അമ്പിളിക്ക് അതിനൊന്നും മടിയില്ലാത്ത ടൈപ്പാണെന്ന് എനിക്ക് തോന്നിയിരുന്നു. എങ്കിലും പൂർണ്ണമായും ഞാൻ ഒന്നും വിശ്വസിച്ചില്ല. ആര്യചേച്ചിയുടെ കൂടി അഭിപ്രായം അറിയണമെന്നും എനിക്കുണ്ടായിരുന്നു.
“നിനക്ക് താൽപ്പര്യം ആയോ?” ഉച്ചകഴിഞ്ഞ് ഞാൻ വന്നതേ ആര്യചേച്ചി എടുത്തടിച്ച് ഒരു ചോദ്യമാണ്! അമ്പിളി ചിരിച്ചുകൊണ്ട് അടുത്ത് നിൽക്കുന്നു.
“ങേ” ഞാൻ ചോദിച്ചു പോയി.
“അല്ല നീ അമ്പിളിയെ പ്രേമിക്കാൻ പോകുകയാണെന്ന് കേട്ടു?”
“ഓഹോ ഇപ്പോൾ അങ്ങിനെയായോ? എന്നെക്കൊണ്ട് ഓരോന്നൊക്കെ പറയിച്ചതാ ചേച്ചി”
“ആണോടീ?”
“പിന്നെ അവന് ലൈൻ അടിക്കണം എന്നൊക്കെ പറഞ്ഞു ആര്യേ, സത്യം”
ഹും പ്ലേറ്റ് മുഴുവൻ തിരിച്ചു.!! എന്റെ വായിൽ കോലിട്ട് കിള്ളി – ലൈൻ അടിക്കുമ്പോൾ ടച്ചിങ്സ് ഒക്കെ ഉണ്ടാകും എന്ന് പറയിച്ചിട്ട് ഇപ്പോൾ – ഞാൻ ലൈൻ അടിക്കണം എന്ന് പറഞ്ഞു എന്നാക്കി..
“സത്യം അങ്ങിനൊന്നുമല്ല ആര്യചേച്ചി, ഈ അമ്പിളി ചേച്ചി മുഴുവൻ തിരിച്ചു മറിച്ചു”
“ഏതായാലും രണ്ടു പേരും ലൈൻ അടിക്കുകയാണെങ്കിൽ എന്നോട് ഒന്ന് പറഞ്ഞേക്കണം, എനിക്ക് നിങ്ങളുടെ ഇടയിൽ നിൽക്കേണ്ടല്ലോ?”
“ഒന്ന് പോ ചേച്ചി ഇത് ലൈനുമല്ല ഒരു കുന്തവുമല്ല വെറുതെ ഓരോ നമ്പരാ”
ഞങ്ങൾ മൂന്ന് പേരും അങ്ങോട്ടും, ഇങ്ങോട്ടും കളിയാക്കിക്കൊണ്ടിരുന്നു. ആര്യചേച്ചിയും ഞാനുമായുള്ള ബന്ധമൊന്നും അമ്പിളിക്ക് അറിയില്ല എന്നെനിക്കുറപ്പായി. ആര്യചേച്ചി ഞാൻ അർച്ചനയുമായി അടുക്കാതിരിക്കാനാണ് അമ്പിളിയെ എന്നോട് അടുപ്പിക്കുന്നത് എന്നും മനസിലാക്കാമായിരുന്നു. മൂന്ന് പേരും സത്യത്തിൽ തട്ടിപ്പാണ് നടത്തിയിരുന്നത്. എങ്കിലും ഇതൊരു തമാശായാണ് ഞങ്ങൾ മൂന്നുപേരും പുറമെ ഭാവിച്ചത്.
അമ്പിളി പോയിക്കഴിഞ്ഞ് തിരിച്ചു വരുന്നവഴി ഞാൻ ആര്യചേച്ചിയോട് ചോദിച്ചു.
“എന്താ ചേച്ചി ഇതൊക്കെ? എനിക്കൊന്നും മനസിലാകുന്നില്ല. ചേച്ചി എന്തിനാ അമ്പിളിയെ പ്രോത്സാഹിപ്പിക്കുന്നേ?”
“എടാ നമ്മുടെ ബന്ധമൊന്നും അവളോട് പറഞ്ഞിട്ടില്ല, എങ്കിലും എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്ക് നിന്നോട് മറ്റേ ഇഷ്ടമാണ് ഉള്ളത്, അവളത് തെളിച്ചൊന്നും പറയുന്നില്ല”
“ചേച്ചിക്ക് കുഴപ്പമൊന്നുമില്ലേ?”
“എനിക്കെന്ത് കുഴപ്പം, നമ്മൾ തമ്മിൽ ഇങ്ങിനൊക്കെ ആയി പോയി എന്നത് സത്യം. എങ്കിലും എനിക്കതിൽ നല്ല കുറ്റബോധമുണ്ട്. നിന്റെ ജീവിതവും ഞാൻ കാരണം മോശമാകുമോ എന്നും എനിക്ക് തോന്നുന്നുണ്ട്”