അത് കേട്ടതും അമ്മ കിടന്നു കരയാൻ തുടങ്ങി…
അച്ഛൻ: ഞാൻ പോവ.. അലമാരയിൽ പൈസ ഉണ്ട്.. കുറച്ചു ദിവസം കഴിഞ്ഞ് ഇതൊക്കെ ഒന്ന് ഒതുങ്ങി ഞാൻ വരാം…
അത് പറഞ്ഞു അച്ഛൻ പുറത്തേക്ക് ഇറങ്ങി.. ഞാനും ചേച്ചിയും അമ്മയും കരച്ചിൽ തുടങ്ങി.. അച്ഛനും എന്നോട് ആണ് കൂടുതൽ ഇഷ്ടം. എൻ്റെ കരച്ചിൽ കണ്ട് സഹിക്കാതെ അച്ഛൻ എന്നെയും എടുത്തു പുറത്തേക്ക് ഇറങ്ങി. അന്ന് ട്രെയിനും കേറി ഞാനും അച്ഛനും വന്നത് ബോംബയിൽ ആയിരുന്നു. അച്ഛൻ അവിടെ ഒരു ഹോട്ടലിൽ ജോലിക്ക് നിന്നു.ഒരു വാടക വീട് എടുത്തു ഞാനും അച്ഛനും താമസിച്ചിരുന്നത്.. കുറച്ചു നാള് കഴിഞ്ഞപ്പോൾ എന്നെ അച്ഛൻ അവിടെ ഒരു സ്കൂളിൽ പഠിക്കാനും വിട്ടു.. എനിക്കും വീട്ടുകാർക്കും വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ ഒരു ദിവസം അച്ഛൻ്റെ മരണം സംഭവിച്ചത്.
.അതോടെ ഞാൻ പട്ടിണി ആയി.. ഒരു നേരത്തിനു വേണ്ടി ബക്ഷണത്തിന് വേണ്ടി നെട്ടോട്ടം ആയി ഞാൻ പിന്നിട്.നാട്ടിലെ അമ്മയുമായി ഒരു കോണ്ടാക്റ്റ് ഇല്ല. പിന്നെ ഒരു യുദ്ധം തന്നെ ആയിരുന്നു ജീവിതത്തിന് വേണ്ടി.. ഒരു ദിവസം വിശന്നു വലഞ്ഞു ഞാൻ ഒരു ചേരിയിൽ തളർന്നു വീണത് മാത്രേ എനിക്ക് ഓർമ്മ ഉള്ളൂ.. കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്..
ചുറ്റും കുറച്ചു പേര് നിൽക്കുന്നു. ഞാൻ എണീറ്റ് അമ്പരന്നു എല്ലാവരെയും നോക്കി.. അവർ എന്നോട് ഓരോന്ന് സംസാരിച്ചു. അവസാനം എന്നെ ഡിസ്റ്റർജ് ചെയ്തു കരീം ഭായ് എന്ന് പറയുന്ന ഒരാളുടെ ബഗ്ലാവിലേക്ക് എന്നെ കൊണ്ട് പോയി.. അയ്യാൾ എന്നോട് ഓരോന്ന് സംസാരിച്ചു. ഞാൻ ഒരു മലയാളി ആണെന്ന് അവർക്ക് മനസ്സിലായി.
എന്നെ അവരുടെ ബഗ്ലാവിൽ തന്നെ നിർത്തി.. അവിടെ എന്നെ കൊണ്ട് പറ്റുന്ന ചെറിയ ജോലി എല്ലാം ചെയ്തു.. അവർക്ക് എന്നെ വളരെ ഇഷ്ടം ആയി.. അവർ എന്നെ പഠിപ്പിക്കാൻ വിട്ടു.പഠിച്ചു നല്ല ജോലി വാങ്ങാൻ അവർ എന്നോട് പറഞ്ഞു.ജോലിക്കാരൻ ആയാൽ പണക്കാരൻ ആവും എന്നൊക്കെ അവർ എന്നെ പറഞ്ഞു പഠിപ്പിച്ചു.
ഞാൻ നന്നായി പഠിച്ചു.വർഷങ്ങൾ കഴിഞ്ഞു പോയി.. ഞാൻ ഫസ്റ്റ് റങ്കോട് കൂടി ജയിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടം ആയി.. അയ്യാൾ പിന്നിട് എന്നെ ഒരു മകനെ പോലെ സ്നേഹിച്ചു കൂടെ നിർത്തി.എനിക്ക് അയാളുടെ കമ്പനിയിൽ തന്നെ ജോലിയും വാങ്ങി തന്നു .. പണം മാത്രം ആയിരുന്നു പിന്നിട് എൻ്റെ ലക്ഷ്യം.. അതിനു അവരും എന്നെ സഹായിച്ചു.അങ്ങനെ അവർ എല്ലാം കൂടെ എന്നെ വളർത്തി വലുതാക്കി.. ഇട്ടു മൂടാൻ ഉള്ള പണം ഞാൻ ഉണ്ടാക്കി..