ഞാൻ പുറത്തേക്ക് ചാടിയിറങ്ങി ഡോർ മെല്ലെ ചാരി..
“ഇതൊന്ന് ലോക്ക് ചെയ്തൂടെ നിനക്ക്….” ഇവൾക്കെന്തിന്റെ കേടാണെന്ന് വിചാരിച്ചു ഞാൻ ചോദിച്ചു..
“അതിന് ലോക്ക് വേണ്ടേ ഇതിന്…” അവൾ പിറുപിറുത്തു.. ഉള്ളിൽ ഫ്ലഷ് ടാങ്കിൽ നിന്ന് വെള്ളമൊഴുകി. ഡോർ തുറന്നു.ഇട്ട പാന്റ് മുകളിലേക്ക് ഇത്തിരി കൂടെ വലിച്ചു കേറ്റി ഐറ അടുത്തേക്ക് വന്നു ചിരിച്ചു.വല്ലാത്തൊരു ഭാവം.. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോ മുഖത്തു പുച്ഛവും, സംശയവുമൊക്കെയായിരുന്നല്ലോ.? ഇപ്പോഴെന്താ ഇങ്ങനെ ചിരി.
“ന്താടാ നോക്കണേ…” മുന്നിലേക്ക് വന്ന അവളുടെ മുഖത്തു കുറുമ്പ്. കൈ മുകളിലേക്ക് കൊണ്ടു വന്നു.. മുടിയിഴകളിലൂടെ കൈ കോർത്തു മാടി വെച്ചു.. അവൾ പിരികം ഉയർത്തി. പെണ്ണ് ശെരിയല്ല.. ഞാൻ മനസ്സിൽ പറഞ്ഞു അവളെ തള്ളി മാറ്റി.. ടോയ്‌ലെറ്റിലേക്ക് കേറി.
കിണ്ടി.. ലോക്ക് ഇല്ലാ.. ഈ പിശാചിനാണെൽ നാണവും മാനവുമൊന്നുമല്ലാത്തതാ.. തുറന്നു കയറി വരില്ലായിരിക്കും.. പെടുത്തു.. മുഖവും വായും കഴുകി..ചുമരിലെ കണ്ണാടിയിൽ കുറേ നാളുകൾക്കു ശേഷം ഒന്ന് നോക്കി… മാറി പോയിരിക്കുന്നു ഞാൻ.ചിരി അറിയാതെ പൊട്ടി..
പുറത്തിറങ്ങി ഫോൺ തപ്പി. അജിനെ വിളിക്കണം നാറി എവിടെ പോയൊ ആവ്വോ.തിരിഞ്ഞു കിട്ടീല.സൈഡിൽ ചെയറിൽ ചാഞ്ഞിരുന്നു ഫോണിൽ നോക്കുന്ന ഐറ ചിരിച് കാട്ടി. എന്റെ ഫോണാണ് അവളുടെ കയ്യിൽ.
“അഭീ…..” സ്നേഹത്തോടെ അവൾ വിളിച്ചു. എന്നെ നോക്കുന്ന നോട്ടത്തിൽ ആ കണ്ണിൽ എന്തോ.. ഇങ്ങനെ പല പെണ്ണിന്റെയും കണ്ണിൽ എന്തൊക്കെയോ കണ്ടതാണ് ഈ നിലയിൽ എത്തിച്ചത്.
“അനു ആരാ….” അവൾ കുറച്ചു പതുങ്ങി ചോദിച്ചു..നാശം!!! വേറെ ഉള്ളവരുടെ ഫോൺ നോക്കി ഓരോന്ന് ചോദിക്കാണ്.. വേറെ പണിയില്ലേ?? കലി കേറി പെട്ടന്ന്.. നേരെ ചെന്നു അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.
തിരിഞ്ഞു പുറത്തേക്ക് നടന്നു.
“അഭീ…” അവൾ പുറകിൽ നിന്ന് കൈ പിടിച്ചു നിർത്തി.
“ന്താ??..”
“അഭി… ഒരു കാര്യം ചെയ്യോ… ഇന്നൊരു ദിവസം കുടിക്കാതെ നിക്കോ..” അപേക്ഷ പോലെ ആയിരുന്നു ചോദ്യം.ഇവളാരാ എന്നെ നിയന്ത്രിക്കാൻ..
“സൗകര്യമില്ല.. നീ നിന്റെ കാര്യംനോക്കിയാൽ മതി.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം…” എടുത്തടിച്ച പോലെ പറഞ്ഞു. പെട്ടന്ന് അവളുടെ മുഖം മറി കൈ എന്റെ കോളറിൽ മുറുകി. ചുമരിലേക്ക് ചേർത്ത് അവൾ പല്ലു കടിച്ചു.. ഞാൻ ഒന്ന് പകച്ചു.വല്ലാത്ത വീറുള്ള പെണ്ണ്.. ആ സൗര്യം.. കയ്യിന്റെ ബലം.നാവിറങ്ങി പോയപോലെ ആയി.പെട്ടന്ന് തന്നെ അവൾ അയഞ്ഞു.. മുഖം സാധാ നിലയിലായി. കോളറിൽ നിന്ന് കൈ വിട്ടു.