മിഴി 6 [രാമന്‍]

Posted by

വണ്ടിയൊന്നും വന്നില്ല.ഗോടൗണിനുള്ളിൽ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ എന്നെ കൊണ്ടുവന്ന ബൈക്കിൽ ഉണ്ടായിരുന്ന ആൾ.

നീളമുള്ള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു മിണ്ടാൻ.. എന്നെ പറ്റി ഒന്നും ചോദിച്ചില്ല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

സൈഡിലെ തട്ടുകടയിൽ കേറി ഒരു കട്ടൻ വാങ്ങി.. ഒന്നും കഴിക്കാൻ വേണ്ട ഫോൺ വീണ്ടും അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ.. ഒന്ന് പാളി നോക്കി.. അച്ഛന്.

തള്ള പറഞ്ഞതിനുള്ള ബാക്കി പറയാൻ ആവും..

എന്നാലും എടുത്തു..

“അഭി നീ വരാറായില്ലേ…?സമയമെടുക്കോ?” ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു പോയി.നാശം പിടിക്കാൻ.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട്‌ ചെയ്തു എന്ത് പറയാൻ.

വീണ്ടും വണ്ടി നീങ്ങി.. കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോൺ. അച്ഛന്..

“അഭീ സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?” ഇത്തവണ പിടി വിട്ടു പോയി..

“അച്ഛാ  ഞാൻ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ട് അവിടെ.. പിന്നെ എന്തിനാ ഞാൻ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!” ഫോൺ വെച്ചു. സ്വിച്ച്ഓഫ് ചെയ്തു… വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ.. എനിക്കൊന്ന് കണ്ണടച്ചു കാട്ടി.. ജിൽബിൻ. M tech റാങ്ക് ഹോൾഡർ.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.

രാവിലെ കോയമ്പത്തൂർ.നമ്പർ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക് ടോയ്‌ലെറ്റിൽ കേറി ഓക്കാണിച്ചു കൊണ്ട് കാര്യം സാധിച്ചു.. ചായ ഇഡലി, സാമ്പാർ. വിഴുങ്ങി..ബസ്റ്റാൻഡിൽ പോയി കുറേ നേരം ഇരുന്നു ഇനിയെന്ത് എന്നാലോചിച്ചു. ഉത്തരം കിട്ടീല്ല.

ഫോൺ എടുത്ത് നോക്കി.. ഒരുപാട് മിസ്സ്‌ കാളുകൾ. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്, മീനാക്ഷി, ഹരി, ഗായത്രി, ഉഷാന്റി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്.. ചുണ്ടിൽ വല്ലാത്ത ഒരു ചിരി വിരിഞ്ഞു.

ഉച്ചവരെ തെണ്ടി.. രണ്ടു മൂന്ന് ഡ്രസ്സ്‌ വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തിൽ ഹോട്ടൽ എന്നെഴുതിയ കടയിൽ കേറി കഴിച്ചു..ഇന്ന് എടുത്ത മൂവായിരം തീർന്നു. ഇങ്ങനെ പോയാൽ എത്ര ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയൻ മലയാളിയെ കണ്ടു കാര്യം പറഞ്ഞു.. പണിയൊന്നും ഇല്ലന്ന് പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന് ഫുഡ്‌. പിന്നെ ബസ്റ്റാൻഡിൽ തന്നെ പേപ്പർ വിരിച് ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.

Leave a Reply

Your email address will not be published. Required fields are marked *