മിഴി 8
Mizhi Part 8 | Author : Raman | Previous Part
ഇത് തുടങ്ങിയപ്പോഴുള്ള അവസ്തയല്ല ഇപ്പോ, ഒരുപാട് സമയം ഒരോ പാര്‍ട്ടിലും ഗാപ് വന്നത് കൊണ്ട് തന്നെ,അദ്യപാര്‍ട്ടുകളിലുണ്ടായിരുന്ന അതേ ഫ്ലോ ,അവസാനത്തേക്ക് നിലനിര്‍ത്താന്‍ പ്രയാസം ഉണ്ടായിട്ടുണ്ട്. ഇതും അതുപോലെ അമിത പ്രതീക്ഷ വെച്ചു വായിക്കരുത്!!
വാതിൽ തുറന്ന് കേറി വന്നയമ്മക്ക് വല്ല്യ മാറ്റമൊന്നും കണ്ടില്ല.എന്നാലും ചെറിയ ഞെട്ടലാദ്യമാ മുഖത്തുണ്ടായിരുന്നോന്ന് സംശയമാണ്.ചെറിയമ്മയാണേലിത്തിരി പരുങ്ങിനിന്നാ വായീന്ന് വരുന്നത് കേൾക്കാനിടക്കിടക്ക് നോക്കുന്നുണ്ട്. ഇത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ നടത്തിയ മൂന്ന് പേരാണൊരുറൂമിൽ.ഞാനും, അമ്മയും എന്റെ ചെറിയമ്മയും. അതിന്‍റെ അഹങ്കാരമെന്തേലും, ഈ മുഖത്തൊക്കെയുണ്ടോ? എന്‍റെ മുഖത്തുണ്ടോന്നാവും അവരുടെ ചിന്ത. കൈ മുറിച്ചത് ആവുമല്ലോ പുറത്തേ സംസാര വിഷയം.അതോണ്ട് അവർക്കല്ലേ ഞാനെന്തോ ചെയ്തെന്ന തോന്നലു വേണ്ടേ?. ചിരി വരുന്നു.
അനു ഉമ്മവെച്ചത് കണ്ടതാണല്ലോ അമ്മ .എന്താ ആ മുഖത്തു ഒരു ഭാവവും വിരിയാത്തത്?ഇത്തിരിയെങ്കിലും ദേഷ്യം വേണ്ടേ?
എന്നിട്ട് ചെറിയമ്മയോട് കുറച്ചു ചേർന്ന് നിന്ന്, “ഇത് ഹോസ്പിറ്റലാന്നുള്ള ബോധമുണ്ടോന്ന് ” ഉള്ളിലെ ദേഷ്യമെല്ലാം എടുത്തുകൊണ്ടുഅവളോട് ചോദിക്കും.
അപ്പൊ എനിക്ക് പണിവാങ്ങിത്തരാൻ വേണ്ടി മാത്രം, അവൾക്കൊന്നും കേൾക്കാതിരിക്കാൻ വേണ്ടി,എന്നേ നോക്കികൊണ്ടൊരു പറച്ചില്‍ “ഞാനല്ല ലക്ഷ്മി അവമ്പറഞ്ഞിട്ടാ ങ്കൊടുത്തെന്നു ” അവൾ പറയും. അതോടെ കഴിഞ്ഞു.അനിയത്തിയിൽ നിന്ന് മാറിയ ദേഷ്യം കൊണ്ട് അമ്മയുടെ വകയൊരു കനപ്പിച്ചു നോക്കൽ.തോന്നിയാൽ രണ്ടു ചീത്ത.ഇതൊക്കെയാവും ഇപ്പൊ, ഈ നിമിഷം നടക്കാണ് പോവുന്നത്.എന്താണ് വായീന്നത് പുറത്തേക്ക് വരാത്തത്?
കയ്യിലെ വാച്ചിലേക്കും,എന്നേയും നോക്കിയെന്തോ ഉറപ്പിച്ചിട്ട്. കൽഭാഗത്തേക്ക് നീങ്ങി നിന്ന ചെറിയമ്മയെ നോക്കി,ഒരു നല്ല ചിരി ചിരിച്ചമ്മ ഡോർ തുറന്നു പുറത്തേക്ക് തന്നെ പോയി. ഏഹ്?? ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായോ?.തള്ളക്കൊരു പ്രശ്നവുമില്ലേ?.
ചെറിയമ്മയൊരു ഞെട്ടലോടെന്നെ നോക്കി, എന്തോ…. ആ കണ്ണിലൊരു നനവുണ്ടോ? .ഞാൻ മൈൻഡ് കൊടുത്തില്ല.ഈ നിശ്ചയം മുടക്കിയതിനുള്ള നന്ദിയെങ്കിലും കാട്ടിയോ അവൾ. അവൾക്കും കൂടെ വേണ്ടിയല്ലേ ഞാൻ കൈമുറിച്ചെ? ചത്തങ്ങാനും പോയിരുന്നേലോ? മസിലു പിടുത്തം തന്നെ വേണം. അല്ല അവളോടെന്തിനായിനി സ്നേഹം കാണിക്കുന്നത്. അവളുമ്മ തന്നപ്പോ സുഖിച്ചത് അവളോടുള്ള സ്നേഹകൊണ്ടാണോ? ഏയ്യ്!! ആണോ?