മിഴി 6
Mizhi Part 6 | Author : Raman | Previous Part
കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.
കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??
വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.
പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.
കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്‌ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.
ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.
ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.
ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.