“എന്ത്??” ചോദിച്ചപ്പോഴക്ക് ഫോൺ ഓഫ്.. മറന്നു പോവ്വേ??? കൂടുതൽ ആലോചിക്കാൻ നിന്നില്ല.. വാട്സാപ്പിൽ അയച്ച ലൊക്കേഷൻ കണ്ടു. കുറച്ചു നടന്നപ്പോ കണ്ട കടയിൽ കയറി മിനറൽ വാട്ടർ വാങ്ങി.. വായും,മുഖവും കഴുകി. ചൂടുള്ള ചായ വാങ്ങി കുടിച്ചു.
ടാക്സിക്കാരന് ലൊക്കേഷൻ കാണിച്ചു.പുള്ളി തലയാട്ടി. പുറകിൽ കേറി. ഒരു മണിക്കൂർ ഓട്ടം…
ഇടുങ്ങിയ ഒരു ഓട്ടോക്ക് മാത്രം പോവാൻ കഴിയുന്ന വഴിയിൽ കൊണ്ടു നിർത്തി.. രണ്ടു സൈഡിലും രണ്ടു നിലകളുള്ള ബിൽഡിംഗ്. എത്ര അടുപ്പിക്കാമോ അത്രക്ക് അടുപ്പിച്ചു ഉണ്ടാക്കിയിരിക്കുന്ന കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന ഇടം.
ഇലക്ട്രിക് കമ്പികളിൽ വവ്വാൽ തൂങ്ങി നിക്കണ പോലെ ബിൽഡിംഗിന്റെ പുറത്തേക്കുള്ള ബാൽക്കണിയിൽ.. പുറത്തേക്ക് തലനീട്ടി താഴെ പോവുന്ന പല ആളുകളെയും പുലബ്യം പറയുന്ന ഒരു കിളവൻ.. കാറ്റടിച്ചാൽ അയാൾ മുറിച്ച കടലാസ് കഷ്ണം പോലെ പാറി പോവുമെന്ന് തോന്നി.
സൈഡിൽ താഴെ വൃത്തിയില്ലാത്ത ചളിയും, വേസ്റ്റും നിറഞ്ഞ മൂലകൾ. തുറന്ന ഡ്രൈനേജ് നിറഞ്ഞു വഴിയിലേക്ക് ഒഴുകുന്ന കൊഴുത്ത വെള്ളം..
ഡ്രൈവർക്ക് പൈസകൊടുത്തു.പുറത്തേക്ക് ഇറങ്ങിയപ്പോ.. മൂക്കടപ്പിക്കുന്ന ദുർഗന്ധം. ഉച്ചത്തിൽ സംസാരിക്കുന്ന ആളുകൾ.. തെരുവുപട്ടികൾ വെറുതെ അലഞ്ഞു കടി കൂടുന്നു.
മുകളിലേക്ക് നോക്കുമ്പോ കിളവൻ ഇപ്പൊ എന്റെ നേർക്കാണ് നോക്കുന്നത്..
“ഏയ്യ്.. ഹേയ്…” ആ കണ്ണ് എന്നിൽ നിന്ന് മാറ്റാതെ വിളി വന്നപ്പോഴേക്ക്.. ശ്വാസം എടുത്ത് ഉള്ള ബോധം പോക്കാതെ, തന്ന ലൊക്കേഷനിൽ കാണിച്ച മൂലയിലേക്ക് ഞാൻ സൂക്ഷിച്ചു നടന്നു.
സാരി കേറ്റിയുടുത്തു തുടമുഴുവൻ കാട്ടി കുന്തിച്ചിരുന്നു പാത്രം കഴുകുന്ന ചേച്ചി.എന്നെക്കണ്ടു ചിരിച്ചു.നോട്ടം മാറ്റി. തുടയുടെ ഇടയിയ്ക്ക് ഇറങ്ങി …..വേണ്ട കണ്ണ് ഞാൻ അങ്ങട്ട് ഇറക്കിയില്ല.
സ്വർണം പൂശിയ രോമങ്ങലുള്ള ചെറിയ ഒരു പൂച്ചയെ കൈയിൽ തൂക്കി കീറിയ നിക്കറും നെഞ്ചിൽ കട്ട ചളിയുമായി.ഇറങ്ങി ഓടുന്ന ചെക്കൻ. അടുത്തുള്ള ഒരു റൂമിലേക്ക് കേറി.പിന്നെ ഉള്ളിൽ ആർക്കൽ.ഏതോ പെണ്ണിന്റെ ആണ്… റോഡിലൂടെ നടന്നു നേരെ ആ തുറന്ന ഡോറിന്റെ മുന്നിലേക്ക് ഒന്ന് നോക്കി. ജീവൻ പണയം വെച്ചു ഓടി വന്ന ചെക്കന്‍ ,കയ്യിലെ ഷോൾ പുറത്തിറിങ്ങയതും തിരിഞ്ഞു ഉള്ളിലേക്ക് എറിഞ്ഞു എന്നെ കടന്നു ഓടി. പാദസരത്തിന്റെ കിലുക്കവും.. “ഏയ് പഞ്ചി… ” എന്നാർത്തു കൊണ്ട് ഓടി വന്ന രൂപം പെട്ടന്ന് വന്ന ഷോൾതടയാൻ കഴിയാതെ നിയത്രണം വിട്ടു വന്നു..