“ഞാൻ പോവ്വാ…..”പറഞ്ഞു അവൾ പോയി.
വൈകിട്ട് ചുവന്ന മാനം നോക്കി ഞാനും അജിനും നടന്നു. സ്ട്രീറ്റ്റിൽ കൂടെ. എല്ലാം ഒന്ന് മറക്കാൻ നല്ലതാണെന്ന് തോന്നി. പിന്നെ അവന്റെ ക്ലബ്ബിലേക്ക്… മുഴുവൻ കളർ വാരി തേച്ച ഒരു ബിൽഡിങ്ങിന്റെ മുകളിൽ.. ഡ്രംസും, ഗിറ്റാറും. മുഴങ്ങുന്ന അന്തരീക്ഷത്തിലേക്ക് നടന്നു കേറി. അജിന്റെ വരകൾ മൂലകളിൽ… ഗിറ്റാർ താളം ഇട്ടുകൊണ്ട്.. ജസ്റ്റിൻ.. എന്നെ പോലെ ബി ടെക്കുകാരൻ.. ഡ്രംസിൽ- അർജുൻ, പാടാൻ റെഡി ആയി- ശരത്തേട്ടൻ. മുടി നീട്ടി വളർത്തിയ കാർത്തിക്-എഴുത്തുകാരൻ. അജിൻ എല്ലാരേയും പരിചയപ്പെടുത്തി.. താളം മൊത്തം നിന്നു.. ഒരു തരം നിശബ്ദതയില്‍ അജിന്‍ എന്നെ പരിചയപ്പെടുത്തി.
“ഇത് അക്ഷയ്… അഭി എന്നാണ് വിളിക്കൽ.. ബി ടെക്.. എന്റെ ക്ലാസ്സ് മേറ്റ്.. പിന്നെ ” അവന് എന്റെ മുഖത്തേക്ക് നോക്കി, എന്താന്നുള്ള എന്റെ ചോദ്യം മുഖത്തു ഉണ്ടായിരുന്നു..
” ഒരു തേപ്പ്. ഇത്തിരി പ്രശ്നങ്ങൾ ” അജിനവരോട് പറഞ്ഞു.. ഞാൻ എല്ലാർക്കും ഒരു ചിരി കൊടുത്തു.. മൂടി വെച്ചിട്ട് എന്താ കാര്യം.അറിയട്ടെ.
വന്നപ്പോ ഇത്തിരി സംശയം തോന്നിയ അവരെ കൂടുതൽ അടുത്തപ്പോ വല്ലാണ്ട് ഇഷ്ടപ്പെട്ടു..
എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടം.. മദ്യം വിളമ്പി.. ആദ്യമായി കഴിച്ചു. ശരത്തേട്ടന്റെ പാട്ട്. കൂടെ പാടി… തല പെരുത്തു. ഓർമ്മകൾ മെല്ലെ തല പൊക്കി… കണ്ണ് നിറഞ്ഞോ. എല്ലാരുംകൂടെ എന്നെ നോക്കുന്നു.. അജിൻ എന്തോ കത്തിച്ചു… ആ മണം.. സ്പെഷ്യൽ സാധനം ആണ് മോനേ നിന്റെ വിഷമം എല്ലാം തീരട്ടെ… കാർത്തിക് ഇടയിൽ പറഞ്ഞു. വലിച്ചു. നീണ്ട ഇടവേളക്ക് ശേഷം.. എല്ലാം മറന്നു ഒന്ന് ഉറങ്ങി എപ്പോഴോ എഴുന്നേറ്റ്… കാറിൽ കേറി അജിന്റെ റൂമിലെത്തി ബെഡിൽ കിടന്നത് ഓർമയുണ്ട്..ചാത്തപോലെ വീണ്ടും ഉറങ്ങി..
രാവിലെ പണി പെട്ടെഴുന്നേറ്റു.. അജിനുണ്ടാക്കിയ ചായയും കുടിച്ച അവന്‍റെ കൂടെയിറങ്ങി.അഞ്ചു നില ബിൽഡിംഗ്, കമ്പി കെട്ടിയതും, സ്പേസിങ്ങും എല്ലാം പോയി നോക്കി. ഓഫീസിൽ റിപ്പോർട്ട് ചെയ്തു.പിന്നെ അവിടെയും ഇവിടെയും തെണ്ടി.. മടുത്തു. ഉച്ചക്ക് ശരത്തേട്ടന്‍റെ വീട്ടിൽ പോയി വെട്ടി വിഴുങ്ങി. നേരെ അജിന്റെ റൂമിലേക്ക്.ഉറക്കം . ഐറ പിന്നെ വന്നില്ല. വൈകിട്ട് ക്ലബ്ബിൽ. എന്തൊക്കെയോ കുടിച്ചു. വലിച്ചു… ബോധം പോയി.. അവിടെ തന്നെ കിടന്നു..