ഒന്നുരണ്ടുവട്ടം പോയി… നല്ലപോലെ കിതക്കുന്നുമുണ്ട്..
ഇത്തിരി കൂടെ മുന്നോട്ട് പോയി ഞാൻ ഒരു നെല്ലി മരത്തിന്റെ താഴെ നിലയുറപ്പിച്ചു. മുന്നിൽ കുറച്ചു താഴെ തറവാട് വീടിന്റെ സൈഡ് വശമാണ്…. കരണ്ടില്ലെന്നു തോന്നുന്നു ,ഇരുട്ടിൽ മുങ്ങി നിൽക്കുന്ന വീടും അന്തരീക്ഷവും.എന്തായാലും ചെറിയമ്മയെ വിളിക്കാതെ പറ്റില്ല. ഉള്ളിലേക്ക് കേറി ചെല്ലുന്നതും നടക്കില്ല.. മുന്നിൽ കണ്ട ഒരു മരത്തിന്റെ താഴെ മഴകൊള്ളാതിരിക്കാൻ കണ്ണും മുഖവും കൈകൊണ്ട് തുടച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു..
ആദ്യം കിട്ടിയില്ല..പണി പാളിയെന്നു തോന്നി പിന്നെ രണ്ടു വട്ടം കൂടെ.. ഇത്തവണ ബെൽ അടിഞ്ഞു.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും.. പക്ഷെ ഫോണവൾ കട്ടാക്കി കളഞ്ഞു.. വിളിക്കാതെ നിവർത്തിയില്ല ഞാൻ വീണ്ടും രണ്ടു വട്ടം കൂടെ ട്രൈ ചെയ്തു.
പെട്ടന്നാണ്.. ഒരിടി വെട്ടിയത്. ഭൂമിയൊന്ന് കുലുങ്ങിയ പോലെ തോന്നി . ഞാൻ പേടിച്ചു ഒന്ന് ചാടി പോയി.കയിലെ ഫോൺ വീഴാതെ നോക്കി.. മിന്നലിൽ മുന്നിലുള്ള വീട് ഒന്ന് തെളിഞ്ഞു കണ്ടു..
“ഹാലോ ” ശ്രദ്ധ തെറ്റിയപ്പോഴാണ്.. ഫോണിൽ നിന്ന് ആ ശബ്‌ദം വന്നത്… കണ്ണ് നിറഞ്ഞു പോയി.. പരുക്കൻ ശബ്ദം മായിരുന്നെകിലും അവൾ എടുത്തല്ലോ…ഞാൻ പെട്ടന്ന് ഫോൺ ചെവിയിൽ വെച്ചു…
“ചെറിയമ്മേ പ്ലീസ് കട്ട് ചെയ്യല്ലേ… ഞാൻ ഒരു ശല്യത്തിനും വരില്ല.എനിക്കൊന്ന് കണ്ടാൽ മതി പ്ലീസ്..” വിറക്കുന്ന ശബ്ദത്തോടെ പെട്ടന്ന് പറഞ്ഞു
അപ്പുറത്ത് നിന്ന് ശബ്ദമൊന്നും കേൾക്കുന്നില്ല.. അല്ലേൽ മഴയുടെ ഒച്ചകൊണ്ട് ഞാൻ കേൾക്കാത്തതാണോ…?
“ഹലോ…ചെറിയമ്മേ പ്ലീസ്.. ഞാൻ ഇവിടെ തന്നെയുണ്ട് എനിക്കൊന്ന് കണ്ടാൽ മതി ” ശബ്‌ദം ഇടറിയിരുന്നു എന്നാലും അപ്പുറത്ത് നിന്ന് അനക്കം ഒന്നും കേൾക്കുന്നില്ല.
“എവിടെ…” ഇത്തിരി നേരത്തെ നിശബ്ദക്കൊടുവിൽ അവൾ വാ തുറന്നു. അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നി.
“ചെറിയമ്മേ ബാക്കിലെ ആ നെല്ലി മരത്തിന്റെ എടുത്തുണ്ട്…ആ ജനൽ ഒന്ന് തുറക്കുവോ… എനിക്കെന്തോ പറ്റുന്നില്ല.. എന്റെ ജീവൻ പോവുന്ന പോലെ തോന്നാ..ഒന്ന് കണ്ടാൽ മതി ഞാൻ പൊയ്ക്കോളാം..” പറഞ്ഞു കഴിഞ്ഞതും പെട്ടന്നാണ് കടലിളക്കം പോലെ കാറ്റടിച്ചത്.. മരത്തിന്റെ മുകളിലിരുന്ന വെള്ളം മൊത്തം ഒറ്റയടിക്ക് താഴേക്കു വന്നു..കൂടെ പുറത്തെന്തോ വന്നു വീണപ്പോ ഞാൻ പേടിച്ചു വിറച്ചു പോയി..കാൽ സ്ലിപ്പായി ഞാൻ നിലത്തേക്ക് ഒന്ന് മറഞ്ഞു വീണു.
“അമ്മേ…” വായിൽ നിന്ന് അറിയാതെ നിലവിളി പുറത്തു വന്നു.