എങ്ങിനെ പുറത്തു കടക്കും എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
“അമ്പിളി ചേച്ചി”
“ഉം”
“വേറെന്തൊക്കെ ആര്യചേച്ചി പറഞ്ഞു”
“ഓ വെറുതെ അതുമിതുമൊക്കെ.”
“ഞാൻ ഒന്ന് കേൾക്കട്ടെ, എന്തൊക്കെ പറഞ്ഞു എന്ന്. സത്യമാണോ എന്നറിയാമല്ലോ?”
“ആര്യ നിന്നെപ്പറ്റി നുണപറയും എന്ന് തോന്നുന്നുണ്ടോ?”
ഈ പെണ്ണുങ്ങൾ എല്ലാം എന്നെ മാനസീകമായി ടോർച്ചർ ചെയ്യുകയാണെന്നും, എന്റെ ബലഹീനതയിൽ തന്നെയാണ് കൈവയ്ക്കുന്നത് എന്നും പെട്ടെന്ന് എനിക്ക് പിടികിട്ടി.