ഓടി വന്നു. അതേ കരയാണ്.. എന്താണെന്ന് ചോദിക്കുന്നതിനു മുന്നേ എന്നെ കെട്ടി പിടിച്ചു. അർത്തലച്ചു കരഞ്ഞു..
“ഹീർ ഡോ… എന്താ എന്താ പറ്റിയെ?”… ഒട്ടിച്ചേർന്നു കരയുന്ന അവള്‍ മുഖം തരാതെ നിന്നപ്പോ തന്നെ താഴെ വീണ്ടും വണ്ടി റേസ് ആയി…
“ഹേയ് ഹീർ…..”വണ്ടിയിലെ ചെക്കന്മാർ മുകളിലേക്ക് നോക്കി വിളിച്ചു. ഹീറിന്‍റെ കൈ മുറുകുന്നത് അറിഞ്ഞപ്പോ തന്നെ പേടിച്ചെന്ന് തോന്നി. നായ്ക്കൾക്ക് എന്താന്ന്.. അവർ വണ്ടി തിരിച്ചു. അർത്തുകൊണ്ട് വണ്ടി വിട്ടു.. പാവം ഹീർ.. ഞാൻ ആ പുറത്ത് മെല്ലെ തഴുകി..
“സാരല്ലടോ.. അവർ പോയി.. ഇങ്ങനെ ഒക്കെ പേടിക്കണോ ധൈര്യമായി നിക്കണ്ടേ?? “… ഒരുപാട് ഓടി എന്ന് തോന്നുന്നു അവൾ നല്ലപോലെ കിതച്ചു.. പൊട്ടി പൊട്ടി കരച്ചിൽ വീണ്ടും.താഴെ പലരും നോക്കാൻ തുടങ്ങി.. വേറെ സ്ഥലം ആണ് തല്ല് കിട്ടുന്ന പരിവാടി..
“ഹീർ…” ഇത്തവണ ഞാൻ ഇത്തിരി ബലം പിടിച്ചു.എന്നിൽ നിന്ന് അകന്നപ്പോ അവൾ മുഖം തുടച്ചു കൊണ്ട് തലപൊക്കാതെ നിന്നു.
“ചെറിയ കുട്ടികളെ പോലെ ആവല്ലേ ഹീർ…” ഞാൻ താടിയിൽ പിടിച്ചു ആ മുഖം ഒന്ന് പൊക്കി…
നിറഞ്ഞ ആ കണ്ണിൽ നിന്ന് വെള്ളം ഒഴുകി കവിൾ നനഞ്ഞു.. പക്ഷെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു… മുഖത്തു നാലു വിരലിന്റെ പാടുകൾ…. ചുവന്നു തുടുത്തു നിൽക്കുന്നു.. ചുണ്ട് പൊട്ടി കല്ലിച്ച ചോര… പതിയെ ഞാൻ ആ മുഖത്തു കൂടെ വിരൽ ഓടിച്ചപ്പോ.. ഹീർ വീണ്ടും കരഞ്ഞു…
നെഞ്ചിടിപ്പ് കൂടി.രക്തം തിളച്ചു.. പാവം തോന്നി..
“അടിച്ചോ അവർ…” അത്രേ ചോദിക്കാൻ കഴിഞ്ഞുള്ളു… ആ വാടിയ മുഖം വീണ്ടും വല്ലാതായി .അജിൻ ഒരു ബൈക്കിൽ വന്നു താഴെ നിർത്തി. അവന് സ്റ്റെപ്പിലേക്ക് അടുത്തപ്പോ തന്നെ ഞാൻ ഹീറിന്റെ കൈ പിടിച്ചു വലിച്ചു.മനസ്സില്‍ ഒരു കാട്ടാളന്‍ ഉണര്‍ന്ന തോന്നല്‍
“വാ….” അനുസരണയോടെ അവൾ വന്നു.. കേറി വരുന്ന അജിൻ കണ്ടു..
” ന്താടാ.. “എന്റെ മുഖം മാറിയത് അവന് കണ്ടു കാണും… “ഹീർ…” കരയുന്ന ഹീറിനെ നോക്കി അവന്‍ ആവലാതിപെട്ടു..