മിഴി 5 [രാമന്‍]

Posted by

“അതെന്താ…?”

“നിനക്ക് അന്നും എന്നെ ഇഷ്ടായിരുന്നു.അതെന്നെ ” അവൾ എന്റെ കഴുത്തിലൂടെ കൈയിട്ടു നനഞ്ഞ പാവാട ഇത്തിരി കൂടെ മുകളിലേക്ക് കയറ്റി…ചെളി ചെറുതായി തെറിച്ച ആ കാൽ വെണ്ണകൾ എന്ത് വെളുപ്പാണ്..ചുറ്റും ഉള്ള ഇരുണ്ട അന്തരീക്ഷത്തിലും.ആ മുഖത്തു എന്ത് ഐശ്വര്യം ആണ്. ഒരു ലക്ഷണക്കേട് എന്ത് കിട്ടിയാലും വായിലിടുന്നതാണ്… ആ മാങ്ങാ ഒന്ന് കളഞ്ഞൂടെ എന്താ ഇനി അതിൽ ബാക്കി ഉള്ളത് അണ്ടിയും കടിച്ചു നിക്കാണ്…

നടന്നു തോടിന്റെ വക്കിലെത്തി… എന്റെ വലത്തേ തോളെല്ലാം നനഞ്ഞു…ഇടതു വശത്തു നിൽക്കുന്ന അവൾക്ക് സുഖമാണ് കുട പിടിക്കുന്നത് ഞാൻ അല്ലെ…

തോട്ടിൽ അത്യാവശ്യം വെള്ളം ചെറുതായി കലങ്ങി ഒഴുകുന്നുണ്ട്. പാലം കിടക്കാൻ ഇവളെക്കൊണ്ട് അല്ലെ സാധിക്ക… നിന്ന നിൽപ്പിൽ അനങ്ങുന്നില്ല പെണ്ണ്. ഇപ്പൊ പൊന്തും ആ മുഖം.. തോട് കടക്കാൻ ഉള്ള സഹായത്തിനു.

ഒഴുകുന്ന വെള്ളത്തിന്റെയും, കുടയുടെ മുകളിൽ വീഴുന്ന തുള്ളിയുടെയും,ആർപ്പ് ഒഴിച്ചാൽ… മുന്നിലെ കാഴ്ച സുന്ദരമാണ്… കണ്ണെത്താ ദൂരത്തുള്ള… വയലിൽ മഴ പെയ്യുന്നത് കാണാന്ന് തന്നെ നല്ല ഭംഗി… ചെറുതായി കാറ്റടിക്കുമ്പോ ചാഞ്ഞും ചെറിഞ്ഞും അതിങ്ങനെ തകർക്കുകയാണ്….

“അഭി….” കാഴ്ച കണ്ടു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറിയമ്മ ഒച്ചയിട്ടിട്ടു… എന്താന്നുള്ള പരിഭവം കാട്ടാൻ പോലും കഴിഞ്ഞില്ല.. കുടയുംതട്ടി പറിച്ച്  കൊണ്ട് ചെറിയമ്മ തോടിന്റെ കുറുകെയുള്ള… രണ്ടു കമുകിൻ തടിയിലേക്ക് കേറി. കഴിഞ്ഞ ആഴ്ച പേടിയായി നിന്ന സാധനം തന്നെയല്ലെ ഇത്?. ഇപ്പൊ നല്ല ധൈര്യമാണല്ലോ. ഞാൻ നനഞ്ഞു. ചെറിയ ദേഷ്യത്തോടെ പല്ലുകടിച്ചു അവളെ തന്നെ നോക്കിയപ്പോ… തിരിഞ്ഞു നോക്കാതെ പാലം കടന്നു ഒരു കൈ ഊരക്ക് കുത്തി അവളുടെ പോസ്.. പിന്നെ നനഞ്ഞ എന്നെ കണ്ടു.. വായടക്കാതെ

” ക്ക ക്ക ക്ക” ന്നുള്ള ചിരിയും…

“എടീ….” അവളുടെ അമ്മൂമ്മേടെ ഒരു ചിരി.. ഞാൻ ഒറ്റ ചട്ടത്തിന് തോട് കടക്കണം എന്ന് കരുതിയെങ്കിലും എന്തിനാ വെറുതെ അവളുടെ മുന്നിൽ നാണം കെടുന്നത് പാലത്തിൽ കൂടെ തന്നെ ഓടി അവളുടെ അടുത്തേക്ക് അടുത്തു. അവിടെ നിന്ന് എന്നെ കൂട്ടും എന്ന് കരുതിയ ഞാൻ പൊട്ടൻ…കുടയും കൊണ്ട് ഓടി തെണ്ടി…

Leave a Reply

Your email address will not be published. Required fields are marked *