മിഴി 5 [രാമന്‍]

Posted by

“ഡീ ചെറിയമേ……… അനു നിക്കടീ അവിടെ…” ഞാൻ അവളുടെ പിന്നിലോടി…

“നീ പോടാ….. കൊരങ്ങാ…” നിർത്താതെ ഓടിയുള്ള അവളുടെ മറുപടി.. വയൽ വരമ്പിലൂടെ അവളോടുമ്പോ വലിയ സ്പീഡ് ഒന്നുമില്ല. കുടയും പിടിച്ചു എങ്ങനെ ഓടനാ.. എന്നാലും അവളുടെ കൂടെ പഴയ പോലെ കളിക്കാൻ വല്ലാത്ത ആവേശം…ഓടി ഓടി ഒരുവിധമായി അവൾ കിതച്ചുകൊണ്ട് നിന്നു ചിരിച്ചു…. പൊങ്ങി താഴുന്ന ആ നെഞ്ചിൽ ഒരു കൈ പിടിച്ചു… ഒന്നും ചുമച്ചു അവളെന്നെ നോക്കി…

“സോറി….. അഭീ ”  ഇത്തിരി പതുങ്ങു അവളുടെ ക്ഷമ പറച്ചിൽ… ഞാൻ ഒന്നും ചെയ്യാതിരിക്കാൻ ആണ്.. ‘അങ്ങനെ വിടില്ല മോളെ മനസ്സിൽ ഞാൻ പലതും കണ്ടു

“സാരല്ല പോട്ടെ…. ” വലിയ വിഷയമാക്കാതെ ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം ഇത്തിരി തുടുത്തു.. അയ്യടി മോളെ

“ന്നാലും നീ പനി ഉള്ള എന്നെ നനച്ചു ല്ലേ? ” പെട്ടന്ന് പറഞ്ഞു കൊണ്ട് ഞാൻ ആ കുട തട്ടി പറിച്ചു…

“അഭീ അഭീ അഭീ………………” ചീവീടിനെക്കാൽ ഒച്ചതിൽ കാറി കൊണ്ട് മാറിയ  എന്നെ പിടിക്കാൻ അവളുടെ ശ്രമം . എവിടെ ഞാൻ മാറി കളഞ്ഞു..

“അഭീ എനിക്ക് ദേഷ്യം വരുന്നുണ്ട്..ട്ടോ ” അവളെ എടുത്ത് നിന്ന് മാറി ഇത്തിരി അകലത്തിൽ എത്തിയപ്പോ… മഴ നനഞ്ഞു കൊണ്ട് അവൾ എന്നോട് വിളിച്ചു പറഞ്ഞു…

“പോടീ നീയെന്നെ നനച്ചിലെ… ഇത്തിരി നീയും കൊണ്ട് നോക്ക് കുട്ടീ…..” കൊഞ്ഞനം കുത്തി ഒരു കറക്കം കറങ്ങി ഞാൻ അവളെ തന്നെ നോക്കി. രക്ഷ ഇല്ലെന്ന് കണ്ടപ്പോൾ…. അവൾ മുഖം ചുളിച്ചു… കീഴ്ച്ചുണ്ട് പുറത്തേക്ക് മടക്കി വിഷമിച്ചു നിക്കുന്നത് കണ്ടപ്പോൾ പഴയ ചെറിയമ്മയെ ഓർമ വന്നു…

“അമ്മ ചീത്ത പറയും ഡാ…..” കുണുങ്ങി കുണുങ്ങി… പറഞ്ഞു ആ വരവ് കണ്ടു ചിരി വന്നെങ്കിലും ഓടാൻ നിന്നില്ല… മെല്ലെ മെല്ലെ പതുങ്ങി വന്നു അടുത്ത് എത്തിയപ്പോ ഒറ്റ ചാട്ടം… എന്നെ കടന്നു പിടിച്ചു കൊണ്ട് നനഞ്ഞ മുഖവും കയ്യും എല്ലാം എന്റെ മുഖത്തു തുടച്ചു…എന്നിട്ട് ഒരു അളിഞ്ഞ ചിരിയും..

Leave a Reply

Your email address will not be published. Required fields are marked *